Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
അപൂര്‍വ്വം പത്മക യോഗം; സൂര്യ-ചന്ദ്ര സംഗമത്തില്‍ കാര്‍ത്തിക പൂര്‍ണ്ണിമയില്‍ നേട്ടങ്ങള്‍ കൊയ്യുന്നവര്‍
വേദ ജ്യോതിഷം അനുസരിച്ച് കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷ ഏകാദശി മുതല്‍ കാര്‍ത്തിക പൂര്‍ണ്ണിമ വരെയുളള ദിവസങ്ങള്‍ വളരെ മഹത്വപൂര്‍ണ്ണമായ ദിവസങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഈ അഞ്ച് ദിവസങ്ങളെ ഭീഷ്മ പഞ്ചകം എന്നാണ് വിളിക്കുന്നത്. കാര്‍ത്തിക മാസത്തിലെ വളരെ ശുഭകരമായ സമയമാണിത്. ഈ കാലയളവില്‍ വിഷ്ണുവിനെ ഭജിക്കുന്നത് ആഗ്രഹങ്ങള്‍ സഫലമാക്കുമെന്നും പല നേട്ടങ്ങളും നല്‍കുമെന്നും വിശ്വസിക്കുന്നു.

ഇത്തവണത്തെ കാര്‍ത്തിക പൂര്‍ണ്ണിമ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ വിശേഷപ്പെട്ടതാണ്. കാരണം ഈ ദിവസം ശനി ഗ്രഹം തന്റെ മൂലത്രികോണരാശിയില്‍ നേര്‍ഗതിയില്‍ സഞ്ചാരം ആരംഭിക്കുകയാണ്. അതോടൊപ്പം സൂര്യന്റെയും ചന്ദ്രന്റെയും സംയോഗവും അതുമൂലം പത്മക യോഗവും ഈ ദിവസം രൂപപ്പെടുന്നു. കാര്‍ത്തിക പൂര്‍ണ്ണിമയ്ക്ക് ചന്ദ്രന് കാര്‍ത്തിക നക്ഷത്രത്തിലും സൂര്യന് വിശാഖം നക്ഷത്രത്തിലും ആയിരിക്കും. വേദ ജ്യോതിഷം അനുസരിച്ച് പത്മക യോഗം വളരെ അപൂര്‍വ്വമായ യോഗമാണ്.
ഈ യോഗത്തിന്റെ ഗുണഫലങ്ങള്‍ ചില രാശികള്‍ക്ക് ഭാഗ്യവും അതുല്യനേട്ടങ്ങളും നല്‍കും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകളുടെ എട്ടാമത്തെ ഭാവത്തിലാണ് സൂര്യന് ഉള്ളത്. ഇവരുടെ ധനഭാവത്തില് വ്യാഴമാണ്. അതുകൊണ്ട് പത്മകയോഗം ഇവര്‍ക്ക് ഗുണകരമായിരിക്കും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം ഇരട്ടിനേട്ടം കൊയ്യാന്‍ ഇവര്‍ക്ക് സാധിക്കും. അതോടൊപ്പം ഏറെക്കാലമായി മാറ്റിവെച്ച ജോലി പുനരാരംഭിച്ച് പൂര്‍ത്തിയാക്കാനും കഴിയും. പത്മകയോഗത്തിലൂടെ മേടം രാശിക്കാര്‍ക്ക് സമൂഹത്തില്‍ നിലയും വിലയും വര്‍ധിക്കും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് ഈ ദിവസങ്ങള്‍ നേട്ടങ്ങളുടേതായിരിക്കും. സാമ്പത്തിക ലാഭം ഉണ്ടാകും. ശമ്പളവര്‍ധനയ്ക്കും യോഗമുണ്ട്. ഇവരുടെ ആരോഗ്യം വളരെ തൃപ്തികരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കും സന്തോഷവും സമാധാനവും ലഭിക്കും.
മിഥുനം
മിഥുനം രാശിയുടെ ആറാമത്തെ ഭാവത്തിലാണ് സൂര്യന് നിലകൊള്ളുന്നത്. അതുകൊണ്ട് ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ പലതരം സന്തോഷങ്ങള്‍ തേടിയെത്തുന്ന സമയമാണിത്. ഇത്രയും കാലത്തെ അധ്വാനത്തിനും കഷ്ടതകള്‍ക്കും ഉചിതമായ ഫലം ലഭിക്കുന്ന സമയമാണിത്. ഈ സമയം ആത്മവിശ്വാസവും തന്റേടവും വര്‍ധിക്കും. കരിയറില്‍ അപ്രതീക്ഷിതമായ നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസുകാര്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ആലോചിച്ചെടുത്ത തീരുമാനങ്ങളിലൂടെ ലാഭം വന്നെത്തും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ആവശ്യങ്ങള്‍ക്ക് വായ്പകള്‍ ലഭിക്കും. ദാമ്പത്യവും പ്രണയജീവിതവും സന്തോഷകരമാകും.
കന്നി
ഈ രാശിയില്‍ ജനിച്ച ആളുകളുടെ മൂന്നാമത്തെ ഭാവത്തിലാണ് പത്മകയോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ജീവിതത്തില്‍ അനവധി സന്തോഷങ്ങള്‍ വന്നുചേരും. ജോലി മാറാന്‍ പരിശ്രമിക്കുന്ന ആളുകള്‍ക്ക് ഈ കാലയളവില്‍ ഏറ്റവും നല്ല ജോലി നേടാന്‍ കഴിയും. സാമ്പത്തികമായ നേട്ടത്തിനൊപ്പം വലിയ ഉത്തരവാദിത്തവും പുതിയ ജോലിക്കൊപ്പം വന്നുചേരും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും ഈ യോഗം ഗുണകരമാണ്. ഇവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. അതോടൊപ്പം കുടുംബത്തോടൊപ്പം ഏറെ സമയം ചിലവഴിക്കാന്‍ സാധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. സമൂഹത്തില്‍ ഇവരുടെ നിലയും വിലയും മെച്ചപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications