Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 10 മിനിറ്റ് ശീലം മതി; ഒപ്പം പ്രകൃതിയെയും സംരക്ഷിക്കാം! -
ഗജകേസരി യോഗം: സാമ്പത്തിക ഉയർച്ചയ്ക്ക് വഴിയൊരുക്കുന്ന ഈ ഗ്രഹനിലകൾ ശ്രദ്ധിക്കൂ! -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടേണ്ട; തപ്സി പന്നുവിന്റെ ഈ ഫിറ്റ്നസ് രഹസ്യം അറിഞ്ഞിരിക്കൂ! -
മഴക്കാലത്തെ ഈർപ്പവും കടുത്ത വെയിലും; ചർമ്മം കേടാകാതിരിക്കാൻ ഈ മാറ്റങ്ങൾ ഇന്നേ തുടങ്ങാം -
മഴക്കാലം തുടങ്ങി! രോഗങ്ങളെ പടിക്ക് പുറത്താക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ -
മഴക്കാലത്തും മസിൽ വളർച്ച ഉറപ്പ്; ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
മഴക്കാലം വരുന്നു; ഗർഭിണികളും സ്ത്രീകളും അറിയേണ്ട നിർണ്ണായക ആരോഗ്യ മുൻകരുതലുകൾ! -
മഴക്കാലത്ത് വണ്ണം കൂടുമോ? വയറിലെ കൊഴുപ്പ് കളയാൻ ഈ 'സ്മാർട്ട്' വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗൽ ഇൻഫെക്ഷനുകളെ അകറ്റി നിർത്താം എളുപ്പത്തിൽ -
69-ാം വയസ്സിലും അനിൽ കപൂർ ഇത്ര ഫിറ്റോ? പ്രായത്തെ തോൽപ്പിക്കുന്ന ആ രഹസ്യം ഇതാ!
ബുധന്‍ ഇടവത്തിലേക്ക് വന്നെത്തും, അസുലഭ ഭാഗ്യങ്ങളുമായി ഇന്ന് പഞ്ചഗ്രഹയോഗം
ജ്യോതിഷപരമായി വളരെ പ്രത്യേകതകള്‍ ഉള്ള ദിവസമാണ് ഇന്ന്. കാരണം ഇന്ന് സവിശേഷമായ ഒരു ഗ്രഹയോഗം രൂപപ്പെടുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12.02ന് ബുധന്‍ ഇടവം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ബുധന്റെ ഈ രാശിമാറ്റം ജ്യോതിഷത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന ഒന്നാണ്. ഇടവത്തില്‍ ചതുര്‍ഗ്രഹ യോഗത്തിനും പഞ്ചഗ്രഹയോഗത്തിനും ഇത് കാരണമാകുന്നു.

ഇടവത്തില്‍ പഞ്ചഗ്രഹയോഗം
ഒരു ഭാവത്തിലോ രാശിയിലോ അഞ്ച് ഗ്രഹങ്ങള്‍ കൂടിച്ചേരുമ്പോഴാണ് പഞ്ചഗ്രഹയോഗം ഉണ്ടാകുന്നത്. സൂര്യന്, ശുക്രന്, വ്യാഴം ബുധന്‍, ചന്ദ്രന് എന്നിവയുടെ അപൂര്‍വ്വ സംഗമത്തിനാണ് ഇന്ന് ഇടവം വേദിയാകുന്നത്. ഇതിലൂടെ പഞ്ചഗ്രഹയോഗം രൂപപ്പെടുന്നു. വളരെ സവിശേഷമായി കരുതപ്പെടുന്ന ഈ യോഗത്തിലൂടെ ആളുകള്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യങ്ങളും സമൂഹത്തില്‍ പേരും പ്രശസ്തിയും ഉന്നമനവും ഉണ്ടാകും .ഇന്നത്തെ പഞ്ചഗ്രഹയോഗത്തിന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയാണെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് പഞ്ചഗ്രഹയോഗത്തിലൂടെ സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. വസ്തുവാങ്ങിക്കുന്നതിലൂടെയോ പഴയ വസ്തുവിന്റെ ഇടപാടുകളിലൂടെയോ സാമ്പത്തികലാഭം വന്നുചേരാന്‍ ഇടയുണ്ട്. സൗഹൃദങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും അനുകൂലമായ സമയമാണിത്. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് വിജയവും സാമ്പത്തികനേട്ടവും ഉണ്ടാകും. സമയത്ത് ജോലികള്‍ ചെയ്തുതീര്ക്കാന് സാധിക്കുന്നതിലൂടെ സന്തോഷവും മനസമാധാനവും അനുഭവപ്പെടും. ബിസിനസില്‍ വിജയം നേടുന്നതിനുള്ള ശ്രമങ്ങള്‍ നടത്താവുന്നതാണ്. ഈ സമയത്ത് കൂടുതല്‍ പണം സമ്പാദിക്കാനുള്ള യോഗമുണ്ട്. മാത്രമല്ല ചിലവുകള്‍ കുറയുകയും ആ പണം ഭാവിയിലേക്കായി കരുതിവെക്കുകയും ചെയ്യും. ജീവിതത്തില്‍ ആത്മവിശ്വാസം ഉണ്ടാകുന്ന ഒരു കാലഘട്ടമാണിത്.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യത്തിന്റെ നാളുകളായിരിക്കും ഇനി. ഈ സമയം ഇവരെ പ്രപഞ്ചശക്തികള്‍ വഴികാട്ടും. ജോലിയില്‍ പ്രമോഷന് സാധ്യതയുണ്ട്. ഇവരുടെ കഠിനാധ്വാനം തിരിച്ചറിയപ്പെടുകയും അതിന് അംഗീകാരങ്ങളോ പാരിതോഷികങ്ങളോ ലഭിക്കുകയും ചെയ്യും. പുതിയ അറിവുകള്‍ സമ്പാദിക്കാനുള്ള യോഗമുണ്ടാകും. വിദേശത്ത് നിന്നും നിരവധി ഓഫറുകള്‍ തേടിയെത്തും. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്കും ഇത് നല്ല സമയമാണ്. പണമമുണ്ടാക്കാനും എതിരാളികള്‍ക്ക് മേല്‍ വിജയം നേടാനും സാധിക്കും. ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ഈ നാളുകളില്‍ അനുഭവപ്പെടും. ഭാവിയിലേക്കുള്ള നിക്ഷേപങ്ങള്‍ നടത്താനും പണം കരുതിവെക്കാനും സാധിക്കും. വിദേശത്ത് സ്ഥിരതാമസമാക്കിയവര്‍ക്ക് പ്രത്യേകിച്ചും ഈ സമയം ഗുണകരമാണ്. കുടുംബബന്ധങ്ങളും ദാമ്പത്യവും കൂടുതല്‍ സുഖകരമാകും. ആരോഗ്യപരമായി വളരെ മികച്ച സമയമാണ്.
ധനു
ഐശ്വര്യദേവതയായ ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ ഈ സമയത്ത് ധനു രാശിക്കാര്‍ക്ക് സമ്പത്തും സമൃദ്ധിയും വന്നണയും. സമ്പാദ്യത്തില്‍ വലിയ വര്‍ധനയുണ്ടാകുകയും ധനികരാകാനുള്ള യോഗമുണ്ടാകുകയും ചെയ്യും. ഈ സമയത്ത് എടുക്കുന്ന എല്ലാ തീരുമാനങ്ങളും വിജയം കൊണ്ടുവരും. കരിയറില്‍ അസാധാരണ വളര്‍ച്ച പ്രകടമാകും. സാമ്പത്തികമായ മുന്നേറ്റം നിങ്ങളെ തന്നെ അതിശപ്പെടുത്തും. ആത്മീയമായും വളര്‍ച്ച നേടുന്ന ഒരു കാലഘട്ടമായിരിക്കും ഇത്. മതപരമായ ആചാരങ്ങളില്‍ പങ്കുചേരും. വളരെ പെട്ടെന്ന് പണമുണ്ടാക്കാന്‍ സാധിക്കുമെന്നതാണ് ഈ സമയത്തെ മറ്റൊരു പ്രത്യേകത. വരുമാനം വര്‍ധിപ്പിക്കാനുള്ള അവസരം വന്നെത്തും. ആഗ്രഹങ്ങള്‍ സഫലമാകും. ആരോഗ്യം സംതൃപതമായിരിക്കും. കുടുംബത്തിലും സമാധാന അന്തരീക്ഷം തുടരും.
മകരം
മകരം രാശിയില്‍ ജനിച്ചവര്‍ക്ക് ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാകും. പഞ്ചഗ്രഹയോഗം ഉദ്യോഗജീവിതത്തിന് കരുത്താകും. കരിയറില്‍ കുറഞ്ഞ കാലം കൊണ്ട് കുത്തനെയുള്ള വളര്‍ച്ച പ്രകടമാകും. ജോലിയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. വിദേശത്ത് നിന്നും തൊഴിലവസരങ്ങള്‍ തേടിയെത്തും. സ്വന്തമായി ബിസിനസ് ചെയ്യുന്നവര്‍ക്ക് ബിസിനസ് ഡീലുകളിലൂടെ ലാഭം വന്നണയും. എതിരാളികളുമായി ശക്തമായ മത്സരം കാഴ്ചവെക്കും. ബിസിനസില്‍ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കും. വരുമാനമുണ്ടാക്കുന്നതിനൊപ്പം പണം കരുതിവെക്കാനും സാധിക്കും. വിദേശത്ത് കഴിയുന്നവര്‍ക്ക് വരുമാനത്തില്‍ വലിയ വര്‍ദ്ധനയുണ്ടാകും. ഇതിലൂടെ കൂടുതല്‍ പണം കരുതിവെക്കാന്‍ കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications