Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അതിശക്തവും അപൂര്‍വ്വവും പഞ്ചഗ്രഹിയോഗം: ഫെബ്രുവരി 18-ന് കണ്ണടച്ച് തുറക്കും മുന്‍പ് ധനികനാവാന്‍ യോഗം
ജ്യോതിഷപ്രകാരം ഓരോ ഗ്രഹമാറ്റങ്ങളും ഓരോ രാശി മാറ്റങ്ങളും അനുകൂല പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും അതിശക്തമായ ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം ഗുണകരമായ നേട്ടങ്ങള്‍ ആണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. ജ്യോതിഷ പ്രകാരം ഓരോ സമയത്തും അതിന്റേതായ ഗ്രഹസംഗമങ്ങള് നടക്കുന്നു. അതില്‍ ചില പ്രത്യേക ഗ്രഹങ്ങള്‍ ഒരുമിക്കുമ്പോള്‍ അത് ഗുണാനുഭവങ്ങളെ ധാരാളം പ്രദാനം ചെയ്യുന്നു. ശക്തമായ ഗ്രഹമാറ്റം സൃഷ്ടിക്കുന്ന രാജയോഗം പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്.
ഫെബ്രുവരി 18-നാണ് മകരം രാശിയില്‍ രാഹു, ബുധന്‍, സൂര്യന്, ശുക്രന്, ചന്ദ്രന് എന്നിവര്‍ ഒരുമിച്ച് സംക്രമിക്കുന്നത്. അതിന്റെ ഫലമായി പഞ്ചഗ്രഹി യോഗം രൂപം കൊള്ളുന്നു. എന്നാല്‍ ഫെബ്രുവരി 24-ന് ഇതേ രാശിയില്‍ ചൊവ്വയും ചേരുന്നു. ഇപ്രകാരം ഒരു ആഴ്ചയില്‍ തന്നെ മകരം രാശിയില്‍ പഞ്ചഗ്രഹി യോഗം രൂപം കൊള്ളുന്നു. ഒരു ആഴ്ചയില്‍ രണ്ട് തവണയാണ് ഇത്തരത്തില്‍ പഞ്ചഗ്രഹിയോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും സൗകര്യങ്ങളും സമൃദ്ധിയും കൊണ്ട് വരുന്നു. ദാരിദ്ര്യത്തില്‍ നിന്ന് പെട്ടെന്ന് ഐശ്വര്യത്തിലേക്ക് ഇത് നിങ്ങളെ എത്തിക്കും. ഈ സമയം മഹാഭാഗ്യം ചില രാശിക്കാരെ തേടി എത്തും എന്നതില്‍ സംശയം വേണ്ട.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പഞ്ചഗ്രഹി യോഗം മികച്ച ഫലങ്ങളാണ് നല്‍കുന്നത്. ഇത് പലപ്പോഴും നിങ്ങളില്‍ നിക്ഷേപങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും ഈ യോഗം കൊണ്ട് വരുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. വളര്‍ച്ചയും സമൃദ്ധിയും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കുന്നതിന് സാധ്യത കാണുന്നു. പുതിയ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജോലി ലഭിക്കുന്നതിനും അതില്‍ സ്ഥാനക്കയറ്റത്തിനും യോഗമുണ്ട്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പഞ്ചഗ്രഹി യോഗം ഭാഗ്യം കൊണ്ട് വരുന്നതാണ്. നിങ്ങള്‍ക്ക് മുടങ്ങിക്കിടന്ന പല കാര്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. വിദേശയാത്രക്ക് സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിന് വേണ്ടി കൂടുതല്‍ സമയവും അതില്‍ മികച്ച ഫലങ്ങളും തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട. ബാങ്ക് ബാലന്‍സ് നിങ്ങളില്‍ ഇരട്ടിയാവും. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അപ്രതീക്ഷിത വര്‍ദ്ധനവ് നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വീട് പണി പുനരാരംഭിക്കുന്നതിന് യോഗമുണ്ട്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പഞ്ചഗ്രഹിയോഗം തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കും. ജോലിയില്‍ മികച്ച മാറ്റങ്ങളുണ്ടാവും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. മന:സമാധാനവും സന്തോഷവും നിങ്ങളില്‍ തേടി എത്തുന്ന സമയമാണ്. സഹപ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലും നിങ്ങള്‍ക്കുണ്ടാവുന്നു. ആത്മവിശ്വാസം ഇരട്ടിയാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാം അവസാനിക്കുന്ന സമയമാണ്. മന:സമാധാനവും സന്തോഷവും നിങ്ങളെ തേടി എത്തും. അത് കൂടാതെ സ്വന്തമായി പല കാര്യങ്ങളും നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും പുതിയ ബിസിനസ് ആരംഭിക്കുന്നതിന് യോഗം കാണുകയും ചെയ്യുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം അതിശക്തമായ ഫലങ്ങളാണ് സംഭവിക്കുന്നത്. അത് മാത്രമല്ല പഞ്ചഗ്രഹി യോഗം വൃശ്ചികത്തില് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നു. കരിയറിലെ എല്ലാ കാര്യങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വിജയം എല്ലാ കാര്യത്തിലും ഉറപ്പ് വരുത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളെ കാലങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സാമ്പത്തികമായി നേട്ടങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. കടങ്ങളെല്ലാം വീട്ടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്. ധനവരവ് നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. സമാധാനപരമായ ദിവസങ്ങളാണ് എന്നതില്‍ സംശയം വേണ്ട. ധനലാഭം ഇരട്ടി നേട്ടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.
കന്നി രാശി
കന്നി രാശിക്കാരില്‍ രൂപം കൊള്ളുന്ന പഞ്ചഗ്രഹി യോഗം നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇരട്ടിയാക്കും. അത് കൂടാതെ നിക്ഷേപങ്ങളില്‍ നിന്ന് എല്ലാ അര്‍ത്ഥത്തിലും സാമ്പത്തിക ലാഭം തേടി എത്തുന്നു. ബിസിനസിന്റെ കാര്യത്തില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. ജോലിയില്‍ ആത്മവിശ്വാസം വര്ദ്ധിക്കുകുയം എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം വിജയകരമായി മാറുകയും ചെയ്യുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ദൈവിക കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്ന സമയം കൂടിയാണ്.



Click it and Unblock the Notifications