Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
Onam Horoscope 2025: ഓണഫലത്തില്‍ തെളിയുന്ന ഭാഗ്യ-യോഗങ്ങള്‍, ഒരു വര്‍ഷത്തെ സമ്പൂര്‍ണ ഓണഫലം 27 നാളിനും
Onam Horoscope 2025: വീണ്ടുമൊരു ഓണക്കാലത്തിന് കൂടി തുടക്കമായിരിക്കുകയാണ്. അത്തം മുതല്‍ തിരുവോണം വരെ നീളുന്ന ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഓരോ മലയാളിയും തയ്യാറായിക്കഴിഞ്ഞു. ജീവിതത്തിലെ ഏറ്റവും നല്ല കാലത്തിലൂടെയാണ് നാം ഇപ്പോള്‍ സഞ്ചരിക്കുന്നതും. ഓണം എന്നത് മലയാളിക്ക് എന്നും സുഖമുള്ള ഒരു ഓര്‍മ്മയാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ ജ്യോതിഷപരമായി ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്.
അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാര്‍ക്കും ഈ വര്‍ഷത്തെ ഓണം എപ്രകാരമാണ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അത് മാത്രമല്ല അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം ഗുണദോഷ മാറ്റങ്ങള്‍ നല്‍കുന്നു എന്നും നമുക്ക് നോക്കാം. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ ജീവിതം മാറി മറിയുന്ന ഒരു കാലഘട്ടം കൂടിയാണ്. ഒരു വര്‍ഷത്തേക്കുള്ള ഓണഫലം എപ്രകാരം എന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ഓണക്കാലം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെയാണ് കൊണ്ട് വരുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതപ്പെടുത്തുന്ന വളര്‍ച്ച കൊണ്ട് വരുന്നു. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ഓണക്കാലമാണ് വരുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഓണം ബമ്പര്‍ അടിക്കുന്നതിനുള്ള യോഗം വരെ കാണുന്നു എന്നതാണ് കാര്യം. അത് മാത്രമല്ല മികച്ച രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും മികച്ച സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. എല്ലാ ആഗ്രഹങ്ങളും കൈകാര്യം ചെയ്യുന്നതിനും അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നതിനും സാധ്യതയുണ്ട്. രാജയോഗമാണ് ഇവരെ ഈ ഓണക്കാലത്ത് കാത്തിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ കാര്യവും.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഓണക്കാലം ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ഈ വര്‍ഷത്തെ ഓണം വരുന്ന ഒരു വര്‍ഷത്തേക്ക് നിങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ പല മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത്. പല വിധത്തിലുള്ള സൗഭാഗ്യങ്ങള്‍ തേടി എത്തും എന്നതില്‍ സംശയം വേണ്ട. പ്രശ്‌നങ്ങള്‍ക്ക് എല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കും. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരുന്നതിനും സാധിക്കും. അനാരോഗ്യപരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി അല്‍പം ശ്രദ്ധിക്കണം. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്.
കര്‍ക്കിടക്കൂറ് (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ഓണക്കാലമാണ് അടുത്ത വര്‍ഷം വരെ കാത്തിരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. നിങ്ങളുടെ ജീവിതത്തില്‍ ഓണക്കാലം എന്നത് ഒരിക്കലും മറക്കാനാവാത്ത ഭാഗ്യാനുഭവങ്ങള്‍ നല്‍കുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന സമയമാണ്. ജീവിതം മികച്ച് നില്‍ക്കുന്ന ഒരു വര്‍ഷത്തിനാണ് തുടക്കം കുറിയ്ക്കുന്നത്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരിലും അനുകൂലമായ പല നേട്ടങ്ങളും കാത്തിരിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഓണത്തിന്റെ കാര്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതി നിങ്ങളെ നേട്ടങ്ങളിലേക്ക് എത്തിക്കും. ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ഓണക്കാലം നിങ്ങള്‍ക്ക് നല്‍കുന്നത്. ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ മാറ്റവും ഓരോ നേട്ടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത് എന്നത് ഈ ഓണക്കാല അനുഭവത്തില്‍ മനസ്സിലാക്കാം.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ഓണക്കാലം നല്‍കുന്നത് പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് എല്ലാ കാര്യവും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ മികച്ച് നില്‍ക്കും. സാമ്പത്തികമായി നിങ്ങളെ കാത്തിരിക്കുന്ന മാറ്റങ്ങളിലേക്കാണ് ഈ ഓണക്കാലം എത്തുന്നത്. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും നല്ല സമയമാണ്.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷകരമായ ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ഓണക്കാല മാറ്റങ്ങള്‍ നിങ്ങളില്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. എന്ന് മാത്രമല്ല കാര്യങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി മികച്ച് നില്‍ക്കുന്ന കാലമാണ് എന്ന് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുകയും ചെയ്യുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള വഴിത്തിരിവുകള്‍ ഈ ഓണക്കാലം നിങ്ങള്‍ക്ക് സമ്മാനിക്കുന്നു.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഈ ഓണക്കാലം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും അതോടൊപ്പം തന്നെ അല്‍പം പ്രയാസങ്ങളും കൊണ്ട് വരുന്നു. ജീവിതത്തില്‍ നേട്ടങ്ങള്‍ സാമ്പത്തികമായി മികച്ച് നില്‍ക്കും. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്. നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ കുടുംബത്തില്‍ അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു എന്നത് കൊണ്ട് തന്നെ ജാഗ്രതയോടെ മുന്നോട്ട് പോവണം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണകരമായ പല മാറ്റങ്ങളും തേടി എത്തുന്ന ഓണക്കാലമാണ്. ജോലിയുടെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹിക്കുന്ന ജോലി നിങ്ങളെ തേടി എത്തുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഓണം ബമ്പര്‍ അടിക്കുന്നതിന് വരെ ഇവര്‍ക്ക് യോഗം കാണുന്നു. ഗുണാനുഭവങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും അനുഭവിക്കേണ്ടി വരുന്നില്ല.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ഓണം എക്കാലവും മികച്ചതായി മാറുന്നു. അത്രയധികം ഗുണാനുഭവങ്ങളാണ് നിങ്ങള്‍ക്ക് ഈ ഓണക്കാലം ലഭിക്കുന്നത്. അപ്രതീക്ഷിതമായ പല നേട്ടങ്ങളും തേടി എത്തുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ലോട്ടറി യോഗം വരെ നിങ്ങളുടെ തലയില്‍ എഴുതിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓണക്കാലം നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കരിയറിലെ മാറ്റങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കും എന്നതില്‍ സംശയം വേണ്ട. സംസാരിക്കുന്ന കാര്യത്തില്‍ പോലും നിങ്ങള്‍ അളന്ന് മുറിച്ച് മുന്നോട്ട് പോവുന്ന സ്വഭാവക്കാരായിരിക്കും. കാരണം ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് ഇതി നിങ്ങളെ എത്തിക്കുന്നതും. സാമ്പത്തിക സ്ഥിതി മികച്ച് നില്‍ക്കും.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ഓണക്കാലം ഗുണാനുഭവങ്ങള്‍ ധാരാളം നല്‍കുന്നു. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. ആരോഗ്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വളരെക്കാലമായി ആഗ്രഹിക്കുന്ന പല മാറ്റങ്ങളും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി ഗുണകരമായിരിക്കും. ഐശ്വര്യത്തിന്റെ ഓണക്കാലമാണ് നിങ്ങള്‍ക്ക് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications











