Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Onam Horoscope 2024: കരിയര്‍, ധനം, വിവാഹം, ജോലി, ബിസിനസ്: ഒരു വര്‍ഷത്തെ സമ്പൂര്‍ണ ഓണഫലം
സമ്പത്സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും മറ്റൊരു പൊന്നോണക്കാലം കൂടി വരവായി. ഈ ഓണത്തിന് നിങ്ങളുടെ ജീവിതത്തില്‍ സര്‍വ്വൈശ്വര്യം നിറക്കുന്നതിനായി നമുക്കോരോരുത്തര്‍ക്കും ആഗ്രഹിക്കാം. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഈ വരുന്ന ഓണം ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്. ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ ഈ ഓണക്കാലത്ത് ഉണ്ടാവുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.
ഐശ്വര്യത്തിന്റേയും സര്‍വ്വസൗഭാഗ്യത്തിന്റേയും ദിനങ്ങളാണോ ഓരോ രാശിക്കാര്‍ക്കും എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും പലപ്പോഴും ഈ ഓണക്കാലം ഒരു തുടക്കമാവും. 12 രാശിക്കാരുടേയും സമ്പൂര്‍ണ വര്‍ഷഫലം എന്താണെന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ വര്‍ഷം നേട്ടങ്ങള്‍ മാത്രമാണ് ഉണ്ടാവുന്നത്. തൊഴിലില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും വരുന്ന വര്‍ഷം ഉണ്ടാവുന്നു. ധനനേട്ടവും ദാമ്പത്യ സന്തോഷവും നിങ്ങള്‍ക്ക് ഈ വര്‍ഷം ഉണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളും ഈ ഓണക്കാലം ഉണ്ടാവുന്നു. സന്താനയോഗവും പ്രണയ സാഫല്യവും നിങ്ങള്‍ക്കുണ്ടാവും. ശുഭകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഇവരെ തേടി എത്തുന്നു. ബാക്കിയെല്ലാം രീതിയിലും നിങ്ങള്‍ക്കും അനുകൂലമായ മാറ്റങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങള്‍ തേടി വരും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ വര്‍ഷം വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. കൂടാതെ പണം കൂടുതല്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. സാമ്പത്തിക നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ജീവിതത്തില്‍ തടസ്സങ്ങളും ധനനഷ്ടവും തന്നെയാണ് ഈ ഓണക്കാലം മിഥുനം രാശിക്കാര്‍ക്ക് നല്‍കുന്നത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്ന തരത്തിലുള്ള എല്ലാ നേട്ടങ്ങളും സ്വന്തമാക്കാന്‍ സാധിക്കുന്നു. കൂടാതെ പല പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിനും അത് വഴി നേട്ടങ്ങള് കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. അധികച്ചിലവുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹിച്ചത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായ പല കാര്യങ്ങളും സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ശുഭകരമല്ലാത്ത പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ഗുണകരമല്ലാത്ത കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. അനാവശ്യ ചര്‍ച്ചകളും വഴക്കുകളും നിങ്ങള്‍ കൈകാര്യം ചെയ്യേണ്ടതായി വരും. മന: പ്രയാസത്തിനുള്ള സാധ്യത കാണുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അനുകൂലമല്ലാത്ത പല കാര്യങ്ങളും ഈ വര്‍ഷം സംഭവിക്കുന്നു. അനാവശ്യമായ പല കാര്യങ്ങള്‍ക്കും പണം ചിലവാക്കുന്നു, സാമ്പത്തികാടിത്തറ ഇതിന്റെ ഫലമായി പ്രതിസന്ധിയിലാവുന്നതിനുള്ള സാധ്യതയുണ്ട്. ചര്‍ച്ചകളും കലഹങ്ങളും നിങ്ങളെ പ്രതിസന്ധിയിലാക്കുന്നു. അനാവശ്യ ചര്‍ച്ചകള്‍ കുടുംബത്തില്‍ പ്രതിസന്ധികളുണ്ടാക്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഓണക്കാലം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ പൊതുവേ ശുഭകരമായ ഫലങ്ങളാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. രോഗശാന്തിക്കായി പലപ്പോഴും ആശുപത്രി വാസത്തിന് പോവേണ്ടതായി വരുന്നു. വിവാഹത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് കൂടുതല്‍ ആലോചനകളും മറ്റും സംഭവിക്കുകയും അത് നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും വിദ്യാവിജയവും നേട്ടങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ ഉയര്‍ച്ചയും നേട്ടങ്ങളും ഉണ്ടാവുന്നു. ആരോഗ്യ കാര്യത്തില്‍ എല്ലാ തരത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ജീവിതത്തിലെ പരീക്ഷണങ്ങള്‍ അവസാനിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു വര്‍ഷമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിദേശവാസയോഗം നിങ്ങള്‍ക്കുണ്ടാവുന്നു. സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. വച്ചടി വച്ചടി കയറ്റമാണ് ഈ രാശിക്കാര്‍ക്കുണ്ടാവുന്നത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നത്. ജീവിത വിജയത്തിന്റെ ദിനങ്ങളാണ് ഇനി വരാന്‍ പോവുന്നത്. എല്ലാ മേഖലകളിലും വിജയവും ഉയര്‍ച്ചയും ഉണ്ടാവുന്നു. ഭാഗ്യത്തിന്റെ പിന്തുണ ഇവര്‍ക്കുണ്ടാവുന്നു. വിജയം ഇവരെ തേടി എത്തുന്ന സമയം കൂടിയാണ്. ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. മുടങ്ങിക്കിടന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. പൊതുവേ ശുഭഫലങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സമയമാണ്. മുടങ്ങിക്കിടന്ന കാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. മംഗള കാര്യങ്ങള്‍ക്ക് പ്രാധാന്യം കൂടുതലായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പല വിധത്തില്‍ നേട്ടങ്ങളുണ്ടാവുന്ന സമയം കൂടിയാണ് ഈ വരുന്ന ഓണക്കാലം. ഓണം ഓരോ സമയവും ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു മീനം രാശിക്കാര്‍ക്ക്. ജീവിതം നിങ്ങളില്‍ അപ്രതീക്ഷിതമായ നേട്ടങ്ങളാണ് വരുന്ന വര്‍ഷം നല്‍കുന്നത്. പേരും പ്രശസ്തിയും അംഗീകാരവും നിങ്ങളെ തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications