Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
പരിവര്‍ത്തിനി ഏകാദശിയില്‍ അപൂര്‍വ്വ യോഗങ്ങള്‍; ഭക്തര്‍ക്ക് മേല്‍ ഇന്ന് മഹാവിഷ്ണുവിന്റെ അനുഗ്രഹം
വാമന ഏകാദശി, പാര്‍ശ്വ ഏകാദശി എന്നെല്ലാം അറിയപ്പെടുന്ന പരിവര്‍ത്തിനി ഏകാദശി ഹിന്ദുക്കളെ സംബന്ധിച്ചെടുത്തോളം വളരെ വിശേഷപ്പെട്ട ദിവസമാണ്. ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലാണ് പരിവര്‍ത്തിനി ഏകാദശി വരുന്നത്. ഭഗവാന് വിഷ്ണുവിനെ പൂജിക്കുന്നതിനുള്ള പവിത്ര മുഹൂര്‍ത്തമായാണ് ഈ ദിവസത്തെ ഭക്തര്‍ കാണുന്നത്. പ്രത്യേകിച്ച് വാമന അവതാരത്തിലുള്ള വിഷ്ണുവിനാണ് ഈ ദിവസം പ്രാധാന്യം. ഈ വര്‍ഷത്തെ പരിവര്‍ത്തിന് ഏകാദശി ഇന്നാണ്.

മാറ്റത്തിന്റെ ഏകാദശി
പരിവര്‍ത്തനം എന്ന വാക്കിന്റെ അര്‍ത്ഥം മാറ്റമെന്നാണ്. ചതുര്‍മാസത്തില്‍ അഗാധ ധ്യാനത്തിലായിരിക്കുന്ന ഭഗവാന് വിഷ്ണു പരിവര്‍ത്തിനി ഏകാദശിക്ക് തന്റെ ഉറക്കത്തിന്റെ വശം മാറ്റുന്നുവെന്നാണ് മാറ്റം എന്നതുകൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത്. പരിവര്‍ത്തിനി ഏകാദശിക്ക് വഴിപോലെ വ്രതമെടുത്താല്‍ ചെയ്തുപോയ പാപങ്ങളില്‍ നിന്ന് മോചനം ലഭിക്കുമെന്നും അത്മീയമായ പുരോഗതി ഉണ്ടാകുമെന്നും ഭൗതികമായ ഐശ്വര്യങ്ങളും സുഖസൗകര്യങ്ങളും സിദ്ധിക്കുമെന്നുമാണ് വിശ്വാസം.
ഈ വര്‍ഷത്തെ സവിശേഷ യോഗങ്ങള്‍
ഇത്തവണ പരിവര്‍ത്തിനി ഏകാദശി വളരെ വിശേഷപ്പെട്ടതായി കരുതപ്പെടുന്നു. കാരണം ഇന്ന് സര്‍വാര്‍ത്ത സിദ്ധിയോഗവും രവിയോഗവും രൂപപ്പെടുന്നുണ്ട്. വളരെ മംഗളകരവും ഐശ്വര്യദായകവുമായ ഈ ദിവസം ആത്മീയമായ ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നത് ലക്ഷ്മീദേവിയുടെ അനുഗ്രഹം നേടിത്തരുമെന്നാണ് വിശ്വാസം. ഉദാഹരണത്തിന് ഈ ദിവസം ആല്മരത്തിന് താഴെയായി നാല് മുഖങ്ങളുള്ള നെയ് വിളക്ക് തെളിയിക്കാറുണ്ട്.
അല്‍മരത്തില്‍ ലക്ഷ്മീഭഗവതിയും മഹാവിഷ്ണുവും കുടികൊള്ളുന്നുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് ആല്മരത്തിനടുത്ത് വിളക്ക് തെളിയിച്ചാല്‍ സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ അകലുമെന്നും ലക്ഷ്മീദേവിയുടെ അനുഗ്രഹം കൊണ്ട് ഐശ്വര്യം സിദ്ധിക്കുമെന്നുമാണ് വിശ്വാസം. കൂടാതെ ഈ ദിവസം പശുക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതും ഐശ്വര്യകരമാണ്.
ഇന്ന് ചെയ്യേണ്ട മറ്റ് കാര്യങ്ങള്‍
വടക്കേ ഇന്ത്യയില്‍ പരിവര്‍ത്തിനി ഏകാദശിക്ക് ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ഭക്തര്‍, മഹാവിഷ്ണുവിന് കുങ്കുമപ്പൂ ഇട്ട പാലും മഞ്ഞ നിറത്തിലുള്ള പലഹാരങ്ങളും സമര്‍പ്പിക്കുന്നു. വിഷ്ണുഭഗവാനെയും ലക്ഷ്മീദേവിയെയും സ്തുതിക്കുന്ന മന്ത്രങ്ങള്‍ ചൊല്ലുന്നതും മംഗളരകരമാണ്. ഇത്തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങളിലൂടെ ഭക്തര്‍ക്ക് ആത്മീയവും ഭൗതികവുമായ ക്ഷേമം കൈവരുമെന്നാണ് വിശ്വാസം.
മാത്രമല്ല, ഈ ഏകാദശിക്ക് രവിയോഗവും സര്‍വാര്‍ത്ത സിദ്ധിയോഗവും വരുന്നതിനാല്‍ ദൈവാനുഗ്രഹം നേടുന്നതിന് ഏറ്റവും അനുകൂലമായ ദിവസമാണിന്ന്. ഇന്ന് ആത്മീയ കാര്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ജീവിതത്തില്‍ പോസ്റ്റീവ് എനര്‍ജി അനുഭവപ്പെടും. മാത്രമല്ല അവര്‍ക്ക് ആരോഗ്യവും സമ്പത്തും ആത്മീയ വളര്‍ച്ചയും ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
