രണ്ട് രാശികളില്‍ ലക്ഷ്മി നാരായണ രാജയോഗം; ഒക്ടോബറിലെ സൗഭാഗ്യം ഈ രാശികള്‍ക്ക്

വേദ ജ്യോതിഷം അനുസരിച്ച് എല്ലാ മാസവും ചില ഗ്രഹങ്ങള്‍ രാശിമാറ്റങ്ങളും നക്ഷത്രമാറ്റങ്ങളും നടത്താറുണ്ട്. അതിന്റെ ഫലമായി പല ശുഭയോഗങ്ങളും രാജയോഗങ്ങളും രൂപമെടുക്കുന്നു. ഈ രാജയോഗങ്ങളുടെ നേട്ടങ്ങള്‍ ചില രാശികളില്‍ ജനിച്ച ആളുകള്‍ക്കാണ് ലഭിക്കുക. അവരെ ആ മാസത്തെ ഭാഗ്യരാശികള്‍ എന്ന് വിളിക്കാം.

lakshmi narayana yogam

അടുത്ത ആഴ്ച ഒക്ടോബര്‍ മാസം ആരംഭിക്കുകയാണ്. ഒക്ടോബറില്‍ നിരവധി രാശിമാറ്റങ്ങളും നക്ഷത്രമാറ്റങ്ങളും നടക്കുന്നുണ്ട്. അതിന്റെ ഫലമായി ശുഭയോഗങ്ങളും രൂപം കൊള്ളുന്നുണ്ട്. അത്തരത്തില്‍ ഒക്ടോബറില്‍ രൂപപ്പെടാന്‍ പോകുന്ന ഒരു രാജയോഗമാണ് ലക്ഷ്മി നാരായണ രാജയോഗം. രണ്ട് തവണയാണ് ഒക്ടോബറില്‍ ലക്ഷമി നാരായണ രാജയോഗം രൂപപ്പെടുന്നത്. രണ്ട് രാശികളിലായുള്ള ശുക്രനും ബുധനും തമ്മിലുള്ള സംയോഗത്തിലൂടെയാണിത്.

ഒക്ടോബര്‍ 13ന് ബുധന്‍ തുലാം രാശിയില്‍ എത്തുകയും നേരത്തെ തന്നെ അവിടെയുള്ള ശുക്രനുമായി സംയോഗമുണ്ടാകുകയും ചെയ്യുന്നു. അങ്ങനെ ആദ്യത്തെ ലക്ഷ്മി നാരായണ രാജയോഗം രൂപമെടുക്കുന്നു. അതിനുശേഷം വൃശ്ചികം രാശിയിലും ഇതേ ഗ്രഹങ്ങള്‍ തമ്മില്‍ സംയോഗമുണ്ടാകുകയും അങ്ങനെ ഒക്ടോബറില്‍ രണ്ടാമത്തെ തവണയും ലക്ഷ്മി നാരായണ രാജയോഗം രൂപം കൊള്ളുകയും ചെയ്യുന്നു.

ലക്ഷ്മി നാരായണ രാജയോഗം ലഭിക്കുന്ന വ്യക്തിക്ക് ജീവിതത്തില്‍ അപ്രതീക്ഷിതമായ സാമ്പത്തികനേട്ടങ്ങളും ധനയോഗവും ഉണ്ടാകും. ലക്ഷ്മി നാരായണ രാജയോഗത്തിലൂടെ ഒക്ടോബര്‍ മാസം ഇടവം, ചിങ്ങം, തുലാം അടക്കം അഞ്ച് രാശികള്‍ക്കാണ് ഭാഗ്യകാലം വന്നെത്താന്‍ പോകുന്നത്. ഇവര്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം സിദ്ധിക്കും. ജീവിതത്തില്‍ സമ്പത്തും സുഖവും തേടിയെത്തും.

ഇടവം

ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഒക്ടോബര്‍ മാസം നല്ല മാസമായിരിക്കും. മാസം തുടങ്ങുന്നത് മുതല്‍ ഇവര്‍ക്ക് ശുഭഫലങ്ങള്‍ ലഭിച്ചുതുടങ്ങും. ബിസിനസില്‍ വളര്‍ച്ച നേടാനാകും. കരിയറില്‍ നേട്ടങ്ങള്‍ കൊയ്യും. മേലുദ്യോഗസ്ഥരുടെയും കീഴുദ്യോഗസ്ഥരുടെയും സഹകരണത്തോടെ ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവെക്കും. ബിസിനസില്‍ ആഗ്രഹിച്ച രീതിയിലുള്ള ലാഭം ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ജോലി കൂടാതെ മറ്റ് വരുമാനമാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തുറക്കപ്പെടും. കുടുംബജീവിതതത്തിലും ദാമ്പത്യത്തിലും പ്രേമജീവിതത്തിലുമെല്ലാം സന്തോഷം നിറയും.

ചിങ്ങം

ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ഒക്ടോബര്‍ വളരെ ശുഭഫലങ്ങള്‍ നല്‍കുന്ന മാസമായിരിക്കും. കഷ്ടപ്പാടുകളില്‍ നിന്ന് മോചനവും അധ്വാനത്തിനൊത്ത ഫലവും ഇവര്‍ക്കുണ്ടാകും. പല നേട്ടങ്ങളും ഈ കാലയളവില്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെയും കീഴുദ്യോഗസ്ഥരുടെയും സഹകരണം ലഭ്യമാകും. പൂര്‍ത്തിയാക്കാതെ വെച്ചിരുന്ന ജോലികളെല്ലാം പൂര്‍ത്തീകരിക്കും. ലക്ഷ്യങ്ങളെല്ലാം നേടാന്‍ അനുകൂലമായ സമയമാണിത്. കോടതി വ്യവഹാരങ്ങളില്‍ നിന്നും അനുകൂലമായ വിധിയുണ്ടാകും. ദാമ്പത്യം കൂടുതല്‍ സമാധാനപരമാകും. പങ്കാളിയുടെ പിന്തുണ എല്ലാ കാര്യങ്ങളിലും ലഭ്യമാകും.

തുലാം

ഒക്ടോബര്‍ മാസത്തിലെ ലക്ഷ്മി നാരായാണ രാജയോഗം നേട്ടമാകുന്ന അടുത്ത രാശി തുലാം രാശിയാണ്. തുലാം രാശിക്കാര്‍ക്ക് ഒക്ടോബര്‍ സെപ്റ്റംബറിനേക്കാള്‍ വളരെ നല്ല മാസമായി മാറും. ഭാഗ്യത്തിന്റെ പൂര്‍ണ്ണമായ പിന്തുണ ഇവര്‍ക്ക് ജീവിതത്തില്‍ ലഭ്യമാകും. കഠിനാധ്വാനത്തിലൂടെ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ ഭാഗ്യമുണ്ടാകും. ചില വലിയ പ്രശ്‌നങ്ങള്‍ വന്നുചേരാന്‍ ഇടയുണ്ടെങ്കിലും സുഹൃത്തുക്കളുടെ സഹായത്തോടെ അവയെല്ലാം പരിഹരിക്കാനാകും. പ്രണയം വിവാഹത്തിലെത്താനുള്ള സാധ്യതയുണ്ട്. കുടുംബജീവിതം സ്വസ്ഥപൂര്‍ണ്ണവും സന്തോഷപൂര്‍ണ്ണവും ആകും. മാതാപിതാക്കളുടെ അനുഗ്രഹത്താല്‍ കാര്യങ്ങളില്‍ വിജയം നേടും.

വൃശ്ചികം

വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ഒക്ടോബര്‍ മാസം ശുഭഫലദായകമായിരിക്കും. ഈ കാലയളവില്‍ അവര്‍ വിചാരിച്ചിരുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയും. ഇവരുടെയുള്ളില്‍ ആത്മവിശ്വാസം നിറയും. ബിസിനസ് ചെയ്യുന്നവര്‍ക്ക് കിട്ടാനുള്ള പണം തിരികെ ലഭിക്കും. ഏറെക്കാലമായി ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് ഈ കാലയളവില്‍ ജോലി ലഭിക്കും. പക്ഷേ ഊ സമയം സംസാരത്തില്‍ ജാഗ്രത പുലര്‍ത്തണം. മര്യാദയോടെ, മധുരമായി സംസാരിക്കാന്‍ ശ്രദ്ധിക്കുക. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. പ്രണജീവിതവും ദാമ്പത്യവും സന്തോഷകരമാകും.

മീനം

മീനം രാശിയില്‍ ജനിച്ചവര്‍ക്ക് ഒക്ടോബര്‍ മാസം ഭാഗ്യത്തിന്റെ മാസമായിരിക്കും. ആഗ്രഹിച്ചിരുന്നതും വിചാരിച്ചതുമായ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ കഴിയും. ജോലിയിലും ബിസിനസിലും നല്ല അവസരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നവര്‍ക്ക് ഈ കാലയളവില്‍ നല്ല അവസരങ്ങള്‍ ലഭ്യമാകും. ആഗ്രഹിച്ച രീതിയിലുള്ള ലാഭം ഈ കാലയളവില്‍ ഇവര്‍ക്ക് ലഭിക്കും. ചില പ്രത്യേക വ്യക്തികളുടെ സഹകരണത്തോടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയും. പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും.ശുഭകാര്യങ്ങളിലോ മംഗളകര്‍മ്മങ്ങളിലോ പങ്കുകൊള്ളും. ജീവിതപങ്കാളിയില്‍ നിന്നും സന്തോഷകരമായ വാര്‍ത്ത കേള്‍ക്കാനിടയാകും. ആരോഗ്യം തൃപ്തികരമായിരിക്കും. സ്ഥലമോ വാഹനമോ വാങ്ങാന്‍ സാധ്യതയുണ്ട്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Thursday, September 26, 2024, 16:47 [IST]
X
Desktop Bottom Promotion