Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
ഈ വർഷം സമ്പൽ സമൃദ്ധിവേണോ? തിരുവോണനാളിൽ ഇക്കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കൂ!
തിരുവോണം ആഘോഷിക്കാൻ തയ്യാറായിരിക്കുകയാണ് എല്ലാവരും. ഓരോ ദേശത്തിനനുസരിച്ച് തിരുവോണം ആഘോഷിക്കുന്ന രീതിയും വ്യത്യസ്തമാണ്. ചിലർ തൃക്കാക്കരയപ്പനെ വെച്ച്, പൂജിച്ച് തിരുവോണം ആഘോഷിക്കും.മറ്റു ചിലർ അമ്പലത്തിൽ പോയി വഴിപാടുകൾ നേരും. ചിലർ വ്രതവും അനുഷ്ഠിക്കാറുണ്ട്.

ഇക്കാര്യങ്ങൾ മാത്രം ചെയ്താൽ പോര! ഈ വർഷം നിങ്ങൾക്ക് സമ്പൽ-സമൃദ്ധി ഉണ്ടാകണമെങ്കിൽ തിരുവോണ നാളിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
ചീത്ത വാക്കുകളുടെ പ്രയോഗം ഒഴിവാക്കാം
ദേഷ്യം വന്നാൽ, എത്ര നല്ല ദിവസമാണെങ്കിൽ പോലും സ്വബോധം മറന്ന്, ചീത്ത വാക്കുകൾ പ്രയോഗിക്കുന്നവനാണ് മനുഷ്യൻ. എന്നാൽ, ചില ദിവസങ്ങളിൽ, പ്രത്യേകിച്ച് തിരുവോണ നാളിൽ ഇത്തരം വാക്കുകൾ പ്രയോഗിക്കുന്നത് ഒട്ടും ഉത്തമമല്ല. തിരുവോണ നാളിന് നിരവധി പ്രത്യേകതകളുണ്ട്. ശനിയാണ് ഈ നക്ഷത്രത്തെ നിയന്ത്രിക്കുന്നത്. അച്ചടക്കം, ക്ഷമ, ഒത്തൊരുമ എന്നിവയുടെ അടയാളമായാണ് ശനിയെ കണക്കാക്കുന്നത്. തിരുവോണം നക്ഷത്രം ശനി ഗ്രഹത്തിന്റെ കീഴിൽ വരുന്നതിനാൽ തിരുവോണ നാളിൽ പരുഷമായ വാക്കുകൾ, ചീത്ത വാക്കുകൾ എന്നിവ പ്രയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. പകരം നല്ല ക്ഷമയും, പരസ്പരം സഹകരണവും കാഴ്ചവെയ്ക്കുന്നത് നിങ്ങളെ ഈ വർഷം മനോഹരമാക്കാൻ സഹായിക്കുന്നു.
മൂർച്ചയുള്ള ആയുധങ്ങൾ ഒഴിവാക്കാം
ചിങ്ങമാസത്തിലെ തിരുവോണ നാളിന് നമ്മുടെ സർഗാത്മക കഴിവുകളുമായി ബന്ധമുണ്ട്. കാരണം, ചിങ്ങം പ്രതിനിധീകരിക്കുന്നത് സർഗാത്മഗത, കഴിവ്, സ്വയം അവബോധം എന്നിവയെല്ലാമാണ്. അതിനാൽ, ചിങ്ങത്തിലെ തിരുവോണ നാളിൽ മൂച്ചയുള്ള ആയുധങ്ങൾ സ്പർശിച്ചാൽ അത് നിങ്ങളുടെ കഴിവുകൾക്ക് മങ്ങൽ ഏൽപ്പിക്കുകയും, ഭാവിയിൽ പല കാര്യത്തിലും പിന്നോട്ട് പോകാനും കാരണമാകും. അതിനാൽ, മൂർച്ചയുള്ള ആയുധങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
നനഞ്ഞ മുടിയോടെ അമ്പലത്തിൽ പോകാതിരിക്കുക
പലരും ചെയ്യുന്ന തെറ്റുകളിൽ ഒന്നാണ് നനഞ്ഞ മുടിയോടെ അമ്പലത്തിൽ പ്രവേശിക്കുന്നത്, അല്ലെങ്കിൽ പൂജ ചെയ്യുന്നത്. ഹിന്ദു ജ്യോതിഷ ശാസ്ത്ര പ്രകാരം, ചിങ്ങത്തിലെ തിരുവോണ നാളിൽ ചന്ദ്രൻ ശുഭ സ്ഥാനത്താണ് നില കൊള്ളുക. ജ്യോതിഷ ശാസ്ത്ര പ്രകാരം, ചന്ദ്രൻ, ആത്മീയത, വികാരങ്ങൾ, അവബോധം എന്നിവയെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതിനാൽ, ചന്ദ്രന്റെ അനുഗ്രഹം പൂർണ്ണ രൂപത്തിൽ നിങ്ങളിലേയ്ക്ക് എത്തണമെങ്കിൽ നനഞ്ഞ മുടിയുമായി അമ്പലത്തിൽ പ്രവേശിക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ പ്രവേശിക്കുകയോ, അല്ലെങ്കിൽ പൂജ ചെയ്യുകയോ ചെയ്താൽ അത് നിങ്ങളുടെ വികാരങ്ങൾ വ്രണപ്പെടാനും, പ്രശ്നങ്ങൾ ഉണ്ടാകാനും തടസ്സങ്ങൾ നേരിടാനും കാരണമാകുന്നു.
മദ്യവും മാംസവും ഒഴിവാക്കാം
പലരും തിരുവോണ നാളിൽ മദ്യവും മാംസവും ആഘോഷത്തിന്റെ ഭാഗമായി ഇന്ന് കഴിച്ചു വരുന്നുണ്ട്. എന്നാൽ, ഇവ കഴിക്കുന്നത് നിരവധി ദോഷഫലങ്ങളാണ് നിങ്ങൾക്ക് ഉണ്ടാക്കുക. ഹിന്ദു ജ്യോതിഷ ശാസ്ത്രപ്രകാരം ചിങ്ങ മാസത്തിലെ തിരുവോണ നാളിൽ വ്യാഴം ശുഭ സ്ഥാനത്താണ് നിലകൊള്ളുക. ആത്മീയ വളർച്ചയുടെയും ജ്ഞാനത്തിന്റെയും പ്രതീകമാണ് വ്യാഴം. അതിനാൽ, വ്യാഴത്തിന്റെ സ്ഥാനം ഉത്തമ സ്ഥാനത്തായതിനാൽ, ചിങ്ങത്തിലെ തിരുവോണ നാളിൽ മദ്യം, മാംസം എന്നിവ ഒഴിവാക്കുക. ഇവ കഴിക്കുകയാണെങ്കിൽ വ്യാഴത്തിന്റെ ഗുണം നിങ്ങൾക്ക് ലഭിക്കാതിരിക്കുകയും, നിങ്ങളുടെ മാനസികാവസ്ഥ സമാധാനം ഇല്ലാത്തും ജീവിതത്തിൽ സന്തോഷം ലഭിക്കാൻ ബുദ്ധിമുട്ടുകയും ചെയ്യും.
വീടിനകത്തും അമ്പലത്തിലും പാദരക്ഷകൾ ഒഴിവാക്കാം
അമ്പലത്തിനകത്ത് പാദരക്ഷകൾ ഉപയോഗിക്കാറില്ലെങ്കിലും വീടിനകത്ത് നിരവധി ആളുകൾ പാദരക്ഷകൾ ഉപയോഗിച്ചു വരുന്നുണ്ട്. ചിങ്ങത്തിലെ തിരുവോണ നാളിൽ വീടിനകത്തും, പൂജാമുറിയിലും, അമ്പലത്തിലും പാദരക്ഷകൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഹിന്ദു ജ്യോതിഷ പ്രകാരം, പാദങ്ങൾ മൂല ചക്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് നിങ്ങളുടെ സ്ഥിരത, അടിസ്ഥാനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തിരുവോണ നാളിൽ വീട്ടിലും, അതുപോലെ പുണ്യ സ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് മുൻപ് പാദരക്ഷകൾ പുറത്തിടുക. ഇത് നിങ്ങൾക്ക് ഭൂമിയിൽ നിന്നും ഊർജ്ജം ശരീരത്തിൽ പ്രവേശിക്കുന്നതിനും, ആത്മീയ വളർച്ചയ്ക്കും, മനസ്സിന് സമാധാനം കൈവരിയ്ക്കുന്നതിനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications