Latest Updates
-
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
പരിവര്‍ത്തന രാജയോഗം; ഇതുവരെ ലഭിക്കാത്ത പേരും പ്രശസ്തിയും നിങ്ങള്‍ക്ക് ലഭിക്കും
വേദ ജ്യോതിഷപ്രകാരം വ്യാഴത്തിനും ശുക്രനും ഒരു പ്രത്യേക സ്ഥനമാണ് ഉള്ളത്. നിലവില്‍ വ്യാഴവും ശുക്രനും ഒരേ സമയം രാശികള്‍ മാറാന്‍ നില്‍ക്കുകയാണ്. വ്യാഴം ഇടവം രാശിയിലേയ്ക്കും ശുക്രന് ധനു രാശിയിലേയ്ക്കും മാറുകയാണ്. ഈ പ്രധാന ഗ്രഹങ്ങള്‍ രാശിമാറുന്നതിനാല് ചില രാശിക്കാരില്‍ പരിവര്‍ത്തന രാജയോഗം രൂപപ്പെടുകയാണ്.

രാജയോഗങ്ങളില്‍ തന്നെ വളരെ മൂല്യമേറിയ രാജയോഗമാണ് പരിവര്‍ത്തന രാജയോഗം. ജീവിതത്തില്‍ സന്തോഷം, സമാധാനം, പ്രശസ്തി, പണം എന്നിവ ലഭിക്കാന്‍ പരിവര്‍ത്തന രാജയോഗം സഹായിക്കുന്നുണ്ട്. നവംബര്‍ 7 മുതല്‍ ആരംഭിക്കുന്ന പരിവര്‍ത്ത രാജയോഗം ഏതെല്ലാം രാശിക്കാര്‍ക്കാണ് ഗുണകരമാകുന്നതെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് പരിവര്‍ത്ത രാജയോഗം ലഭിക്കാനുള്ള യോഗം വളരെ കൂടുതലാണ്. നവംബര്‍ 7ന് ശേഷം കുടുംബാന്തരീക്ഷത്തില്‍ പ്രകടമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ദര്‍ശിക്കാന്‍ സാധിക്കും. കുംടുംബാംഗങ്ങള്‍ തമ്മിലുള്ള സ്നേഹവും ഐക്യവും വര്‍ദ്ധിക്കുന്നതാണ്. പരസ്പരം സമാഹായിക്കാന് മനസ്സ് കാണിക്കും. സഹോദരങ്ങള്‍ തമ്മില്‍ ഏത് പ്രതിസന്ധിഘട്ടത്തിലും ഒരുമിച്ച് നില്‍ക്കുന്നതാണ്. സാമ്പത്തികപരമായിട്ടുള്ള എല്ലാവിധ ബാധ്യതകളും ഒരുവിധം തീര്‍പ്പാക്കാന്‍ സാധിക്കുന്നതാണ്. ജോലി നോക്കുന്നവര്‍ക്ക് ജോലി ലഭിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് നല്ല അവസരമാണ് വരാനിരിക്കുന്നത്. സുഹൃത്തുക്കള്‍ വഴി, അതുപോലെ ബന്ധുക്കള്‍ വഴിയും ജോലി ലഭിക്കാന്‍ നിങ്ങള്‍ക്ക് സാധ്യത വളരെ കൂടുതലാണ്. ദമ്പതികള്‍ക്കിടയിലുള്ള ഐക്യം വര്‍ദ്ധിക്കുന്നതാണ്.
മിഥുനം
പുതിയൊരു ദാമ്പത്യ ജീവിതം നയിക്കാന്‍ സാധിക്കുന്നതാണ്. വിവാഹ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. പുതിയ മേഖലയിലേയ്ക്ക് പണം നിക്ഷേപിക്കും. ഇത് സാമ്പത്തിക കെട്ടുറപ്പ് നല്‍കും. പുതിയ വാഹനം വാങ്ങാന്‍ യോഗം കാണുന്നുണ്ട്. വ്യാപാരികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. കച്ചവടത്തില്‍ നിന്നും നല്ലരീതിയില്‍ ലാഭം ഉണ്ടായിരിക്കുന്നതാണ്. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് ഉചിതമായ സമയമാണ്. ദാമ്പത്യം മനോഹരമായിരിക്കും. കുടുംബ പ്രശ്നങ്ങള്‍ അകലുന്നതാണ്. ആഗ്രഹിച്ച വ്യക്തിയെ വിവാഹം കഴിക്കാന്‍ സാധിക്കുന്നതാണ്.
മകരം
ഈശ്വര വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. ദൈവീകപരമായ കാര്യത്തിന് നിരവധി പണം ചിലവഴിക്കും. വിദേശത്തേയ്ക്ക് നോക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല സമയമാണ് വരാനിരിക്കുന്നത്. വീട്ടുകാരില്‍ നിന്നും സാമ്പത്തികപരമായി പിന്തുണ ലഭിക്കുന്നതാണ്. മക്കളില്‍ നിന്നും സ്നേഹപരമായ സമീപനം ഉണ്ടായിരിക്കുന്നതാണ്. മക്കള്‍ വഴി വിദേശത്തേയ്ക്ക് പോകാന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടായിരിക്കുന്നതാണ്. പുതിയ സ്ഥാലം വാങഅങാന്‍ യോഗം കാണുന്നുണ്ട്. സാമ്പത്തികപരമായി ഉന്നമനം ഉണ്ടായിരിക്കുന്നതാണ്. പുതിയ ജോലി ലഭിക്കാന്‍ യോഗം കാണുന്നുണ്ട്. യാത്രകള്‍ അനിവാര്യമായി വന്നേക്കാം. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കും. ഇതുവഴി കച്ചവടത്തില്‍ ലാഭം കണ്ടെത്താന്‍ സാധിക്കുന്നതാണ്. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് വളരെ നല്ല സമയമാണ്. ആരോഗ്യ കാര്യങ്ങളില്‍ പുരോഗതി ഉണ്ടായിരിക്കും. സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications