Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
Onam 2024: തിരുവോണപ്പുലരിയില്‍ തുടങ്ങും രാജയോഗം: വര്‍ഷാവസാനം വരെ ഇവര്‍ക്ക് സൗഭാഗ്യം
സമ്പല്‍ സമൃദ്ധിയുടെ ആഘോഷമാണ് ഓണം എന്ന് പറയുന്നത്. ഓരോ ഓണക്കാലത്തിനും ഓരോ കഥകള്‍ പറയാനുണ്ടായിരിക്കും. അത്രയധികം ഓര്‍മ്മകളാണ് ഓരോ ഓണക്കാലത്തും നമ്മളില്‍ നിറയുന്നതും. ഗൃഹാതുരത നിറഞ്ഞ ഓരോ ഓണക്കാലവും നല്കുന്നതാകട്ടെ മാറ്റാനാവാത്ത മറക്കാനാവാത്ത സന്തോഷമാണ്. ഈ ഓണക്കാലത്ത് ചില ജ്യോതിഷ പ്രാധാന്യത്തെക്കുറിച്ചും നമുക്ക് നോക്കാം. ഇത്തവണത്തെ ഓണം സെപ്റ്റംബര്‍ 14, 15, 16, 17 തീയ്യതികളിലാണ് വരുന്നത്.
ഈ ഓണത്തിന് ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ എന്തൊക്കെ മാറ്റങ്ങളും നേട്ടങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരില്‍ ചില നക്ഷത്രക്കാര്‍ക്ക് തിരുവോണപ്പുലരി നല്‍കുന്നത് രാജയോഗമാണ്. ജ്യോതിഷപ്രകാരം ഇത്തരത്തില്‍ രാജയോഗം ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഓണക്കാലം ഉഷാറാക്കുന്നതെന്ന് നോക്കാം.

കര്‍ക്കിടക്കൂറ് (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറുകാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓണക്കാലത്ത് ഉണ്ടാവുന്നു. ഇവര്‍ക്ക് കലയുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. രാജയോഗമാണ് ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. അത് വഴി ജീവിതം മാറുന്ന അവസ്ഥയുണ്ടാവുന്നു. പലപ്പോഴും ഊഹക്കച്ചവടത്തില്‍ ഇവരെ തേടി നേട്ടങ്ങള്‍ വന്നു ചേരുന്നു. ജോലിയുമായി ബന്ധപ്പെട്ട് പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. സമ്പത്ത് നേടിയെടുക്കുന്നതിലേക്ക് നിങ്ങള്‍ സ്വമേധയാ എത്തിച്ചേരുന്നു. ചെറിയ കാര്യം പോലും നിങ്ങള്‍ക്ക് ഗുണകരമാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഓണം മുതല്‍ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ധാരാളം നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. വെല്ലുവിളികളില്തളരാതെ മുന്നോട്ട് പോവുന്നതിനുള്ള മനധൈര്യം ഇവര്‍ക്ക് ലഭിക്കുന്നു. ഒന്‍പതാം ഭാവത്തില്‍ വ്യാഴം, രാഹു എന്നിവ ഈ സമയം നിലകൊള്ളുന്നുണ്ട്. ഏഴാം ഭാവത്തില്‍ ശനിയുമുണ്ട്. അതുകൊണ്ട് തന്നെ ഗുണനുഭവങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. സാമ്പത്തികമായി ഉയര്‍ച്ചയും നേട്ടങ്ങളും നിങ്ങളെ തേടി എത്തും. ഭാഗ്യം വര്‍ഷിക്കുന്ന അവസ്ഥയില്‍ ഒരിക്കലും മാറാത്ത നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിതമായി ധനാഗമം ഉണ്ടാവുന്നു. ഓണം മുതല്‍ ഇവരുടെ ഭാഗ്യം വര്‍ദ്ധിച്ച് വരുന്നു. ഭാഗ്യാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ആഢംബര വസ്തുക്കള്‍ ആഗ്രഹിക്കുന്നത് പോലെ തേടി എത്തുന്നു. ഇച്ഛാശക്തിയും ധൈര്യവും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും നല്കുന്നു. ദാരിദ്ര്യത്തില്‍ നിന്ന് ഓണക്കാലം ഐശ്വര്യവും സന്തോഷവും തുലാക്കൂറിലെ മൂന്ന് നക്ഷത്രക്കാര്‍ക്കും നല്കുന്നു. മറ്റുള്ളവരുടെ ജീവിതത്തിലും നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നിറക്കുന്നതിന് സാധിക്കുന്നു. തര്‍ക്കങ്ങളും പ്രശ്നങ്ങളും ഇല്ലാതാവുന്നു. ആഢംബര വസ്തുക്കള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഉള്ള സാധ്യത കാണുന്നു. രാജാവിനെപ്പോലെ ഈ ഓണക്കാലം നിങ്ങള്‍ക്ക് ജീവിക്കാം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും ശക്തമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കുന്ന ഒരു സമയമാണ്. കൂടാതെ അഞ്ചാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും വ്യാഴത്തിന്റെ ഭാഗ്യവും നിങ്ങളെ തേടി എത്തുന്നു. ഇതെല്ലാം കൂടി ജീവിതം മാറി മറിഞ്ഞ് വരുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെ എത്തിക്കും.ധാരാളം നേട്ടങ്ങള്‍ ജീവിതത്തില്‍ നേടാനാകുന്ന ഒരു സമയമാണ് ഇത്. ഏതൊരു പ്രതിസന്ധിയും തരണം ചെയ്ത് മുന്നേറാന്‍ ഈ ഓണക്കാലം നിങ്ങളെ സഹായിക്കുന്നു. അപ്രതീക്ഷിതമായി ധനാഗമമുണ്ടാകുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
