Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ബുദ്ധാദിത്യ രാജയോഗം; ഒക്ടോബര്‍ മൂന്നാം വാരം സര്‍വ്വ ഭാഗ്യങ്ങളും നേടി, കഷ്ടകാലം അകലുന്ന രാശിക്കാര്‍ ഇവര്‍
ഒക്ടോബര്‍ മൂന്നാം വാരത്തില്‍ ബുദ്ധാദിത്യ രാജയോഗത്തിന് തുടക്കം കുറിക്കുകയാണ്. സൂര്യനും ബുദ്ധനും തുലാം രാശിയിലേയില് എത്തുന്ന അപൂര്‍വ്വ സംഗമമാണ് ഈ ആഴ്ചയില്‍ നടക്കുന്നത്. അതിനാല്‍, ബുധന്റെയും സൂര്യന്റെയും സംഗമത്താല്‍ ബുദ്ധാദിത്യ രാജയോഗം ഉണ്ടാകുന്നു.

ബുദ്ധാദിത്യ രാജയോഗം ഉണ്ടാകുന്നവരില്‍ പ്രണയ സാഫല്യം ഉണ്ടാകുന്നു. സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നു. പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നു. ജോലിയില്‍ നേട്ടങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്നു. ഈ അസുലഭ ഭാഗ്യം ലഭിച്ച ആ 4 രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
മിഥുനം
ഒക്ടോബര്‍ മൂന്നാം വാരം, ബുദ്ധാദിത്യ രാജയോഗത്താല്‍ പൊതുലില് നല്ല ദിനങ്ങളാണ് മിഥുനം രാശിക്കാര്‍ക്ക് പ്രദാനം ചെയ്യുന്നത്. മേലാധികാരികള്‍ ഏല്‍പ്പിച്ച ജോലിയെല്ലാം വളരെ ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. മേലാധികാരികളില്‍ നിന്നും ഓരോ കാര്യത്തിനും നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും.
ഈ വാരം യാത്രകള്‍ ചെയ്യാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ ഏത് പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ബന്ധുക്കളില്‍ നിന്നും വീട്ടുകാരില്‍ നിന്നും സുഹത്തുക്കളില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നതാണ്.
പല മത്സര പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കും. ആഗ്രഹിച്ച ജോലി കരസ്ഥമാക്കാനും യോഗം ഉണ്ട്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്കും വളരെ ശുഭകരമായ പല കാര്യങ്ങള്‍ക്കും സാക്ഷ്യം വഹിക്കാനുള്ള യോഗം ഉണ്ടായിരിക്കും. ജോലി സ്ഥലത്തെ അമിതമായിട്ടുള്ള ഭാരമെല്ലാം മാറ്റി വെച്ച്, സമാധാനത്തോടെ ദിവസങ്ങള്‍ തള്ളി നീക്കാന്‍ സാധിക്കും.
മേലാധികാരികളില്‍ നിന്നും നിങ്ങളുടെ ജോലിയുടെ മികവിന് പ്രശംസ ലഭിക്കും. പ്രൊമോഷന് ലഭിക്കാന്‍ സാധ്യത. കുടുംബത്തില്‍ സമാധാനവും സന്തോഷവും വന്നു ചേരും. പ്രിയപ്പെട്ട ആളുകളെ കണ്ടുമുട്ടാന്‍ സാധിക്കും. ആഗ്രഹിച്ച വ്യക്തിയെ വിവാഹം കഴിക്കാന്‍ സാധിക്കും.
ധനു
ധനു രാശിയിലുള്ളവര്‍ക്ക് പ്രതീക്ഷിക്കാത്ത പല നേട്ടങ്ങളും വന്നു ചേരാം. വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്ക് വിസ ലഭിക്കാന്‍ സാധ്യത. പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. പല ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത് ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഇത് പ്രശംസകള്‍ നേടിയെടുക്കുന്നതിനും ജോലിയില്‍ പുതിയ വഴിത്തിരിവാകുന്നതിനും സഹായിക്കും. നല്ല ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കാനും സാധ്യത. പുതിയ ബന്ധങ്ങള്‍ സൃഷ്ടിച്ചെടുക്കും. ഇത് ബിസിനസ്സിന് ഗുണം ചെയ്യും.
മീനം
ജോലി സ്ഥലത്ത് നേരിട്ടുകൊണ്ടിരുന്ന പല പ്രശ്നങ്ങളും ഇല്ലാതാകും. നിലവിലെ ജോലിയില്‍ നല്ലരീതിയില്‍ തുടരാനുള്ള ആത്മധൈര്യം ലഭിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. പുതിയ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കും. ഇത് ജോലി കാര്യത്തിന് ഗുണം ചെയ്യും.
മേലാധികാരികളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. ഇത് പ്രൊമോഷന് സഹായിക്കും. ശത്രുക്കളില്‍ നിന്നും രക്ഷപ്പെടും. വാഹനം വാങ്ങാനുള്ള യോഗം കാണുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications