Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
പാപാങ്കുഷ ഏകാദശി ദിനമായ ഇന്ന് സമസാപ്തക യോഗത്താല്‍ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാരെ
ഇന്ന് പാപാങ്കുഷ ഏകാദശി. വ്യാഴവും ശുക്രനും ഏഴാം ഭാവത്തില്‍ എത്തി നില്ക്കുന്ന ദിവസമാണ് പാപാങ്കുഷ ഏകാദശി അനുഷ്ഠിക്കുന്നത്. ഇന്നേ ദിനത്തില്‍ ശുക്രന് സമസപ്തക യോഗത്തില്‍ എത്തുന്നതിനാല്‍ ഇതിന്റെ ഗുണങ്ങള്‍ ചില രാശിക്കാര്‍ക്ക് ലഭിക്കും. അവരുടെ ജീവിതത്തില്‍ ഉയര്‍ച്ചകള്‍ ഉണ്ടാകും. ഈ സൗഭാഗ്യങ്ങള്‍ നേടിയെടുക്കുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

ഇടവം
ദേഷ്യം വരുന്ന കാര്യങ്ങളില്‍ നിന്നും അകന്നു നില്ക്കാന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഇത് ഇന്നത്തെ ദിവസം പുതിയ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. ഇന്നത്തെ ദിവസം ജോലി സംബന്ധമായി അഭുമുഖങ്ങള്ക്ക് തയ്യാറെടുക്കുന്നവരാണ് നിങ്ങളെങ്കില്‍ അതില്‍ വിജയിക്കും.
സര്‍ക്കാരില്‍ നിന്നും ലഭിക്കാനുണ്ടായിരുന്ന പല ആനുകൂല്യങ്ങളും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ താല്പര്യം കാണിക്കും. മക്കളില്‍ നിന്നും ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കും. വീട്ടിലെ സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. വീട്ടില്‍ മതപരമായ അനുഷ്ഠാനങ്ങള്‍ നടത്തും.
മിഥുനം
അപ്രതീക്ഷിതമായി പണം കയ്യില്‍ വന്ന് ചേരും. ബിസിനസ്സ് കാര്യങ്ങളിൽ താല്പര്യം വര്‍ദ്ധിക്കും. പുതിയ മേഖലകളില്‍ പരീക്ഷണാര്‍ത്ഥം പങ്കാളിയാകാന്‍ താല്പര്യപ്പെടും. ഇതില്‍ നിന്നെല്ലാം നല്ല ലാഭം ലഭിക്കും. ആരോഗ്യപരമായ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് നല്ലതാണ്.
വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ മികച്ച് നില്ക്കും. ദാമ്പത്യത്തില്‍ പങ്കാളിയുമായി ചെറിയ സൗന്ദര്യ പിണക്കങ്ങള്‍ ഉണ്ടായേക്കാം. പുതിയ സ്ഥാലവും വീടും വാങ്ങും.
ചിങ്ങം
സംസാരത്തില്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ സാമൂഹികാന്തരീക്ഷം മെച്ചപ്പെടുത്താന്‍ സഹായിക്കും. സംഗീതത്തോടുള്ള താല്പര്യം വര്‍ദ്ധിക്കും. വിദേശത്ത് പോകാന്‍ പരിശ്രമിക്കുന്നവര്‍ക്ക് വിസ ലഭിക്കും. കാര്യങ്ങള്‍ വളരെ ശുഭകരമായി നടക്കും.
മനസ്സില്‍ എല്ലായ്പ്പോഴും സന്തോഷം നിറയും. ചില കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടുമെങ്കിലും സധൈര്യം മുന്നിട്ടിറങ്ങും. അനാവശ്യ. ചര്‍ച്ചകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. വീട്ടുകാരില്‍ നിന്നും നല്ലരീതിയില്‍ പിന്തുണ ലഭിക്കുന്നതാണ്.
തുലാം
ഇന്ന് നല്ലൊരു ദിവസമായിരിക്കും തുലാം രാശിക്കാര്‍ക്ക്. എല്ലാ കാര്യങ്ങളും വളരെ ആത്മാര്‍ത്ഥതയോടെയും ആത്മവിശ്വാസത്തോടെയും ചെയ്ത് തീര്‍ക്കും. മനസ്സിന്റെ സമാധാനത്തിന് പ്രാധാന്യം കൊടുക്കും. അതിനാല്‍, അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കും.
കുടുംബവുമായി ദീര്‍ഘനേരം സമയം ചിലവഴിക്കും. വാഹനം ഉപയോഗിക്കാതിരിക്കുക. അമിതമായിട്ടുളഅള ചിലവ് കുറയ്ക്കും. പാട്ട്, അതുപോലെ,കലാപരമായിട്ടുള്ള വിഷയങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും.
ധനു
വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ നല്ല താല്പര്യം വര്‍ദ്ധിക്കും. പഠനത്തില്‍ മികച്ച് നില്ക്കാന് സാധിക്കും. വില കൂടിയ വസ്ത്രങ്ങള്‍ വാങ്ങാതിരിക്കാം. വീട്ടില്‍ കലഹങ്ങള്‍ക്ക് സാധ്യത. അതിനാല്‍, പരമാവധി അനാവശ്യ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുക. ജോലി സംബന്ധമായ ആവശ്യത്തിന് യാത്രകള്‍ അനിവാര്യമായി വന്നേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
