Latest Updates
-
മഴക്കാലം വരുന്നു; ഗർഭിണികളും സ്ത്രീകളും അറിയേണ്ട നിർണ്ണായക ആരോഗ്യ മുൻകരുതലുകൾ! -
മഴക്കാലത്ത് വണ്ണം കൂടുമോ? വയറിലെ കൊഴുപ്പ് കളയാൻ ഈ 'സ്മാർട്ട്' വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗൽ ഇൻഫെക്ഷനുകളെ അകറ്റി നിർത്താം എളുപ്പത്തിൽ -
69-ാം വയസ്സിലും അനിൽ കപൂർ ഇത്ര ഫിറ്റോ? പ്രായത്തെ തോൽപ്പിക്കുന്ന ആ രഹസ്യം ഇതാ! -
വ്യാഴം കർക്കടക രാശിയിലേക്ക്: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്നത് സുവർണ്ണകാലം! -
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം! -
ജൂൺ 4: രാജയോഗത്തിന്റെ അപൂർവ്വ നേട്ടം; ഈ 3 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിപ്പ്! -
ജൂൺ 4: ഇടവം, ചിങ്ങം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പ്രണയത്തിൽ ധനു രാശിക്കാർക്ക് തിളക്കമാർന്ന ദിനം! -
ജൂൺ 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ഈ രാശിക്കാർക്ക് വൻ നേട്ടം, ശ്രദ്ധിക്കേണ്ടവ ഇവ!
ശനിദോഷം പാടേ ഇല്ലാതാക്കും, ആഗ്രഹിക്കുന്നതെല്ലാം നേടിത്തരും; പൈങ്കുനി ഉത്രം വ്രതാനുഷ്ഠാനം മാര്‍ച്ച് 25ന്
മീനമാസത്തിലെ ഉത്ര നക്ഷത്രം അതിവിശേഷപ്പെട്ട ഒരു ദിവസമാണ്. പൈങ്കുനി ഉത്രമെന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ഉത്രം നാളും പൗര്‍ണ്ണമിയും ഒന്നിച്ചുവരുന്ന ഈ ദിവസം പുണ്യദിനമായി കരുതപ്പെടുന്നു. കേരളത്തില്‍ കലിയുഗവരദനായ ശബരിമല ശാസ്താവിന്റെ ജന്മനക്ഷത്രമെന്ന നിലയിലാണ് പൈങ്കുനി ഉത്രം പ്രസിദ്ധം. ശബരിമലയില്‍ ഈ ദിവസത്തോടനുബന്ധിച്ച് പത്ത് ദിവസത്തെ ഉത്സവം ആഘോഷിക്കപ്പെടുന്നു. പൈങ്കുനി ഉത്രം നാളില്‍ ശബരിമലയില്‍ ആറാട്ട് നടക്കും. അന്നേദിവസം എല്ലാ അയ്യപ്പക്ഷേത്രങ്ങളിലും വിശേഷാല്‍ പൂജകളും ആഘോഷങ്ങളും നടക്കാറുണ്ട്.

എന്നാല്‍ പൈങ്കുനി ഉത്രം ശാസ്താവിന് മാത്രമല്ല, സുബ്രഹ്മണ്യനും വളരെ വിശേഷപ്പെട്ട ദിനമാണ്. അന്നേദിവസം വ്രതം അനുഷ്ഠിച്ചാല്് കടുത്ത ശനിദോഷം അടക്കം എല്ലാ ദുരിതങ്ങളും മാറുമെന്നും എല്ലാ ആഗ്രഹങ്ങളും നടക്കുമെന്നും കരുതപ്പെടുന്നു. മാത്രമല്ല, വിവാഹത്തിനും ഏറ്റവും അനുയോജ്യമായ ദിവസമാണ് പൈങ്കുനി ഉത്രം. ഈ വര്‍ഷം മാര്‍ച്ച് 25നാണ് പൈങ്കുനി ഉത്രം.
തമിഴ്നാട്ടിലെ പൈങ്കുനി ഉത്രം
തമിഴ്നാട്ടില്‍ പൈങ്കുനി ഉത്രം വളരെ പ്രധാനപ്പെട്ട ഒരു ഉത്സവമാണ്. മുരുകനുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഇതിന് നിദാനം. മുരുകനും ദേവയാനിയുമായുള്ള വിവാഹം നടന്നത് ഇന്നേ ദിവസമാണെന്നാണ് വിശ്വാസം. കോയമ്പത്തൂരിയെ പേരൂര്‍ സുബ്രഹ്മണ്യക്ഷേത്രം, പഴനി, മൈലാപ്പൂരിലെ കപലീശ്വരര്‍, വടപ്പഴനി മുരുക ക്ഷേത്രം തുടങ്ങി മുരുക ക്ഷേത്രങ്ങളിലെല്ലാം പൈങ്കുനി ഉത്രം വലിയ ആഘോഷമായി കൊണ്ടാടുന്നു.
തമിഴ് കലണ്ടറില്‍ പന്ത്രണ്ടാമത്തെ മാസമാണ് പൈങ്കുനി. കേരളത്തില്‍ അത് മീനമാണ്. ഉത്തരേന്ത്യയില്‍ ഉത്തര ഫാല്‍ഗുനി എന്നാണ് മീനമാസത്തിലെ ഉത്രം നക്ഷത്രം അറിയപ്പെടുന്നത്. ഗ്രിഗോറിയന്‍ കലണ്ടറില്‍ മാര്‍ച്ച്-ഏപ്രില്‍ മാസമാണ് പൈങ്കുനി വരുന്നത്. പൈങ്കുനി മാസം തമിഴ്നാട്ടില്‍ പുണ്യമാസമായി കരുതപ്പെടുന്നു. ഈ മാസം തുടര്‍ച്ചയായി ദേവീദേവന്മാരെ പൂജിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറുമെന്നാണ് വിശ്വാസം. ജീവിതത്തില്‍ വിജയം എപ്പോഴുമുണ്ടാകുമെന്നും ഭക്തരുടെ ചെറിയ സമര്‍പ്പണങ്ങള്‍ക്ക് പോലും വലിയ ഫലമുണ്ടാകുമെന്നും കരുതപ്പെടുന്നു.
വിവാഹത്തിന് അതിവിശിഷ്ടമായ ദിനം
മീനമാസത്തിലെ ഉത്രം നാളില്‍ നിരവധി ദൈവിക വിവാഹങ്ങള്‍ നടന്നതായാണ് ഹിന്ദു വിശ്വാസം. പരമശിവനും പാര്‍വ്വതിയും രാമനും സീതയും കൃഷ്ണനും രാധയും മുരുകനും ദേവയാനിയും വിവാഹിതരായത് പൈങ്കുനി ഉത്രത്തിനാണ്. കാഞ്ചീപുരത്ത് പാര്‍വ്വതി ദേവി ഗൗരിയായി ശിവനെ വിവാഹം ചെയ്തതും ഈ നാളിലാണ്. അതിനാല്‍ പൈങ്കുനി ഉത്രം ഗൗരി കല്യാണ ദിനമായും ആഘോഷിക്കുന്നു. ഇതുകൂടാതെ മഹാലക്ഷ്മിയുടെ ജന്മദിനമായും പൈങ്കുനി ഉത്രം അറിയപ്പെടുന്നു. ക്ഷീരസാഗര മഥനത്തിനിടയില്‍ ക്ഷീരസമുദ്രത്തില്‍ നിന്നും മഹാലക്ഷ്മി ഭൂമിയില്‍ അവതരിച്ചുവെന്നാണ് വിശ്വാസം. ഇതുകൂടാതെ ശിവനും മഹാവിഷ്ണുവിന്റെ സ്ത്രീരൂപമായ മോഹിനിയുടെയും പുത്രനായി അയ്യപ്പന് ജനിച്ചതും ഇന്നേ ദിനമാണ്.
ഇക്കാരണങ്ങളാല്‍ വിവാഹതിരാകുന്നതിന് ഏറ്റവും മംഗളകരമായ ദിനമായാണ് പൈങ്കുനി ഉത്രം കണക്കാക്കപ്പെടുന്നത്. പണ്ടുകാലത്ത് രാജക്കന്മാരുടെയും രാജകുമാരിമാരുടെയും വിവാഹത്തിനുള്ള മംഗളമുഹൂര്ത്തമായി പുരോഹിതന്മാരും ജ്യോതിഷ പണ്ഠിതന്മാരും പൈങ്കുനി ഉത്രമാണ് തെരഞ്ഞെടുത്തിരുന്നത്. മീനമാസത്തിലെ ഉത്രം നക്ഷത്രത്തിന്റെ അധിപന് ശുക്രനാണ്. ബന്ധങ്ങളുടെയും വിവാഹത്തിന്റെയും ഗ്രഹമായാണ് ശുക്രന് അറിയപ്പെടുന്നത്. വിവാഹത്തിന് മാത്രമല്ല, വിവാഹിതരായവര്‍ ദീര്‍ഘമാംഗല്യത്തിനും സന്തുഷ്ട ദാമ്പത്യത്തിനും വേണ്ടി പൈങ്കുനി ഉത്രത്തിന് വ്രതം അനുഷ്ഠിക്കാറുണ്ട്.
