Onam 2024: ഓണം ഈ നക്ഷത്രക്കാര്‍ക്ക് മോശമാവില്ല, വര്‍ഷങ്ങള്‍ക്ക് ശേഷം ഇരട്ടരാജയോഗം: സമ്പൂര്‍ണ ഓണഫലം

ഒരു ഓണക്കാലം കൂടി ഇങ്ങെത്തി, ഈ ഓണ നാളുകളില്‍ ജ്യോതിഷപരമായുള്ള പ്രാധാന്യവും നിസ്സാരമല്ല. പലപ്പോഴും ഓണത്തോട് അനുബന്ധിച്ച് പല വിധത്തിലുള്ള ഗുണദോഷ സമ്മിശ്രഫലങ്ങള്‍ വേദജ്യോതിഷപ്രകാരം ഉണ്ടാവുന്നു. ഓരോ ഓണവും ഓരോ ഓര്‍മ്മയാണ്. പിന്നീടൊരു കാലഘട്ടത്തില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന നല്ല ഒന്നാന്തരം ഓര്‍മ്മകള്‍. അശ്വതി-രേവതി വരെയുള്ള 27 നക്ഷത്രക്കാര്‍ക്ക് ഓണം എപ്രകാരമാണ് ഫലത്തില്‍ വരുന്നത് എന്ന് ഈ ലേഖനത്തില്‍ വായിക്കാം.

നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ തരത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും ഓണഫലത്തില്‍ പ്രതിഫലിക്കുന്നു. 2024-ലെ ഓണം മുതല്‍ 2025 വരെയുള്ള നക്ഷത്രക്കാര്‍ക്ക് എപ്രകാരമാണ് അനുകൂല-പ്രതികൂല ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

Onam 2024 Horoscope

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണഫലങ്ങളാണ് ഈ ഓണക്കാലത്ത് കാത്തിരിക്കുന്നത്. പലപ്പോഴും കുടുംബത്തില്‍ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ദിവസങ്ങളാണ് വരാന്‍ പോവുന്നത്. ഇരട്ട രാജയോഗം എന്ന ഫലവും ഇവരെ കാത്തിരിക്കുന്നു. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ചതായിരിക്കും. ബിസിനസ് ചെയ്യുന്നവരില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ ഗുണകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഓണക്കാലം ഒരു വര്‍ഷത്തേക്ക് ഗുണകരമായ പല മാറ്റങ്ങളും നല്‍കുന്നു. പലപ്പോഴും ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. മനസ്സിലെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. രാജയോഗ സമാനമായ ജീവിതമാണ് ഇവര്‍ക്ക് ഈ ഓണം നല്‍കുന്നത്.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഓണക്കാലം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് നല്‍കുന്നത്. ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങള്‍ തേടി എത്തുന്നു. എന്നാല്‍ ചെറിയ അശ്രദ്ധ നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. അല്‍പം ശ്രദ്ധയോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കണം. നിങ്ങളുടെ ജീവിതത്തില്‍ പലപ്പോഴും മാറ്റങ്ങളുണ്ടാവുന്നു.

കര്‍ക്കിടക്കൂറ് (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. ഓണത്തിന് ഇവരെ തേടി ശുഭഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങളും തുടക്കമാവുന്നത് ഓണത്തോടെയാണ്. ചെറിയ നഷ്ടങ്ങള്‍ നിങ്ങളിലുണ്ടാവാം. സാമ്പത്തികമായി അനുകൂലമായ സമയമാണ്. എന്നാല്‍ ആഗ്രഹപൂര്‍ത്തീകരണം നിങ്ങള്‍ക്ക് സാധ്യമാവുന്ന ദിവസങ്ങളാണ് വരാന്‍ പോവുന്നത് എന്നതില്‍ സംശയം വേണ്ട.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരിലു അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ഓണക്കാലം ഇവരുടെ കര്‍മ്മമേഖലയില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റവും ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയം കൂടിയാണ്. പരിവര്‍ത്തനങ്ങള്‍ എല്ലാ മേഖലയിലും സംഭവിക്കുന്നതിനാല്‍ അനുകൂലമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള വഴിത്തിരിവുകളാണ് ഇവരുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നതും.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ഓണക്കാലം ജീവിതത്തില്‍ മറക്കാന്‍ ആവാത്ത അനുഭവങ്ങളും ഭാഗ്യവുമാണ് നല്‍കുന്നത്. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളുടെ ജീവിതത്തെ തേടി എത്തുന്നു. ആഗ്രഹിക്കുന്നതുപോലെ മുന്നോട്ട് പോവാന്‍ സാധിക്കും. കൃത്യമായി എല്ലാ കാര്യങ്ങളും വിശകലനം ചെയ്യുന്നതിനും ജീവിതത്തില്‍ സന്തോഷവും നേട്ടവും വര്‍ദ്ധിക്കുന്നതിനും സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാവുന്നു.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ഓണക്കാലം നിങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. കാര്യതടസ്സം പലപ്പോഴും നിങ്ങളെ വിജയത്തില്‍ നിന്ന് പിന്‍മാറ്റുന്നു. കൃത്യമായി ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവാം. വഴിത്തിരിവുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കും.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണ ്ഈ ഓണക്കാലം. പലപ്പോഴും പ്രതീക്ഷകള്‍ ജീവിതത്തില്‍ മാറി മറിയുന്നു എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക നഷ്ടങ്ങള്‍ അശ്രദ്ധയിലൂടെ മാത്രമേ സംഭവിക്കുകയുള്ളൂ. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് ധാരാളം പണം സ്വന്തമാക്കാന്‍ സാധിക്കുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ജോലിക്കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. പുതിയ നേട്ടങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നതിന് സാധിക്കുന്നു. ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ വന്നു ചേരുന്നു.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ഓണം പ്രതീക്ഷകളുടേതായിരിക്കും ഈ കൂറില്‍ വരുന്നവര്‍ക്ക്. ജോലിക്കാര്യത്തില്‍ അപ്രതീക്ഷിത നേട്ടങ്ങളുണ്ടാവും. കൂടാതെ കരിയറില്‍ ആഗ്രഹിക്കുന്ന മാറ്റങ്ങളും സംഭവിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്ന നേട്ടങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഈ ഓണക്കാലം സഹായിക്കുന്നു. കരിയറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും ഈ ഓണക്കാലം സഹായിക്കുന്നു.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും എന്നതാണ് സത്യം. ജീവിതത്തില്‍ ഉണ്ടാവുന്ന പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തില്‍ മുന്നോട്ട് കൊണ്ട് വരുന്നതിന് സാധിക്കുന്ന സമയം കൂടിയാണ് എന്നതില്‍ മാറ്റമില്ല. വിവാഹത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് പ്രതീക്ഷകള്‍ ഉണ്ടാവുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥകള്‍ ഉണ്ടാവുന്നു. സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നു എന്നത് ശ്രദ്ധേയമാണ്.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് ഈ ഓണക്കാലം സാക്ഷിയാവുന്നു. സാമ്പത്തിക പുരോഗതി നിങ്ങള്‍ക്ക് ജീവിതത്തില്‍ സംഭവിക്കുന്നതിനും അത് വഴി ജീവിതം തന്നെ രക്ഷപ്പെടുകയും ചെയ്യും. എല്ലാ കാര്യങ്ങളിലും രണ്ട് പ്രാവശ്യം ആലോചിച്ചതിന് ശേഷം മാത്രം തീരുമാനം എടുക്കുക. വളരെക്കാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു എന്നതും ഈ സമയത്തെ പ്രത്യേകതയാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Monday, September 9, 2024, 11:25 [IST]
X
Desktop Bottom Promotion