Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ന്യൂമറോളജിയിലെ ഏറ്റവും ശക്തമായ സംഖ്യ; ഇത് വിധി സംഖ്യയായി വന്നിട്ടുള്ളവര്‍ ഉള്ളാലേ മഹത്വമുള്ളവര്‍
ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം അനുസരിച്ച് ഏറ്റവും ശക്തമായ, സങ്കീര്‍ണ്ണമായ സംഖ്യയാണ് ഒമ്പത്. വിധി സംഖ്യ ഒമ്പതാണെങ്കില് അവരുടെ ജീവിതം സഹാനുഭൂതിയും സര്‍ഗാത്മകതയും മനുഷ്യത്വവും നിറഞ്ഞതായിരിക്കും. ഒരു വ്യക്തിയുടെ പേരില്‍ നിന്നാണ് വിധിസംഖ്യ കണ്ടെത്തുന്നത്. ഭാവ സംഖ്യയെന്നും ഇതറിയപ്പെടുന്നു. ഇംഗ്ലീഷ് അക്ഷരമാലയിലെ A മുതല്‍ Z വരെയുള്ള അക്ഷരങ്ങള്‍ക്ക് യഥാക്രമം 1 മുതല്‍ 26 വരെയുള്ള മൂല്യം നല്കി, പേരിലെ അക്ഷരങ്ങള്‍ക്ക് തത്തുല്യമായ മൂല്യം കണ്ടെത്തി അവയുടെ ആകത്തുക കണ്ടെത്തി ഒറ്റസംഖ്യായാക്കി മാറ്റിയാല്‍ ലഭിക്കുന്നതാണ് ഒരാളുടെ വിധിസംഖ്യ. ഉദാഹരണത്തിന് പേരിലെ അക്ഷരങ്ങളുടെ സംഖ്യാമൂല്യത്തിന്റെ ആകെത്തുക 72 ആണെങ്കില്‍ വിധി സംഖ്യ, ആ സംഖ്യകള്‍ തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്ന 9 ആണ്.

9 എന്ന വിധി സംഖ്യയുടെ പ്രത്യേകതകള്‍
9 വിധി സംഖ്യയായിട്ടുള്ള ആളുകള്‍ മനുഷ്യസ്നേഹികള്‍ ആയിരിക്കും. ലോകത്തെ നന്മയുടെ ഇടമാക്കിമാറ്റുകയെന്ന മഹത്തരമായ ലക്ഷ്യം ഉള്ളവരായിരിക്കും ഇവര്‍. സാമൂഹിക പ്രശ്നങ്ങളില്‍ ആശങ്കപ്പെടുകയും ജീവകാര്യണ്യ പ്രവര്‍ത്തനങ്ങളിലൂടെയോ സാമൂഹിക സേവനങ്ങളിലൂടെയോ മറ്റുള്ളവരെ സഹായിക്കാന്‍ സന്നദ്ധരായിട്ടുള്ളവരോ ആയിരിക്കും ഇവര്‍. സഹാനുഭൂതി, മമതയും കാത്തുസൂക്ഷിക്കുന്ന ഇവര്‍ മറ്റുള്ളവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ മനസ്സ് കാണിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ്. സ്വതസിദ്ധനായ കാരുണ്യഭാവത്തിലൂടെ അവര്‍ ആളുകളെ ആകര്‍ഷിക്കുന്നു. നിരാശകളുണ്ടായാലും ലക്ഷ്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരായിരിക്കും ഇവര്‍.
വിധി സംഖ്യ 9 ആയിട്ടുള്ളവര്‍ നേരിടുന്ന വെല്ലുവിളികള്‍
വിധി സംഖ്യ 9 ആയിട്ടുള്ളവര്‍ക്ക് പല ഗുണങ്ങളും കഴിവുകളും ഉണ്ടെങ്കിലും ചില വെല്ലുവിളികളും അവര്‍ നേരിടുന്നുണ്ട്. ആഴത്തിലുള്ള സഹാനുഭൂതിയും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും കാരണം സാമൂഹികമായ പ്രശ്നങ്ങളില്‍ ഏറെ ആശങ്കപ്പെടുകയും അതില്‍ വൈകാരികനായി തളരുകയും ചെയ്യുന്നവരാണ് ഇവര്‍. അവര്‍ക്ക് സാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ തലയിലെടുത്ത് വെക്കാനും ഇവര്‍ മടി കാണിക്കാറില്ല. ഉദാരമനസ്ഥിതി മൂലം ഇവര്‍ പല കാര്യങ്ങളും ത്യജിക്കുകയും സ്വന്തം ആവശ്യങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നു.
ജീവിതം, കരിയര്‍
വിധി സംഖ്യ ഒമ്പത് ആയിട്ടുള്ളവര്‍ തങ്ങളുടെ ആഗ്രഹത്തിനൊത്ത കരിയര്‍ സ്വന്തമാക്കും. കരിയറിലൂടെ സമൂഹത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അവര്‍ക്ക് സാധിക്കും. സാമൂഹിക സേവനം, ആതുരസേവനം, അധ്യാപനം, കൗണ്‍സിലിംഗ്, കല എന്നീ മേഖലകളില്‍ ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കും. തങ്ങളുടെ സര്ഗാത്മതയും സഹാനുഭൂതിയും ശോഭിപ്പിക്കാന്‍ കഴിയുന്ന തൊഴിലുകളില്‍ ഇവര്‍ സംതൃപ്തരായിരിക്കും.
Also Read:
ബന്ധം
വിധി സംഖ്യ 9 ആയിട്ടുള്ളവര്‍ വളരെ സ്നേഹവും എല്ലാ പിന്തുണയും നല്കുന്ന പങ്കാളി ആയിരിക്കും. പങ്കാളിയുടെ കാര്യങ്ങള്‍ക്ക് പരിപൂര്‍ണ്ണ ശ്രദ്ധ നല്‍കുന്നവരും അവരുടെ വികാരങ്ങള്‍ക്ക് വില കല്പ്പിക്കുന്നവരും ആയിരിക്കും ഇവര്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