പൈങ്കുനി ഉത്രം വ്രതാനുഷ്ഠാനം എങ്ങനെ?
സ്കന്ദപുരാണത്തില്‍ പറയുന്ന എട്ട് മഹാവ്രതങ്ങളില്‍ ഒന്നാണ് പൈങ്കുനി ഉത്രം വ്രതാനുഷ്ഠാനം. കല്യാണവ്രതം എന്നും ഇതിനെ വിളിക്കാറുണ്ട്. വിവാഹ തടസ്സങ്ങള്‍ നേരിടുന്നവരും വിവാഹത്തിനായി കാത്തിരിക്കുന്നവരും സന്തോഷകരമായ ദാമ്പത്യം ആഗ്രഹിക്കുന്നവരും അന്നേദിവസം പൈങ്കുനി ഉത്രം അനുഷ്ഠിക്കാറുണ്ട്. വിവാഹജീവിതത്തില്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ ദാമ്പത്യപ്രശ്നങ്ങള്‍ക്ക് മാറിക്കിട്ടുന്നതിനായി ഈ വ്രതം അനുഷ്ഠിക്കാറുണ്ട്. മാത്രമല്ല, കഠിനമായ ശനിദോഷത്താല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് അവയെല്ലാം മാറിക്കിട്ടാന്‍ ഈ വ്രതം അനുഷ്ഠിക്കാവുന്നതാണ്.
പൈങ്കുനി ഉത്രംവ്രതാനുഷ്ഠാനത്തിലൂടെ സുബ്രഹ്മണ്യന്റെയും ശാസ്താവിന്റെയും ശിവ-പാര്‍വ്വതിമാരുടെയും അനുഗ്രഹം ഭക്തര്‍ക്ക് സിദ്ധിക്കുന്നു. പൈങ്കുനി ഉത്രത്തിന്റെ തലേദിവസം വൈകുന്നേരം കുളിച്ച് ശുദ്ധമായി വ്രതാരംഭം തുടങ്ങാം. സുബ്രഹ്മണ്യ, ശാസ്താ നാമജപങ്ങള്‍ക്ക് ശേഷം പഴങ്ങളോ കിഴങ്ങുകളോ ലഘുഭക്ഷണങ്ങളോ കഴിക്കാം. മത്സ്യമാംസാദികള്‍ തീര്‍ത്തും വര്‍ജ്ജിക്കണം. പിറ്റേദിവസം പുലര്‍കാലേ എഴുന്നേറ്റ് കുളിച്ച് അയ്യപ്പക്ഷേത്രത്തിലോ, സുബ്രഹ്മണ്യക്ഷേത്രത്തിലോ, ശിവക്ഷേത്രത്തിലോ ദര്‍ശനം നടത്താന്‍ കഴിയുമെങ്കില്‍ നല്ലതാണ്. എന്നാല്‍ ക്ഷേത്രത്തില്‍ നിന്ന് തീര്‍ത്ഥമോ പ്രസാദങ്ങളോ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സാധാരണയായി പൈങ്കുനി ഉത്രത്തിന് ഉപവാസമാണ് അനുഷ്ഠിക്കേണ്ടത്. ചിലര്‍ ഒരിക്കല്‍ ഊണ് കഴിക്കാറുണ്ട്. പകലുറക്കം അരുത്. വൈകുന്നേരം കുളിച്ച് ശുദ്ധമായി ക്ഷേത്രദര്‍ശനം നടത്തുകയോ വീട്ടില്‍ വിളക്ക് തെളിയിച്ച് നാമജപം നടത്തുകയോ ചെയ്യാം. പിറ്റേദിവസം രാവിലെ കുളിച്ച് വ്രതം അവസാനിപ്പിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications