Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ഒന്നാം തീയ്യതി മുതല്‍ ഭാഗ്യത്തേരോട്ടമാണ് ഇവര്‍ക്ക് പക്ഷേ വീണു കഴിഞ്ഞാല്‍ പിന്നെ പെടാപാട്
ഒക്ടോബര്‍ മാസത്തിന് വളരെയധികം പ്രാധാന്യമുണ്ട് എന്ന് നമുക്കറിയാം. കാരണം തിന്മക്ക് മേല്‍ നന്മനേടിയ വിജയത്തിന്റെ ആഘോഷമായ നവരാത്രി ദിനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ഒക്ടോബര്‍ മാസത്തിലാണ്. അങ്ങനെ ഓരോ മാറ്റങ്ങളും ഒക്ടോബറില്‍ നടക്കുന്നതിന്റെ ഫലമായി നമുക്ക് ചില മാറ്റങ്ങളും സംഭവിക്കുന്നു. എപ്രകാരം ഇത് നിങ്ങള്‍ ഓരോരുത്തരേയും ബാധിക്കുന്നു, ന്യൂമറോളി പ്രകാരം എന്തക്കെ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു എന്ന് നമുക്ക് നോക്കാം.
നമ്മുടെ ജീവിതം എപ്പോഴും മികച്ച് നില്‍ക്കണം എന്നത് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സംഭവിക്കുന്ന ചില മാറ്റങ്ങള്‍ നിങ്ങളുടെ ജ്യോതിഷഫലവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. എന്തൊക്കെയാണ് ന്യൂമറോളജി പ്രകാരം ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം.

നമ്പര്‍ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ ഇവര്‍ക്ക് ഈ മാസം ഭാഗ്യത്തേയും സ്വാതന്ത്ര്യത്തെയും സൂചിപ്പിക്കുന്ന മാസമായിരിക്കും. കൂടാതെ ഈ സംഖ്യ നിങ്ങളുമായി പ്രതിധ്വനിക്കുന്നുണ്ടെങ്കില്, ആത്മവിശ്വാസത്തിനേയും ഇത് മുന്നോട്ട് വെക്കുന്നു. കൂടാതെ പുതിയ ബന്ധങ്ങള്‍ പിന്തുടരുന്നതിനോ നിലവിലുള്ളവ ശക്തിപ്പെടുത്തുന്നതിനോ അനുയോജ്യമായ സമയമാണിത്.
നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ ഇവര്‍ക്ക് ഐക്യത്തിനും ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയമാണ്. അതിനപ്പുറത്തേക്ക് തങ്ങളുടെ പങ്കാളികളുമായി ആഴത്തിലുള്ള ബന്ധങ്ങളും ധാരണകളും നിലനില്ക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ വളരെ മികച്ച രീതിയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്നു. അപ്രതീക്ഷിത ഭാഗ്യ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കുന്നു. എന്നാല്‍ അശ്രദ്ധ നല്ലതല്ല.
നമ്പര്‍ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പ്രണയം മികച്ചതായി മാറുന്നു എന്നതാണ്. കൂടാതെ ജീവിതത്തില്‍ അനുഭവങ്ങളില്‍ സന്തോഷം കണ്ടെത്താനും സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്കും അനുകൂല സമയമാണ്. ബന്ധങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ ഇവര്‍ക്ക് വളരെയധികം സ്ഥിരതയും സുരക്ഷിതത്വവും നിലനില്‍ക്കുന്ന ഒരു മാസമായിരിക്കും. ഈ നമ്പറുമായി പ്രതിധ്വനിക്കുന്ന വ്യക്തികള്‍ അവരുടെ പങ്കാളികളുമായി ഉറച്ച അടിത്തറ ഉണ്ടാക്കിയെടുക്കുന്നു. കൂടാതെ കര്‍മ്മരംഗത്ത് പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നതും.
നമ്പര്‍ 5
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ നമ്പര്‍ 5 ആണെങ്കില്‍ ഇവരുടെ പ്രണയ ജീവിതത്തില്‍ സന്തോഷം നിറയുന്നു. കൂടാതെ സാഹസികമായി പല കാര്യങ്ങളും ചെയ്യുന്നതിനും അതില്‍ വിജയം കണ്ടെത്തുന്നതിനും സാധിക്കുന്നു. ബന്ധങ്ങളുടെ കാര്യത്തില്‍ ഒരു തരത്തിലും പിന്തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരുന്നു.
നമ്പര്‍ 6
ജന്മസംഖ്യ 6 ആണെങ്കില്‍ ഇവര്‍ക്ക് ബന്ധങ്ങളിലെ സ്നേഹം, ഉത്തരവാദിത്തം, കടമ എന്നിവ വര്‍ദ്ധിക്കുന്ന ഒരു മാസമാണ്. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയിലാക്കാന്‍ സാധിക്കുന്നു. പലപ്പോഴും ദാമ്പത്യത്തില്‍ ഉണ്ടാവുന്ന അനുകൂല മാറ്റങ്ങള്‍ ജീവിതത്തിലും നേട്ടങ്ങളുണ്ടാക്കുന്നു. സാമ്പത്തിക കാര്യങ്ങളിലും പ്രതീക്ഷിക്കുന്ന തരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവണം എന്നില്ല.
നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അത് പലപ്പോഴും പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പ്രണയിക്കുന്നവരുടെ ജീവിതത്തില്‍ മികച്ച നേട്ടങ്ങളുണ്ടാക്കുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. വൈകാരിക ബന്ധങ്ങള്‍ നിങ്ങളുടെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളിയായി മാറുന്നു.
നമ്പര്‍ 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ നല്‍കുന്നതാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നിലകൊള്ളേണ്ട സമയമാണ്. പലപ്പോഴും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
നമ്പര്‍ 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ ഇവര്‍ക്ക് പ്രണയ കാര്യങ്ങളില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാവുന്നു. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന എല്ലാ മാറ്റങ്ങളും അനുകൂലമായി തന്നെ വരുന്നു. എന്നാല്‍ എവിടെയെങ്കിലും ഒരു ചെറിയ പാളിച്ച വന്നാല്‍ അത് ജീവിതത്തെ മൊത്തത്തില്‍ മാറ്റി മറിക്കുകയും പ്രതിസന്ധികളിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications