Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ശനിയും രാഹുവും ചേരുന്നതോടെ ഫലം ഇരട്ടി: രാജയോഗത്തിന് ശക്തിയേറും 3 രാശി സ്വര്‍ണത്തേരേറും
ജ്യോതിഷ പ്രകാരം കാലാകാലങ്ങളില്‍ ഗ്രഹമാറ്റവും രാശിമാറ്റവും നക്ഷത്രമാറ്റവും എല്ലാം സംഭവിക്കുന്നുണ്ട്. അതിന്റെയെല്ലാം ഫലങ്ങളും 12 രാശിക്കാരിലും ഉണ്ടാവുന്നുമുണ്ട്. പലപ്പോഴും അത് ഗുണഫലങ്ങളും ചിലപ്പോള്‍ ദോഷഫലങ്ങളും പ്രദാനം ചെയ്യുകയും ചെയ്യുന്നു. ദോഷം ഫലങ്ങള്‍ നല്‍കുന്ന ഗ്രഹങ്ങളുടെ പട്ടികയില്‍ പലപ്പോഴും ആദ്യം കണക്കാക്കുന്നതാണ് ശനിയും രാഹുവും എല്ലാം. എന്നാല്‍ ഈ ഗ്രഹങ്ങളുടെ സ്ഥാനം ശക്തമാണെങ്കില്‍ അതിലൂടെ ലഭിക്കുന്ന ഗുണഫലങ്ങളും ഇരട്ടിയാണ് എന്നത് പലര്‍ക്കും അറിയില്ല. പലപ്പോഴും ശനി ഒരു രാശിയില്‍ ആറ് വര്‍ഷത്തോളം സമയം ചിലവഴിക്കുന്നു. എന്നാല്‍ രാഹുനാകട്ടെ പതിനെട്ട് മാസത്തോളം ഒരു രാശിയില്‍ തന്നെ ചിലവഴിക്കുന്നു. ഈ രണ്ട് ഗ്രഹങ്ങളും പ്രതികൂല ഫലങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ അതുണ്ടാക്കുന്ന മാറ്റങ്ങളും നിസ്സാരമല്ലെന്ന് മനസ്സിലാക്കണം.
ശനിയും രാഹുവും ഗുണസ്ഥാനത്താണെങ്കില്‍ അത് ഏത് ദരിദ്രനേയും രാജതുല്യനാക്കും എന്നതില്‍ സംശയം വേണ്ട. അത്രയധികം ശക്തിയാണ് ഈ രണ്ട് ഗ്രഹങ്ങള്‍ക്കും ഉള്ളത്. ഇത്തരം സാഹചര്യത്തിലാണ് പല രാശിക്കാരിലും രാജയോഗവും രൂപീകരിക്കപ്പെടുന്നത്. രാഹുവും ശനിയും ചേര്‍ന്നാണ് പരിവര്‍ത്തന യോഗം സൃഷ്ടിക്കപ്പെടുന്നത്. പലപ്പോഴും അത് എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നതും നമുക്കറിയാം. ഇതില്‍ ആരുടെയൊക്കെ ഭാഗ്യം ഇരട്ടിക്കുന്നു എന്നും നോക്കാം.

പരിവര്‍ത്തന യോഗം
ജ്യോതിഷ പ്രകാരം ജൂലൈ 5-നാണ് ഉത്രട്ടാതി നക്ഷത്രത്തിലേക്ക് രാഹു പ്രവേശിച്ചത്. അതിന്റെ ഫലമായി ചിലമാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. അത് മാത്രമല്ല ഈ നക്ഷത്രത്തിന്റെ അധിപന്‍ എന്ന് പറയുന്നത് എപ്പോഴും ശനി തന്നെയാണ്. അതുകൊണ്ട് തന്നെ ശനി ഈ നക്ഷത്രത്തില്‍ 2025 വരെ തുടരുന്നു. അതുകൊണ്ട് തന്നെ ഈ രണ്ട് ഗ്രഹങ്ങളും പരസ്പരം നക്ഷത്രാധിപനില്‍ പ്രവേശിക്കുന്നതിനാല്‍ അവിടെ പരിവര്‍ത്തന രാജയോഗം രൂപപ്പെടുന്നു. ഇത് ചില രാശിക്കാരില്‍ അവരുടെ രാജയോഗ ഫലം ഇരട്ടിയാക്കുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശനിയും രാഹുവും ചേരുന്നതിന്റെ ഫലമായി രാജയോഗം രൂപപ്പെടുന്നു. പലപ്പോഴും എല്ലാ മേഖലയിലും ഇവര്‍ക്ക് വിജയവും അതോടൊപ്പം സാമ്പത്തിക നേട്ടവും ഉണ്ടാവുന്നു. കൂടാതെ ഈ രാശിക്കാരില്‍ ഒന്‍പതാം ഭാവത്തില്‍ ശനിയും പത്താം ഭാവത്തില്‍ രാഹുവും സ്ഥിതി ചെയ്യുന്നു. ജോലിക്ക് വേണ്ടി വിദേശത്തേക്ക് പോവുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ ജോലിയുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങള്‍ സാമ്പത്തിക നേട്ടങ്ങളും കൊണ്ട് വരുന്നു. സമ്പാദിക്കുന്നതിനുള്ള മികച്ച സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതോടൊപ്പം തന്നെ പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിനും അനുകൂലമായ സമയമാണ്.
മേടം രാശി
മേടം രാശിക്കാര്‍ക്ക് പരിവര്‍ത്തന യോഗം അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലി ചെയ്യുന്ന എല്ലാ മേഖലകളിലും നേട്ടങ്ങളുണ്ട്.. അതോടൊപ്പം തന്നെ സാമ്പത്തിക നേട്ടങ്ങളും കൂടി ചേരും. സമ്പത്ത് കുമിഞ്ഞ് കൂടുന്ന തരത്തിലേക്ക് വരെ കാര്യങ്ങള്‍ പോവും. ഇത് കൂടാതെ പലപ്പോഴും രാഹുവിന്റെ സ്വാധീനം നിമിത്തം നിങ്ങളുടെ ജീവിതത്തില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും. എങ്കിലും ആത്മപരിശോധന നടത്തുന്നത് വഴി ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും സാധിക്കുന്നു. രാഹുവിന്റെ അനുഗ്രഹത്താല്‍ വിദേശയാത്രയ്ക്കൊപ്പം വിദേശത്തുനിന്നും ധനലാഭത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കുകയില്ല. അത്തരം മാറ്റങ്ങള്‍ നിങ്ങളെ മികച്ച നിക്ഷേപകരാക്കുന്നു. ഇതോടൊപ്പം വിദേശത്ത് താമസിക്കുന്നവര്‍ക്കും ധാരാളം പണം സമ്പാദിക്കാം. ബിസിനസ് ചെയ്യുന്നവരിലും നേട്ടങ്ങള്‍ കൂടെയുണ്ടാവും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്കും രാഹുവിന്റെ സ്ഥാനം പതിനൊന്നാം ഭാവത്തില്‍ ആണ്. അത് കൂടാതെ ശനിയാകട്ടെ പത്താം ഭാവത്തിലും സ്ഥിതി ചെയ്യുന്നു. ഈ സാഹചര്യത്തില്‍ രാഹുവിന്റെ ,സ്ഥാനമാണ് കൂടുതല്‍ ശക്തമായി നില്‍ക്കുന്നത്. ഇത് പല വിധത്തിലുള്ള ഗുണഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങളിലേക്ക് നിങ്ങളെത്തും. മാത്രമല്ല ചെയ്യുന്ന ജോലിയില്‍ സാമ്പത്തിക നേട്ടവും അനുകൂലഭാവവും നിങ്ങളെ തേടി എത്തും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. കരിയറിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും. ജോലിയിലൂടെ സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്നു. പ്രമോഷന്‍, ബോണസ്, ഇന്‍ക്രിമെന്റ് എന്നിവയെല്ലാം സ്വന്തമാക്കാന്‍ സാധിക്കുന്ന സമയം കൂടിയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications