Latest Updates
-
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം
ഒന്നല്ല, അഞ്ച് രാജയോഗങ്ങളാണ് വരാന്‍ പോവുന്നത്: ഭാഗ്യമെന്ന് പറഞ്ഞാല്‍ മഹാഭാഗ്യം 3 രാശിക്ക്
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. ജാതകവശാല്‍ പലപ്പോഴും അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഓരോരുത്തരേയും കാത്തിരിക്കുന്നു. ജ്യോതിഷ പ്രകാരം പഞ്ചമഹാരാജയോഗമാണ് കാത്തിരിക്കുന്നത്. ഏതാണ്ട് അഞ്ച് ശതവര്‍ഷങ്ങള്‍ക്ക് ശേഷമാണ് പഞ്ചമഹാരാജയോഗം രൂപപപെടുന്നത്. മാളവ്യരാജയോഗം, ശശരാജയോഗം, ഗജലക്ഷ്മി രാജയോഗം, ലക്ഷ്മി നാരായണ യോഗം, ബുധാദിത്യ രാജയോഗം എന്നിവയാണ് അഞ്ച് മഹായോഗങ്ങള്‍.
ഓരോ ഗ്രഹങ്ങളും മാറി മറിയുന്നതിന് അനുസരിച്ചാണ് പഞ്ചമഹാരാജയോഗം രൂപം കഒള്ളുന്നത്. ഒരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് അതിന്റെ രാശിയില്‍ മാറ്റം വരുത്തുന്നു. അതിലൂടെയാണ് പലപ്പോഴും പഞ്ചമഹാരാജയോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ രാശിയില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. എന്നാല്‍ ജൂണ്‍ മാസത്തില്‍ 5 രാജയോഗങ്ങള്‍ എങ്ങനെയെല്ലാം ഭാഗ്യം കൊണ്ട് വരുന്നു, ഏതൊക്കെ രാശിക്കാരാണ് ആ ഭാഗ്യത്തില്‍ ആറാടുന്നത് എന്ന് നമുക്ക് നോക്കാം.

എങ്ങനെ രാജയോഗങ്ങള്‍ രൂപപ്പെടുന്നു
ജ്യോതിഷം അനുസരിച്ച് സൂര്യന്റേയും ബുധന്റേയും ഇടവ മാസത്തിലെ സംക്രമണമാണ് ബുധാദിത്യ രാജയോഗം സൃഷ്ടിക്കുന്നതിന് പിന്നില്‍. ശനി സ്വന്തം രാശിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ശശരാജയോഗവും രൂപം കൊള്ളുന്നു, ശുക്രന് സ്വന്തം രാശിയില്‍ ഇടവത്തില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ മാളവ്യരാജയോഗവും ശുക്രനും വ്യാഴവും ഇടവത്തില്‍ കൂടിച്ചേരുന്നതിനാല്‍ ഗജലക്ഷ്മി രാജയോഗവും ബുധനും ശുക്രനും സംഗമിക്കുന്നതിനാല്‍ ലക്ഷ്മി നാരായണ യോഗവും രൂപം കൊള്ളുന്നു. ഇത് 3 രാശിക്കാരില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് രാജയോഗം അനുസരിച്ച് പല വിധത്തിലുള്ള അനുകൂലമായ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ബിസിനസില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മാറ്റം സംഭവിക്കുന്നു. സുവര്‍ണാവസരം നിങ്ങളെ കാത്തിരിക്കുന്നു എന്നുള്ളതാണ് സത്യം. സാമ്പത്തിക നേട്ടവും സാമ്പത്തിക പുരോഗതിയും നിങ്ങളില്‍ മികച്ചതായിരിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സാഹചര്യം പലപ്പോഴും തേടി എത്തുന്നുയ പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അത് ലഭിക്കുകയും ശമ്പള വര്‍ദ്ധനവും പ്രമോഷനും എല്ലാം സ്വന്തമാക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് മികച്ചതായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അഞ്ച് യോഗങ്ങള്‍ പല വിധത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് ഇവര്‍ക്കുണ്ടാവുന്നത്. ജോലിയില്‍ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ തേടി വരുന്നു. എങ്കിലും നിങ്ങള്‍ക്ക് ഇപ്പോള്‍ ഉള്ള ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മാറി മറിയുന്നു. ജോലിയിലെ വിജയം നിങ്ങളെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. ഭാഗ്യം എപ്പോഴും നിങ്ങളുടെ പക്ഷത്തായിരിക്കും. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥകള്‍ ഉണ്ടാവുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെ നിങ്ങളെ ബാധിക്കുന്നില്ല.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അഞ്ച് രാജയോഗങ്ങള്‍ നല്കുന്ന മാറ്റങ്ങള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതായിരിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കുന്നു. കുറച്ച് കൂടുതല്‍ ധനനേട്ടം നിങ്ങള്‍ക്ക് ഈ സമയം ഉണ്ടാവുന്നു. പൊതുവേ ജൂണ്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു എന്നതാണ് സത്യം. ജോലിയില്‍ വിജയം കരസ്ഥമാക്കുന്നതിന് നിങ്ങള്‍ പരമാവധി ശ്രമിക്കും. അതെല്ലാം ഫലം കാണുകയും ചെയ്യുന്നു. തൊഴില്‍ ഇല്ലാത്തവര്‍ക്ക് ജോലി ലഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യുന്നതിനുള്ള അവസരം നിങ്ങള്‍ക്കുണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
