Latest Updates
-
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ
ചേരുന്നത് 5 മഹാരാജയോഗങ്ങള് ഒരുമിച്ച്; ഒരായുസ്സിലെ നേട്ടങ്ങള്‍ സ്വന്തം, സമ്പത്തിലും, ഐശ്വര്യത്തിലും മുന്നില്‍
വേദജ്യോതിഷ പ്രകാരം ഓരോരുത്തരുടേയും ജീവിതത്തില്‍ ഓരോ തരത്തിലുള്ള ഏറ്റക്കുറച്ചിലുകളും മാറ്റങ്ങളും ഉണ്ടായിരിക്കും. പലപ്പോഴും അതില്‍ രാജയോഗങ്ങളും നിരവധിയുണ്ടാവും. നീചഭംഗ രാജയോഗം, ഗജകേസരി യോഗം, പഞ്ചമഹാപുരുഷ രാജയോഗം തുടങ്ങി നിരവധി കാര്യങ്ങളുണ്ടാവും. എന്നാല്‍ ഇതില്‍ എപ്പോഴും ഏറ്റവും ശ്രേഷ്ഠമെന്ന് പറയുന്നത് പഞ്ചമഹാപുരുഷ രാജയോഗം തന്നെയാണ്. കാരണം അഞ്ച് മഹായോഗങ്ങള്‍ ചേര്‍ന്നാണ് പഞ്ചമഹാപുരുഷ രാജയോഗം രൂപം കൊള്ളുന്നത്.
ഈ രാജയോഗം നിങ്ങളുടെ ജാതകത്തില്‍ ഉണ്ടെങ്കില്‍ അത് ഒരായുസ്സിലെ എല്ലാ ഗുണാനുഭവങ്ങളും ഐശ്വര്യവും സമ്പത്തും സമൃദ്ധിയും എല്ലാം നല്കുന്നു. വളരെ അപൂര്‍വ്വമായി മാത്രമേ പഞ്ചമഹാപുരുഷ രാജയോഗം ഒരു വ്യക്തിയുടെ ജാതകത്തില്‍ കാണപ്പെടുകയുള്ളൂ. സമ്പന്നതയുടെ മടിത്തട്ടിലായിരിക്കും ഇവരുടെ ജീവിതം, മാത്രമല്ല പണവും പ്രശസ്തിതിയും തേടി എത്തുന്നു. അതോടൊപ്പം തന്നെ രാഷ്ട്രീയത്തില്‍ ഇവര്‍ ഉയരത്തിലെത്തുകയും ചെയ്യുന്നു. ഇത്തരത്തില്‍ നിരവധി മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. പഞ്ചമഹാപരുഷ യോഗത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

പഞ്ചമഹാപുരുഷ രാജയോഗം രൂപം കൊള്ളുന്നത്
എപ്രകാരമാണ് പഞ്ചമഹാപുരുഷ രാജയോഗം രൂപം കൊള്ളുന്നത് എന്ന് നമുക്ക് നോക്കാം. വേദജ്യോതിഷം അനുസരിച്ച് നവഗ്രഹങ്ങളില്‍ പ്രധാനികളായ ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി എന്നീ ഗ്രഹങ്ങള്‍ ഉല്‍കൃഷ്ട രാശിയിലോ, സ്വന്തം രാശിയിലോ, മൂലത്രികോണത്തിലോ ബലവാനായി നില്ക്കുമ്പോള് ആണ് പഞ്ചമഹാപുരുഷ രാജയോഗം രൂപം കൊള്ളുന്നത്. അഞ്ച് രാജയോഗങ്ങളെങ്കിലും ഇത് വളരെ അപൂര്‍വ്വമായാണ് ഓരോരുത്തരുടേയും ജാതകത്തില്‍ പ്രതിഫലിക്കുന്നത്. കാരണം അത്രയേറെ ശുഭയോഗങ്ങള്‍ ഈ സമയം തെളിഞ്ഞാല്‍ മാത്രമേ പഞ്ചമഹാപുരുഷ യോഗം ഫലത്തില്‍ വരൂ. ജാതകത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും യോഗഫലത്തെ സ്വാധീനിക്കുന്നതിനാല്‍ കൃത്യമായ വിശകലനം അനിവാര്യം തന്നെയാണ്. ഇതില്‍ തന്നെ അഞ്ച് തരത്തിലുള്ള രാജയോഗങ്ങള്‍ ഏതൊക്കെയെന്നും അത് എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നും നമുക്ക് നോക്കാം.
ഋചക് മഹാപുരുഷ രാജയോഗം
ചൊവ്വ സ്വന്തം രാശിയിലോ അല്ലെങ്കില്‍ മൂല ത്രികോണ രാശിയില്‍ സ്ഥിതി ചെയ്യുമ്പോഴാണ് പലപ്പോഴും ഋചക് രാജയോഗം രൂപം കൊള്ളുന്നത്. ഇത് ഒരു വ്യക്തിയില്‍ പഞ്ചമഹാപുരുഷ രാജയോഗത്തിന് സാധ്യത കൂട്ടുന്നു. ഈ യോഗത്തില്‍ ജനിച്ച വ്യക്തിയെങ്കില്‍ അവര്‍ ധൈര്യവും കഠിനാധ്വാനവും കൈമുതലായി ഉള്ളവരായിരിക്കും. മാത്രമല്ല ധാരാളം പണം സമ്പാദിക്കുന്നതിനും ഇവര്‍ക്ക് യോഗം കാണുന്നു. പലപ്പോഴും ശത്രുക്കളെ ഇല്ലായ്മ ചെയ്യുന്നതിനും പണം കൊണ്ട് അമ്മാനമാടുന്നതിനും ഇവര്‍ക്ക് യോഗം കാണുന്നു. അത് മാത്രമല്ല കരിയറില്‍ പ്രത്യേകമാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇവര്‍ക്ക് സാധിക്കും. എന്താണ് ജീവിതത്തില്‍ വേണ്ടത് എന്നതിനെക്കുറിച്ച് ഇവര്‍ക്ക് കൃത്യമായി അറിയാന്‍ സാധിക്കും. പ്രശസ്തിയും അംഗീകാരവും നേട്ടങ്ങളും വരിവരിയായാണ് ഓരോരുത്തരിലും കാത്തിരിക്കുന്നത്. നിങ്ങളുടെ ജാതകത്തിലെ വിശകലനം നടത്തുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്നു. അത്രയധികം ഗുണാനുഭവങ്ങളാണ് ഈ രാജയോഗം നല്‍കുന്നത്.
ഭദ്ര പഞ്ച മഹാപുരുഷ യോഗം
ബുധനാണ് ഈ രാജയോഗം സൃഷ്ടിക്കുന്നത്. ബുധന്‍ സ്വന്തം രാശിയില്‍ തന്നെ ഉയര്‍ന്ന രാശിയോ അല്ലെങ്കില്‍ മൂലത്രികോണ രാശിയിലോ സ്ഥിതി ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ ഒരു മഹാരാജയോഗം രൂപം കൊള്ളുന്നത്. അത് മാത്രമല്ല ഈ യോഗം ജാതകത്തിലുള്ള ഒരു വ്യക്തിക്ക് എപ്പോഴും ധൈര്യവും സ്നേഹവും കൈമുതലായി ഉണ്ടായിരിക്കും. അത് മാത്രമല്ല ആഗ്രഹങ്ങളെല്ലാം ജീവിതത്തില്‍ പൂര്‍ത്തീകരിക്കുന്നതിനും സ്നേഹത്തോടെ മറ്റുള്ളവരെ ചേര്‍ത്ത് പിടിക്കുന്നതിനും സാദിക്കുന്നു. ബിസിനസില്‍ ഇവര്‍ സമ്പാദിച്ചത്രയും ആര്‍ക്കും സമ്പാദിക്കാന്‍ സാധിക്കില്ല. മാത്രമല്ല പണത്തോട് ഇവര്‍ക്ക് അല്പം താല്‍പ്പര്യം കൂടുതലായിരിക്കും. മിഥുനം, ചിങ്ങം, തുലാം രാശിക്കാര്‍ക്ക് ഈ യോഗം പലപ്പോഴും സംഭവിക്കുന്നു. സമ്പത്തും സൗഭാഗ്യവും ഒന്നുപോലെ ഇവരില്‍ വന്നു ചേരും. പല രാശിക്കാര്‍ക്കും ജീവിതത്തില്‍ സംഭവിക്കാത്ത മാറ്റങ്ങള്‍ക്കാണ് തുടക്കമാവുന്നത്. സന്തോഷകരമായ പല നേട്ടങ്ങളും ഈ രാജയോഗം ഫലത്തില്‍ വരുന്നവരിലുണ്ടാവുന്നു. ജീവിതം നവോന്മേഷത്തോടെ തുടങ്ങുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഹാന്‍സ് പഞ്ച് മഹാപുരുഷ രാജയോഗം
വേദ ജ്യോതിഷം അനുസരിച്ച്, വ്യാഴം സ്വന്തം രാശിയില്‍, അല്ലെങ്കില്‍ ഉയര്‍ന്ന സ്ഥാനത്തെ മൂലത്രികോണ രാശിയില്‍ സ്ഥിതി ചെയ്യുന്ന അവസ്ഥയില്‍ സൃഷ്ടിക്കപ്പെടുന്ന രാജയോഗമാണ് ഇത്. ഇവര്‍ പലപ്പോഴും എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും ശ്രമിക്കുന്നു. മറ്റൊരാളുടെ പ്രശംസക്ക് പാത്രമാവുന്നതിനാല് നിങ്ങളോടൊപ്പം ചേരാന്‍ എ്പ്പോഴും ആളുകള്‍ വ്യഗ്രത കൂട്ടുന്നു. കൂടാതെ ദൈവവിശ്വാസികളായിരിക്കും ഇവര്‍. മേടം, ധനു, കുംഭം രാശിക്കാര്‍ ഈ രാജയോഗത്തില്‍ വരുന്നവരാണ്. മാത്രമല്ല ഇവര്‍ക്ക് എപ്പോഴും നിഗൂഢമായ കാര്യങ്ങളെക്കുറിച്ച് അറിയുന്നതിന് താല്‍പ്പര്യം കൂടുതലായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് കൈവെക്കുന്ന മേഖലയിലെല്ലാം തന്നെ അനിവാര്യമായ വിജയം കൂടെയുണ്ടായിരിക്കും. ഇവര്‍ എപ്പോഴും നല്ല അധ്യാപകരുമായിരിക്കും. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന മേഖലയില്‍ അത്യുന്നത വിജയം കരസ്ഥമാക്കുന്നതിന് ഈ രാജയോഗമുള്ളവര്ക്ക് സാധിക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളിലേക്കാണ് ഇവരെത്തുന്നതും. നിങ്ങളുടെ ജാതകത്തില്‍ പഞ്ചമഹാപുരുഷ യോഗങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ ജീവിതം തന്നെ മാറി മറിയും.
മാളവ്യ പഞ്ച മഹാപുരുഷ രാജയോഗം
സമ്പത്തിന്റെ ഗ്രഹമായ ശുക്രനാണ് ഇവിടെ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. ശുക്രന് സ്വന്തം രാശിയില്‍ ഉയര്‍ന്ന രാശിയില്‍ സ്ഥിതി ചെയ്യുമ്പോഴോ അല്ലെങ്കില്‍ മൂലത്രികോണത്തിലോ ആയിരിക്കുമ്പോഴാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. ഇതിന്റെ ഫലമായി ഒരു വ്യക്തിക്ക് ക്ഷമ നല്ലതുപോലെ ഉണ്ടായിരിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി ഒട്ടും ഉടഞ്ഞ് പോവില്ല എന്ന് മാത്രമല്ല ധാരാളം സമ്പാദിക്കുന്നതിനും സാധിക്കുന്നു. വ്യക്തിത്വമുള്ളവരായിരിക്കും ഇവര്‍. ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള ഭൗതിക സന്തോഷവും ഇവരെ തേടി എത്തുന്നു. ജോലി , ബിസിനസ് എന്നിവയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മികച്ച ദാമ്പത്യ ജീവിതത്തിനുള്ള സാധ്യത ഇവരില്‍ വളരെ കൂടുതലാണ്. കര്‍ക്കിടകം, കന്നി, വൃശ്ചികം രാശിക്കാര്‍ക്ക് ഈ യോഗം പലപ്പോഴും ഫലത്തില്‍ വരുന്നു.
ശശമഹാാരുഷ യോഗം
ശനിയാണ് ഈ യോഗം സൃഷ്ടിക്കുന്നത്. ശനി സ്വന്തം രാശിയിലോ അല്ലെങ്കില്‍ മൂലത്രികോണ രാശിയിലോ സ്ഥിതി ചെയ്യുമ്പോഴാണ് ശശമഹാപുരുഷ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. രാജാവിന് സമാനമായ മാറ്റങ്ങള്‍ ആണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. ആഢംബര ജീവിതത്തിന്റെ നെറുകയില്‍ ജീവിക്കുന്നതിന് ഇവര്‍ക്ക് യോഗം കാണുന്നു. കര്‍മ്മത്തില്‍ വിശ്വസിക്കുന്നവരാണ് ഇവര്‍. അത് മാത്രമല്ല അവരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മീനം, മേടം രാശിക്കാര്‍ക്ക് യോഗം പലപ്പോഴും ഫലത്തില്‍ വരുന്നു. ശനിയാണ് ഈ രാജയോഗത്തിന്റെ കാരണക്കാരനെങ്കിലും ശനിയുടെ യാതൊരു വിധത്തിലുള്ള ദോഷങ്ങളും ഇവരെ ബാധിക്കുകയില്ല. മാത്രമല്ല സാമ്പത്തികമായും സാമൂഹികപരമായും ഉയരത്തിലെത്തുന്നതിനുള്ള യോഗവും കാണുന്നു. നിങ്ങളുടെ ജീവിതം ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് ഈ രാജയോഗം കാരണമാകുന്നു. വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിക്കുക എന്ന ചൊല്ല് അന്വര്ത്ഥമാക്കുന്നതായിരിക്കും ഇവരുടെ ജീവിതം.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications