Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
കൈനോട്ടത്തിലൂടെ അറിയാം ഗ്രഹങ്ങളുടെ സ്വാധീനം; ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മുന്‍കൂട്ടി അറിയുന്നത് ഇങ്ങനെ
നവഗ്രഹങ്ങള്‍ ഭൗമമണ്ഡലത്തില്‍ ഉള്ളവയല്ല. പക്ഷേ അങ്ങ് ശൂന്യാകാശത്തുള്ള ഗ്രഹങ്ങളുടെ സ്വാധീനം നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്നുണ്ട്. ജനനം തൊട്ട് അവയുടെ വ്യക്തമായ പ്രഭാവം ജീവിതത്തില്‍ കാണാമെന്നാണ് ജ്യോതിഷം വിശ്വസിക്കുന്നത്. സാധാരണയായി ഗ്രഹനിലയെയും അതുപ്രകാരം തയ്യാറാക്കിയിട്ടുള്ള ജാതകത്തെയും അടിസ്ഥാനമാക്കിയാണ് ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ നവഗ്രഹങ്ങളുടെ സ്വാധീനം എന്താണെന്നും ഭാവിയില്‍ എങ്ങനെയാകുമെന്നും കണ്ടുപിടിക്കുന്നത്. പക്ഷേ അതല്ലാതെ കൈരേഖ നോക്കിയും ജീവിതത്തില്‍ ഗ്രഹങ്ങളുടെ സ്വധീനം കണ്ടെത്താന്‍ കഴിയും. അത് എങ്ങനെയാണെന്ന് അറിയാം.

ഹസ്തരേഖ ശാസ്ത്രം അറിയുന്നവര്‍ക്കാണ് കൈരേഖകളുടെ പ്രത്യേകതകളും അവയുടെ പൊരുളും അറിയുന്നത്. നമ്മുടെ കൈകളിലേക്ക് നോക്കിയാല്‍ രേഖലകളെ കൂടാതെ, ചില ഉയര്‍ച്ച താഴ്ചകളും ഉള്ളംകയ്യില്‍ കാണാനാകും. ഉയര്ച്ചകളെ മൗണ്ടുകള്‍ എന്നാണ് ഹസ്തരേഖയില്‍ വിളിക്കുന്നത്. ഈ മൗണ്ടുകള്‍ക്ക് നവഗ്രഹങ്ങളുമായി ബന്ധമുണ്ടെന്നാണ് ജ്യോതിഷവും ഹസ്തരേഖ ശാസ്ത്രവും പറയുന്നത്. ഗ്രഹങ്ങള്‍ ഈ മൗണ്ടുകളെ സ്വാധീനിക്കുകയും ഒരു വ്യക്തിയുടെ സ്വഭാവവും പ്രത്യേകതകളും കഴിവുകളും വ്യക്തിത്വവും എന്തിന് അവര്‍ ഭാവിയില്‍ നേരിടാന്‍ പോകുന്ന വെല്ലുവിളികളെ കുറിച്ച് വരെയുള്ള സൂചനകള്‍ നല്‍കുകയും ചെയ്യുന്നുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
കയ്യില്‍ കാണുന്ന ഓരോ മൗണ്ടുകളും അതായത് ഉയര്‍ന്ന സ്ഥലങ്ങളും ഓരോ ഗ്രഹത്തെയാണ് പ്രതിനിധീകരിക്കുന്നത്. ആ രീതിയിലാണ് അവയ്ക്ക് പേര് നല്കിയിരിക്കുന്നതും.
ശുക്രന്
തള്ളവിരലിന് താഴെയുള്ള മൗണ്ട് ശുക്രനെയാണ് സൂചിപ്പിക്കുന്നത്. സൗന്ദര്യം, പ്രണയും, അഭിനിവേശം എന്നിവ സംബന്ധിച്ച സൂചകളാണ് ആ മൗണ്ട് നല്‍കുന്നത്. ശുക്രന് ആധിപത്യമുള്ള മേഖലയാണിത്. ഒരു വ്യക്തിയുടെ സ്നേഹപ്രകടനരീതി, ബന്ധങ്ങളോടുള്ള സമീപനം, ഭാവനാത്മകമായ ഊര്‍ജം എന്നിവയെ കുറിച്ചുള്ള സൂചനകള്‍ ഈ മൗണ്ട് നോക്കിയാലറിയാം. വളരെ ഉയര്‍ന്ന്, വേറിട്ടറിയുന്ന രീതിയിലാണ് ഈ മൗണ്ട് കാണപ്പെടുന്നതെങ്കില്‍ നിങ്ങള്‍ ജീവിതത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണെന്നാണ് അര്‍ത്ഥമാക്കുന്നത്. വളരെ സന്തോഷവും ഊഷ്മളവുമായ പെരുമാറ്റം ആയിരിക്കും ഇവരുടേത്. എന്നാല്‍ അത് പതിഞ്ഞാണെങ്കില് അധികമാരോടും മിണ്ടാത്ത ബുദ്ധിജീവി വിഭാഗത്തിലുള്ളവരായിരിക്കും അവര്‍.
വ്യാഴം
ചൂണ്ടുവിരലിന് താഴെയുള്ള പ്രദേശമാണ് വ്യാഴത്തിന്റെ പേരില്‍ അറിയപ്പെടുന്ന മൗണ്ട്. വികാസം, നേതൃപാടവം എന്നിവയുടെയെല്ലാം പ്രതീകമായ വ്യാഴത്തിന് സ്വാധീനമുള്ള ഇവിടെ ലക്ഷ്യം, ആത്മവിശ്വാസം, വിജയപ്രതീക്ഷ എന്നിവ സംബന്ധിച്ച സൂചനകള്‍ നല്കുന്നു. ഈ ഭാഗം വളരെ ഉയര്‍ന്നാണ് കാണപ്പെടുന്നതെങ്കില്‍ അവര്‍ മികച്ച നേതൃഗുണങ്ങള്‍ ഉള്ളവരുംവളര്ച്ച ആഗ്രഹിക്കുന്നവരും ആയിരിക്കും. എന്നാല്‍ ആ ഭാഗം പതിഞ്ഞാണ് ഉള്ളതെങ്കില്‍ അവര്‍ പിന്നണിയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരും എളിമയുള്ളവരും ജീവിത വെല്ലുവിളികളോട് ലളിതമായ സമീപനം ഉള്ളവരും ആയിരിക്കും.
ശനി
നടുവിരലിന് താഴെയായുള്ള മേഖലയാണ് ശനിക്ക് സ്വാധീനമുള്ള മൗണ്ട്. അച്ചടക്കത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും ഗ്രഹമാണ് ശനി. ഈ മൗണ്ട് വളരെ ഉയര്‍ന്നാണ് കാണപ്പെടുന്നതെങ്കില്‍ അവര്‍ ജോലിയോട് ആത്മാര്‍ത്ഥതയുള്ളവരും കാര്യപ്രാപ്തിയുള്ളവരും ആയിരിക്കും. ജീവിതവെല്ലുവിളികളെ നേരിടുന്നതിന് ആവശ്യമായ പ്രായോഗികതയും ക്ഷമാശീലവും ഇവര്‍ക്കുണ്ടാകും. എന്നാല്‍ ഇവിടം പതിഞ്ഞാണെങ്കില്, അലസതയയും വിമത സ്വഭാവവും സൂചിപ്പിക്കുന്നു. വരുംപോലെ വരട്ടെ എന്നതായിരിക്കും ഒട്ടും അച്ചടക്കമില്ലാത്ത ഇവരുടെ നിലപാട്.
അപ്പോളോ
മോതിരവിരലിന് താഴെയുള്ള ഇടമാണ് അപ്പോളോ മൗണ്ട്. സൂര്യന്റെ സ്വാധീനമാണ് ഇവിടെ പ്രകടമാകുന്നത്. സര്‍ഗാത്മകത, ആത്മചോദന, ആത്മ പ്രണയം, മറ്റുള്ളവരുടെ ശ്രദ്ധ നേടാനുള്ള ആഗ്രഹം എന്നിവയെല്ലാം ഈ സ്ഥലം നോക്കിയാല്‍ അറിയാന്‍ കഴിയും. ഈ സ്ഥലം ഉയര്‍ന്നാണ് കാണപ്പെടുന്നതെങ്കില്‍ എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനും മുന്‍നിരയില്‍ നില്‍ക്കാനും താല്‍പ്പര്യമുള്ളവര്‍ ആയിരിക്കും, എന്നാല്‍ മറിച്ചാണെങ്കില്‍ ഇവര്‍ നേട്ടങ്ങള്‍ അധികം ആഘോഷിക്കാത്ത, മറ്റുള്ളവരുടെ അംഗീകാരത്തിനായി കാത്തുനില്ക്കാത്ത ആളുകള്‍ ആയിരിക്കും.
ബുധന്‍
ചെറുവിരലിന് താഴെയുള്ള മൗണ്ട് ബുധന്‍ സ്വാധീനമുള്ള ഇടമായാണ് കരുതപ്പെടുന്നത്. ആശയവിനിമയ ശേഷി, ബുദ്ധിക്ഷമത എന്നിവയെല്ലാം ഈ മൗണ്ടിന്റെ ഉയര്‍ച്ചയും താഴ്ചയും നോക്കി മനസ്സിലാക്കാം.
ചന്ദ്രന്
ചന്ദ്രന് സ്വാധീനമുള്ള മൗണ്ട്, ബുധന്റെ മൗണ്ടിന് താഴെ കൈയുടെ അരികിലായി ഉള്ളതാണ്. ഒരു വ്യക്തിയുടെ വൈകാരിക ആഴം, ഉള്‍പ്രേരണ, തോന്നല്‍ എന്നിവയുമായി ബന്ധപ്പെട്ട മേഖലയാണിത്.
ഇനി കയ്യിലൂടെ കണ്ണോടിച്ചുനോക്കൂ. ഓരോ ഗ്രഹങ്ങളുടെ സ്വാധീനം നിങ്ങളില്‍ എത്തരത്തിലാണെന്ന് മനസ്സിലാക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications