Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
അഞ്ച് നൂറ്റാണ്ടിനിടെയുള്ള അപൂര്‍വ്വ യോഗം; പഞ്ചദിവ്യരാജയോഗം ഈ രാശികള്‍ക്ക്
ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ സമയാസമയം രാശി മാറുകയും അതിലൂടെ ശുഭകരമായ രാജയോഗങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്യും. രാജയോഗങ്ങള്‍ എല്ലാവര്ക്കും പൊതുവേ മംഗളകരമായിരിക്കും. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം അഞ്ച് രാജയോഗങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. പഞ്ചദിവ്യരാജയോഗം എന്നാണ് ഇവ അറിയപ്പെടുന്നത്.

ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും രാജാവായ സൂര്യനും ചേര്‍ന്ന് ഇടവത്തില്‍ ബുധാദിത്യ രാജയോഗവും കര്‍മ്മഫലദാതാവായ ശനി സ്വരാശിയായ കുംഭത്തില്‍ പ്രവേശിച്ച് ശശ മഹാപുരുഷ രാജയോഗവും ശുക്രന് സ്വരാശിയായ ഇടവത്തില്‍ മാളവ്യ രാജയോഗവും സൃഷ്ടിക്കുന്നു. കൂടാതെ, ബുധന്റെയും ശുക്രന്റെയും സംയോഗത്തിലൂടെ ലക്ഷ്്മീ നാരായണ യോഗവും ഇടവത്തില്‍ ശുക്രന്റെയും വ്യാഴത്തിന്റെയും സംയോഗത്തിലൂടെ ഗജലക്ഷ്മി രാജയോഗവും പിറവിയെടുക്കുന്നു. ഇങ്ങനെ അഞ്ച് ദിവ്യ രാജയോഗങ്ങളാംണ് സംഭവിക്കുന്നത്. നിരവധി രാശികള്‍ക്ക് ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുമെങ്കിലും ചില രാശികള്‍ക്ക് പ്രത്യേകിച്ച് ജീവിതത്തില്‍ സുവര്‍ണ്ണകാലം ആരംഭിക്കാന്‍ പോകുകയാണ്. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
അഞ്ച് രാജയോഗങ്ങളുടെ പ്രഭാവം മേടം രാശിയില്‍ ജനിച്ച ആളുകളുടെ ജീവിതത്തില്‍ അനുഭവപ്പെടും. ഈ കാലയളവില്‍ ഇവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. സമൂഹത്തിലെ ഉന്നത വ്യക്തികളുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. ഭാവിയില്‍ ഈ ബന്ധങ്ങള്‍ നേട്ടമായി തീരും. ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. ബിസിനസ് അഭിവൃദ്ധിപ്പെടും. ഉദ്യോഗസ്ഥര്‍ അവരുടെ കര്മ്മമമണ്ഡലത്തില് മിന്നുന്ന പ്രകടനം കാത്തുസൂക്ഷിക്കുകയും പ്രശസ്തരാകുകയും ചെയ്യും. ഈ സമയത്ത് വരുമാനം വര്‍ധിക്കും. പ്രമോഷനും ഇന്ക്രിമെന്റിനും സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവരുടെ മേഖലയില്‍ ആധിപത്യം ഉണ്ടാക്കാന്‍ സാധിക്കും.
കുംഭം
കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് അഞ്ച് രാജയോഗങ്ങളുടെയും ഗുണങ്ങള്‍ ലഭിക്കും. വിചാരിച്ചുവെച്ച കാര്യങ്ങളെല്ലാം നടത്തിയെടുക്കാന്‍ കഴിയും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭമുണ്ടാക്കാനും ബിസിനസ് ശക്തിപ്പെടുത്താനും കഴിയും. ഇക്കാലയളവില്‍ ഈ രാശിയില്‍ ജനിച്ച ആളുകളുടെ മതിപ്പ് വര്‍ധിക്കും. സമൂഹത്തില്‍ ഇവരോടുള്ള ബഹുമാനവും ആദരവും കൂടും. ജോലി മാറാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ കാലയളവില്‍ അതിനുള്ള നിരവധി അവസരങ്ങള്‍ വന്നുചേരും. എല്ലാ മേഖലകളിലും ഭാഗ്യത്തിന്റെ തുണയുണ്ടാകും. കൂടാതെ വാഹനങ്ങളോ പ്രോപ്പര്‍ട്ടികളോ വാങ്ങാന്‍ സാധിക്കും. അവിവാഹിതര്‍ക്ക് വിവാഹം കഴിക്കാനും വിവാഹിതര്‍ക്ക് സന്തോഷദാമ്പത്യം നയിക്കാനും സാധിക്കും.
ഇടവം
അഞ്ച് രാജയോഗങ്ങളുടെ നേട്ടങ്ങള്‍ തേടിയെത്തുന്ന മറ്റൊരു രാശി ഇടവം രാശിയാണ്. വ്യാപാര രംഗത്തുള്ളവരുടെ പ്രയത്നങ്ങള്‍ ഫലം കാണും. കരിയറില്‍ ഉയര്‍ച്ചയുണ്ടാകും.മാത്രമല്ല ഈ കാലയളവില്‍ ആഗ്രഹങ്ങളെല്ലാം നേടിയെടുക്കാന്‍ കഴിയും. സ്വദേശത്തും വിദേശത്തുമായി യാത്രകള്‍ ചെയ്യാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയിക്കാന്‍ കഴിയും. ജോലി പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
