Latest Updates
-
'പഞ്ചസാരയില്ല', '100% പ്രകൃതിദത്തം': ഭക്ഷണപ്പൊതികളിലെ കബളിപ്പിക്കലുകൾക്കെതിരെ എഫ്.എസ്.എസ്.എ.ഐയുടെ കർശന മുന്നറിയിപ്പ് -
ഇന്ന് രവി യോഗം: കരിയറിൽ വൻ വിജയം നേടാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ജിമ്മിൽ പോകണ്ട, പട്ടിണി കിടക്കണ്ട! തടി കുറയ്ക്കാൻ രുജുത ദിവേക്കർ പറയുന്ന 3 ലളിത വഴികൾ -
വിംബിൾഡൺ ആവേശത്തിൽ ഉറക്കമൊഴിച്ചോ? രാവിലെ മുഖം വീർത്തിരിക്കാതിരിക്കാൻ ഈ ലളിത വിദ്യകൾ പരീക്ഷിക്കൂ -
മൃഗങ്ങൾ കടിച്ചാൽ മഞ്ഞൾപ്പൊടി പുരട്ടാറുണ്ടോ? ജീവൻ രക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുംബൈയിലെ റെഡ് അലർട്ട്: വീട്ടിലിരുന്ന് ടെസ്റ്റോസ്റ്റിറോൺ അളവ് കുത്തനെ ഉയർത്താൻ ഈ 4 വഴികൾ! -
കനത്ത മഴ: ഗർഭിണികളും പിസിഒഎസ് ഉള്ളവരും യാത്ര ചെയ്യുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
ആമസോൺ പ്രൈം ഡേ: തടി കുറയ്ക്കാൻ വീട്ടിലിരുന്ന് വ്യായാമം ചെയ്യാം; ഈ ഡീലുകൾ മിസ്സാക്കരുത്! -
ഡൽഹിയിലെ മഴക്കാലം; ചർമ്മവും മുടിയും അണുബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആകാശത്ത് വിസ്മയം! ശുക്രൻ ചിങ്ങം രാശിയിലേക്ക്; മകം നക്ഷത്രത്തിനരികിലെ ഈ അപൂർവ്വ കാഴ്ച മിസ്സാക്കരുത്
വിരലടയാളം ഇങ്ങനെയാണോ, ജീവിതത്തെ കുറിച്ച് അവ തരുന്ന സൂചനകള്‍ ഇതാണ്
ഭാവിയെ കുറിച്ചും ജീവിതത്തെ കുറിച്ചും ജ്യോതിഷത്തെ പോലെ തന്നെ ഒരുപാട് സൂചനകള്‍ നല്കുന്ന വിജ്ഞാനശാഖയാണ് ഹസ്തരേഖ ശാസ്ത്രവും. ഹസ്തരേഖ ശാസ്ത്രത്തില്‍ വിരലടയാള ശാസ്ത്രവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. വിരലടയാളങ്ങള്‍ വിലപ്പെട്ട തിരിച്ചറിയല്‍ അടയാളം മാത്രമല്ല, ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും നിരവധി സൂചനകള്‍ വിരലടയാളങ്ങളില്‍ ഒളിഞ്ഞുകിടപ്പുണ്ട്.

ഓരോ വിരലിന്റെയും ആകൃതി അനുസരിച്ച് സവിശേഷമായ ഗുണങ്ങളും സ്വഭാവ സവിശേഷതകളും ഒരു വ്യക്തിക്ക് ലഭിക്കുന്നു. എന്തൊക്കെയാണ് നമ്മുടെ കഴിവുകള്‍, ബലഹീനതകള്‍, ജീവിതം എങ്ങനെയായിത്തീരും എന്നെല്ലാം അറിയാന്‍ വിരലുകളിലൂടെ കണ്ണോടിച്ചാല്‍ മതിയെന്നാണ് ഹസ്തരേഖശാസ്ത്രം പറയുന്നത്.
വിരലടയാളത്തില്‍ ചുരുളുകളും (Loop), വളയങ്ങളും (Arch), ചുഴികളും (Whorl) ഉണ്ടാകും. ഇവ ഓരോന്നും പല സൂചനകളാണ് നല്‍കുന്നത്. അവ എന്താണെന്ന് നോക്കാം.
ചുരുളുകള്‍ (Loop)
ആളുകളുടെ വിരലടയലാളത്തില് ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു ആകൃതിയാണ് ചുരുളുകള്‍. വിരലിന്റെ ഒരറ്റത്ത് നിന്നും തുടങ്ങി മറ്റേയറ്റം വരെ ഒരു നിര വളയങ്ങള്‍ പോലെയോ ചുരുളുകള്‍ പോലെയോ ആണ് ഇവ കാണപ്പെടുക. ഹസ്തരേഖ ശാസ്ത്രത്തില്‍, ഇത്തരത്തിലുള്ള വിരലടയാളം ഉള്ള വ്യക്തികള്‍ ഏത് സാഹചര്യത്തോടും പൊരുത്തപ്പെടുന്നവരും പ്രായോഗികതയുള്ളവരും ആശ്രയിക്കാന്‍ കഴിയുന്നവരും ആയിരിക്കും. വെല്ലുവിളികളെ ക്ഷമയോടും ഉറച്ച മനസ്സോടും സ്വീകരിക്കുന്നവരായിരിക്കും ഇവര്‍. അതിനാല്‍ സ്ഥിരതയുള്ള കാര്യങ്ങള്‍ക്കായി ഇവരെ തിരഞ്ഞെടുക്കാം.
വളയങ്ങള്‍ (Arch)
വിരലില്‍ ഉടനീളം മുകളിലേക്കുള്ള വളയങ്ങള്‍ ഉള്ള രീതിയാണിത്. വിരലടയാളത്തില്‍ വളയങ്ങള്‍ ഉള്ള ആളുകള്‍ക്ക് സ്വന്തം കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാത്ത പ്രകൃതമായിരിക്കും. ഇവര്‍ യുക്തിസഹമായി ചിന്തിക്കുകയും നേരെവാ നേരേപോ ചിന്താഗതിയുള്ളവരും ആയിരിക്കും. വ്യക്തതയെയും യുക്തിമൂല്യത്തെയും ഇവര്‍ ഏറെ മാനിക്കുന്നു. വ്യത്യസ്ത സാഹചര്യങ്ങളെയും അവസരങ്ങളെയും ഇവര്‍ സന്തുലിത കാഴ്ചപ്പാടോടെയാണ് നോക്കിക്കാണുന്നത്. പ്രായോഗിതയ്ക്ക് ഇവര്‍ ഏറെ വില നല്കുന്നു.
ചുഴികള്‍ (Whorl)
ഒരു കേന്ദ്രബിന്ദുവിനെ ചുറ്റിയുള്ള വൃത്തങ്ങളോ സ്പൈറലുകളോ നിറഞ്ഞ വ്യത്യസ്തമായ ശൈലിയിലുള്ള വിരലടയാളമാണിത്. ഈ രീതിയിലുള്ള വിരലടയാളമുള്ള വ്യക്തികള്‍ ഭാവനാസമ്പന്നരും ശക്തമായ ഉള്‍വിളികള്‍ ഉള്ളവരും അപൂര്‍വ്വമായ കാഴ്ചപ്പാട് ജീവിതത്തില്‍ കൊണ്ടുനടക്കുന്നവരും ആയിരിക്കും. സാധാരണയായി കലാപരമായ ജീവിതം നയിക്കുന്നവരോ കലയോട് ആഭിമുഖ്യമുള്ളവരോ അസാധാരണ ആശയങ്ങളില്‍ വിശ്വസിക്കുന്നവരോ പുതുമയെയും കണ്ടുപിടിത്തങ്ങളെയും പുല്കുന്നവരോ ആയിരിക്കും ഇവര്‍.
എല്ലാം സമന്വയിച്ചത്
മേല്‍പ്പറഞ്ഞ എല്ലാ അടയാളങ്ങളും കൂടിച്ചേര്‍ന്നുള്ള വിരലടയാളവും ചിലര്‍ക്ക് ഉണ്ടാകാറുണ്ട്. ഒരു സങ്കീര്‍ണ്ണമായ പാറ്റേണ്‍ ആയിരിക്കും അവിടെ കാണുക. ഈ രീതിയിലുള്ള വിരലടയാളം ഉള്ള വ്യക്തികള്‍ ബഹുമുഖ വ്യക്തിത്വങ്ങള്‍ ഉള്ളവരായിരിക്കാം. പലതരത്തിലുള്ള ഗുണങ്ങള്‍ ഇവരില്‍ ഇഴുകിച്ചേര്‍ന്നിരിക്കും. ഭാവനയും പ്രായോഗികതയും ഉള്വിളികളിലും ഇവര്‍ക്കുണ്ടാകാം.
അടയാളത്തിന്റെ സ്ഥാനം
വിരലുകളിലെ ഈ അടയാളത്തെ കൂടാതെ വിരലില്‍ അവയുടെ സ്ഥാനം എവിടെയാണ് എന്ന ഘടകവും ഹസ്തരേഖ വിദഗ്ധര്‍ പരിശോധിക്കാറുണ്ട്.. ഉദാഹരണത്തിന് ചൂണ്ടുവിരലിലെ വിരലടയാളം നേതൃഗുണം, ലക്ഷ്യം എന്നിവയെ സൂചിപ്പിക്കുന്നു. അതേസമയം പെരുവിരലിലെ അടയാളം ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും സൂചിപ്പിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications