Onam Horoscope 2025: തിരുവോണം മുതല്‍ വരുന്ന 365 ദിവസം ഇപ്രകാരം: സമ്പൂര്‍ണം, കൃത്യം സമഗ്രം രാശിഫലം

Onam horoscope 2025: ഈ വര്‍ഷത്തെ ഓണത്തിന് ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ തിരുവോണത്തിന് കാത്തിരിക്കുമ്പോള്‍ അടുത്ത തിരുവോണം വരെയുള്ള ഫലങ്ങളാണ് രാശിപ്രകാരം പറയുന്നത്. നിങ്ങള്‍ക്ക് അടുത്ത ഓണക്കാലം വരെ എപ്രകാരമാണ് ഫലങ്ങള്‍ എന്തൊക്കെയാണ് കാത്തിരിക്കുന്നത് ജീവിതം ഏതൊക്കെ ഘട്ടങ്ങളിലാണ് മാറ്റങ്ങള്‍ കുറിയ്ക്കുന്നത് എന്ന കാര്യത്തെക്കുറിച്ച് നമുക്ക് നോക്കാം.

മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എപ്രകാരമാണ് ഫലങ്ങളുണ്ടാവുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കരിയര്‍, പ്രണയം, ജോലി, ജീവിതം, സമ്പത്ത് എന്നിങ്ങനെ എല്ലാ മേഖലകളേയും ഈ ഓണക്കാലം സ്വാധീനിക്കുന്നു. കൂടാതെ നിരവധി ഗ്രഹമാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കൂടുതല്‍ അറിയുന്നതിനും 12 രാശിക്കാരുടേയും ഫലങ്ങള്‍ അറിയുന്നതിനും ഈ ലേഖനം വായിക്കാം.

Onam 2025 Horoscope

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ ഓണം അനുകൂല ഫലങ്ങള്‍ നല്‍കും. കരിയറില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ തേടി എത്തും. കുടുംബബന്ധങ്ങളിലും സാമ്പത്തിക ആസൂത്രണത്തിലും അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. അത് മാത്രമല്ല ആരോഗ്യത്തേയും അല്‍പം ശ്രദ്ധിക്കണം.

ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും ഈ ഓണക്കാലം നല്‍കുന്നു. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്‍കുന്നു. നിങ്ങളുടെ നിക്ഷേപങ്ങള്‍ ഇരട്ടിയാവുകയും അതില്‍ സാമ്പത്തിക സ്ഥിതി മികച്ചതാക്കുകയും ചെയ്യുന്നു. വരുമാനം ഇരട്ടിയാവുന്നു.

മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് യാത്രകള്‍ ഗുണകരമായി മാറുന്നു. പുതിയ അവസരങ്ങള്‍ ജീവിതത്തില്‍ തേടി എത്തും. അത് കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. വ്യക്തിപരമായി പല കാര്യങ്ങളും അഭിപ്രായം പറയുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും.

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ക്രിയേറ്റീവ് ആയി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അഭിവൃദ്ധി പ്രാപിക്കുന്നതിന് വേണ്ടി സന്തോഷകരമായ പല സാഹചര്യങ്ങളും തേടി എത്തും. വൈകാരികമായി പലരോടും അടുപ്പം തോന്നുന്നു. പ്രിയപ്പെട്ടവര്‍ക്കൊപ്പം ധാരാളം സമയം ചിലവഴിക്കുന്നതിന് സാധിക്കും. കരിയറില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്ന സമയമാണ്.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
വീടും കുടുംബവും തന്നെയാണ് ഇവരുടെ ജീവിതത്തില്‍ ഓണക്കാലം സന്തോഷം നല്‍കുന്നത്. അത് മാത്രമല്ല സാമ്പത്തികമായി പല വിധത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് നല്ലതാണ്. സാമ്പത്തികമായി നിങ്ങള്‍ക്ക് സ്ഥിരത വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.

Onam 2025 Horoscope

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
ഓണക്കാലം കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു കാലമാണ്. ഇത് അടുത്ത വര്‍ഷത്തേക്കുള്ള ഗുണപരമായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. തെറ്റിദ്ധാരണകള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ പരിഹരിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ അനിവാര്യമാണ്. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് ഗുരുതരമായി മാറുന്നു.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് കരിയറില്‍ വളര്‍ച്ചയുണ്ടാവുന്ന സമയമാണ് ഓണക്കാലം. അത് മാത്രമല്ല അനാവശ്യ ചിലവുകള്‍ ഒഴിവാക്കേണ്ടതുണ്ട്. ജോലിക്ക് മുന്‍ഗണന നല്‍കിയില്ലെങ്കില്‍ അത് പിന്നീട് ഒരു പ്രശ്‌നമായി മാറുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് പരിവര്‍ത്തനത്തിന്റെ സമയമാണ് എന്നതില്‍ സംശയം വേണ്ട. ക്ഷമയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി നിങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് നിങ്ങളില്‍ സാമ്പത്തിക നേട്ടം കൊണ്ട് വരുന്ന തരത്തിലേക്ക് മാറുന്നു. ആത്മീയമായി നിങ്ങള്‍ മുന്നിട്ട് നില്‍ക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും തേടി എത്തുന്നതിന് യോഗം കാണുന്നു. ഓണക്കാലം പല വിധത്തിലാണ് നിങ്ങളെ മികച്ചതാക്കുന്നത്. ഭാഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വളരെ കൂടുതലായിരിക്കും. ജോലിയുടെ കാര്യത്തില്‍ ഗുണപരമായ മാറ്റങ്ങളും ഉയര്‍ച്ചയും തേടി എത്തും.

മകരം (ഡിസംബര്‍ 22 - ജനുവരി 19)
ശ്രദ്ധാപൂര്‍വ്വമായ ആസൂത്രണത്തിലൂടെ മാത്രമേ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയുള്ളൂ. പലപ്പോഴും സാമ്പത്തിക വളര്‍ച്ച നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. ജോലിയില്‍ പല വിധത്തിലുള്ള അവസപരങ്ങള്‍ തേടി എത്തും. അതെല്ലാം നിങ്ങളെ മികച്ച മാറ്റങ്ങളിലേക്കും എത്തിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നത് തന്നെയാണ് ഓണക്കാലത്തെ ഏറ്റവും മികച്ച മാറ്റവും.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ഓണക്കാലം ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നു. ആരോഗ്യത്തെ മികച്ച അവസ്ഥയിലേക്കാണ് മുന്നോട്ട് പോവുന്നത്. സാമ്പത്തികമായി നിങ്ങള്‍ക്ക് ഉയര്‍ച്ച തേടി എത്തുന്നു. സംഘര്‍ഷങ്ങള്‍ക്കുള്ള സാധ്യയതയുണ്ട്. പലപ്പോഴും നയതന്ത്ര ചര്‍ച്ചകള്‍ നിങ്ങളില്‍ വിജയിക്കുന്നു. വ്യക്തിത്വ വികസനത്തില്‍ മികച്ച സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ഓണം നല്‍കുന്ന ഐശ്വര്യം നിസ്സാരമല്ല. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്‍കുന്ന ഒരു ഓണക്കാലത്തെയാണ് സൂചിപ്പിക്കുന്നത്. ആത്മീയമായി പല കാര്യത്തിലും താല്‍പ്പര്യം വര്‍ദ്ധിക്കും. വ്യായാമത്തിലൂടെ നഷ്ടപ്പെട്ട ആരോഗ്യം തിരിച്ച് പിടിക്കാം. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും.

Story first published: Monday, September 1, 2025, 18:37 [IST]
X
Desktop Bottom Promotion