Latest Updates
-
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം -
ചൊവ്വാഴ്ചത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
രാവിലെ കാക്കയെ കാണുന്നത് ദുശ്ശകുനമാണോ? ഭാവിയെ കുറിച്ച് കാക്ക നല്കുന്ന സൂചനകള്‍
പണ്ടുകാലങ്ങളില്‍ വീടുകളിലെ നിത്യസന്ദര്‍ശകരായിരുന്നു കാക്കകള്‍. ഇപ്പോഴും നഗരങ്ങള്‍ വിട്ടാല്‍ നാട്ടിന്‍പുറങ്ങളില്‍ അതിരാവിലെ വീട്ടുമുറ്റത്ത് കൃത്യമായി വന്നെത്തുന്ന പക്ഷിയാണ് കാക്ക. കാക്കകളും പക്ഷികളുമെല്ലാം വീടിന്റെ മുറ്റത്തും മുറ്റത്തെ മരങ്ങളിലുമെല്ലാം വന്നിരുന്ന് കലപില കൂട്ടുന്നത് പലരും ശ്രദ്ധിക്കാറുപോലുമില്ല. പക്ഷേ ജ്യോതിഷത്തില്‍ ഇതെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളാണ്. ചില പക്ഷികളും ജീവികളുമെല്ലാം വീടുകളിലേക്ക് വന്നെത്തുന്നത് ചില സൂചനകളും ലക്ഷണങ്ങളുമാണെന്നാണ് ജ്യോതിഷം വിശ്വസിക്കുന്നത്. നല്ലതോ ചീത്തതോ ആയ ചില സന്ദേശങ്ങള്‍ ഇത്തരത്തിലുള്ള ജീവികളുടെ ദര്‍ശനങ്ങള്‍ നല്‍കുന്നുണ്ട്.

വീട്ടിലേക്ക് ഒരു കാക്ക വന്നാല്‍ അത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ജ്യോതിഷപരമായി വിലയിരുത്താം.
കാക്കയെ കാണുന്നത് നല്ലതോ ചീത്തയോ?
കാക്കകള്‍ വീട്ടുമുറ്റത്തും മരങ്ങളിലുമെല്ലാം കാണുന്നത് നിത്യസംഭവമായത് കൊണ്ട് പലരും അത് കണ്ടുവെന്നുപോലും നടിക്കാറില്ല. പക്ഷേ കാക്കള്‍ വീട്ടിലേക്ക് വരുന്നതിന് പിന്നില്‍ ചില അര്‍ത്ഥങ്ങള്‍ ഉണ്ടെന്നാണ് ജ്യോതിഷം പറയുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ധാന്യങ്ങള്‍ കൊത്തിപ്പറന്നാല്: വീട്ടില്‍ നിന്ന് ധാന്യങ്ങളോ കതിരുകളോ കൊത്തിക്കൊണ്ടാണ് കാക്ക പറന്നുപോകുന്നതെങ്കില് അത് ദാരിദ്ര്യമാണ് സൂചിപ്പിക്കുന്നതെന്ന് പറയുന്നു. കൃഷിയില്‍ നഷ്ടം, ഇത് കാണുന്ന വ്യക്തിക്ക് സമീപഭാവിയില്‍ തന്നെ എന്തെങ്കിലും പ്രശ്നങ്ങള്‍, കഷ്ടതകള്‍ എന്നിവയുണ്ടാകാമെന്നാണ് വിശ്വാസം.
മധുരപലഹാരം വീണാല്‍: കാക്കയുടെ വായില്‍ നിന്നും വെള്ളനിറത്തിലോ മഞ്ഞനിറത്തിലോ ഉള്ള മധുരപലഹാരം ദേഹത്ത് വീഴുകയോ അല്ലെങ്കില്‍ അത് കാണുകയോ ചെയ്താല്‍ അവര്‍ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടുമുട്ടുമെന്നാണ് സൂചിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു.
മാംസം കൊത്തിവന്നാല്: ഒരു കാക്ക മാംസകഷ്ണം കൊത്തിവന്ന് അടുത്തുകൊണ്ടുവന്നിട്ടാല് അത് വളരെ ശുഭകരമായി കരുതപ്പെടുന്നു. ഇതിലൂടെ ഭാവിയില്‍ സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകാമെന്ന സൂചനയാണ് ലഭിക്കുന്നത്.
ശര്‍ക്കരയോ ചോറോ നിലത്തിട്ടാല്‍: കാക്കയുടെ വായില്‍ നിന്നും ശര്‍ക്കരയോ ചോറോ നിലത്തേക്ക് വീണാല്‍ ആരോ തട്ടിയെടുത്ത, അല്ലെങ്കില്‍ തടഞ്ഞുവെച്ചിരിക്കുന്ന പണം തിരികെ കിട്ടുമെന്നാണ് അര്‍ത്ഥം.
കാക്ക കെണിയില്‍ വീണ സ്വപ്നം കണ്ടാല്‍: കാക്ക ഒരു കെണിയില്‍ വീണുകിടക്കുന്നതായും പിന്നീട് അതില്‍ നിന്നും സ്വയം സ്വതന്ത്രമായി പറക്കുന്നതായും സ്വപ്നം കണ്ടാല്‍ ശത്രുക്കള്‍ക്ക് മേല്‍ വിജയം നേടും എന്നാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
കാക്കക്കൂട്ടം പറക്കുന്നത് കണ്ടാല്‍: സ്വപ്നത്തില്‍ ഒരു കൂട്ടം കാക്കകള്‍ പറക്കുന്നതും അതിലൊരെണ്ണം എന്തെങ്കിലും ഫലം അടുത്തായി ഇടുന്നതും കണ്ടാല്‍ ഭാവിയില്‍ പുത്രഭാഗ്യമോ ധനഭാഗ്യമോ ഉണ്ടാകുമെന്നാണ് അര്‍ത്ഥം.
വിരുന്നുകാരുടെ വരവ്: കാക്ക വിരുന്നുവിളിക്കുക എന്ന ചൊല്ല് തന്നെ നാട്ടിന്‍പുറങ്ങളില്‍ ഉണ്ട്. കാക്ക വീട്ടിനരുകില്‍ വന്നിരുന്ന് കരഞ്ഞാല്‍ വീട്ടിലേക്ക് ആരെങ്കിലും വിരുന്ന് വരുമെന്ന് പറയപ്പെടുന്നു.
വെള്ളം കുടിക്കുന്നത് കണ്ടാല്‍: കാക്ക ഒരു പാത്രത്തില്‍ നിന്ന് വെള്ളം കുടിക്കുന്നത് കാണുകയാണെങ്കില്‍ അത് വളരെ ശുഭകരമാണെന്നാണ് ശകുന ശാസ്ത്രം പറയുന്നത്. സമീപഭാവിയില്‍ തന്നെ സാമ്പത്തികനേട്ടം ഉണ്ടാകുമെന്നും വിജയമുണ്ടാകുമെന്നുമാണ് അത് അര്‍ത്ഥമാക്കുന്നത്.
കാക്ക തൊട്ടാല്‍: കാലത്ത് കാക്ക വീട്ടിലേക്ക് പറന്നുവരികയും ആരുടെയെങ്കിലും കാലില്‍ സ്പര്‍ശിക്കുകയും ചെയ്താല്‍ അതും ശുഭകരമായി കണക്കാക്കപ്പെടുന്നു. സമൂഹത്തില്‍ ഇവര്‍ക്കുള്ള നിലയും വിലയും വര്‍ദ്ധിക്കുമെന്നും പദവികളിലെത്തുമെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications