Weekly Numerology Horoscope: സങ്കീര്‍ണമായ 7 ദിവസങ്ങള്‍: ശ്രദ്ധിക്കേണ്ടവര്‍ ഇവരാണ്

ന്യൂമറോളജി പ്രകാരം പല തരത്തിലുള്ള മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. അതില്‍ തന്നെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. സംഖ്യാശാസ്ത്രപ്രകാര ഉണ്ടാവുന്ന അനുകൂല പ്രതികൂല മാറ്റങ്ങളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. നിങ്ങളുടെ ഈ ആഴ്ച അതിസങ്കീര്‍ണമായ സാഹചര്യത്തിലൂടെ കടന്ന് പോവുന്നവര്‍ നിരവധിയാണ്.

1-9 വരെയുള്ള ജന്മസംഖ്യപ്രകാരം നിങ്ങളുടെ ജീവിതം എപ്രകാരം മാറുന്നു എന്നതിനെക്കുറിച്ചാണ് ഈ ലേഖനം. വരുന്ന ആഴ്ചയില്‍ നിങ്ങള്‍ മനസ്സിലാക്കേണ്ടതും അല്ലെങ്കില്‍ ശ്രദ്ധിച്ചിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ സന്തോഷവും സങ്കടവും ഉണ്ടാവുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

Numerology Weekly Prediction

1 (ജനന തീയതി 1,10,19,28)
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ ഇവര്‍ സംസാരിക്കുന്നതിലും പെരുമാറുന്നതിലും വളരെയധികം ശ്രദ്ധിക്കണം. ദേഷ്യം തോന്നുന്ന വ്യക്തിയോട് ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. ഉപയോഗശൂന്യമായ കാര്യങ്ങള്‍ ശ്രദ്ധിക്കണം. എപ്പോഴും ക്ഷമയോടെ ഇരിക്കാന്‍ ശ്രദ്ധിക്കണം. ഏത് കാര്യത്തിനും പരിഹാരം കാണുന്നു. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. തെറ്റിദ്ധാരണ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

2 (ജനന തീയതി 2,11,20,29)
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പരസ്പരം ബഹുമാനം വര്‍ദ്ധിക്കും എന്നതാണ്. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതാവും. എങ്കിലും തീരുമാനം എടുക്കേണ്ട സാഹചര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ഒരു തരത്തിലും അശ്രദ്ധ കാണിക്കരുത്. അത് ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ഓരോ കാര്യവും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

3 (ജനന തീയതി 3,12,21,30)
നിങ്ങളുടെ ന്മസംഖ്യ 3 ആണെങ്കില്‍ അത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും എന്നതാണ് സത്യം. ദേഷ്യപ്പെടുന്നത് വഴി പലപ്പോഴും നിങ്ങളുടെ ബന്ധങ്ങള്‍ പലതും തകര്‍ക്കുന്നു. ജോലിയില്‍ അമിതമായി ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. വിദേശത്ത് പോവുന്നതിന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സാഹചര്യം ഉണ്ടാവുന്നു. എല്ലാ പ്രശ്‌നങ്ങളും കൃത്യമായി പരിഹരിക്കപ്പെടുന്നു. അശ്രദ്ധ മൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു.

4 (ജനന തീയതി 4,13,22,31)
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് പലപ്പോഴും ആരോഗ്യം ശ്രദ്ധിക്കണം എന്നതാണ്. എന്നാല്‍ പൊതുവേ നിങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമയമാണ്. ജോലിയോടൊപ്പം പലപ്പോഴും ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതിന് ശ്രദ്ധിക്കുക. പണം കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ശ്രദ്ധിക്കാം.

5 (ജനന തീയതി 5,14,23)
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പല ആശങ്കകളും ഇല്ലാതാവുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു. പങ്കാളിയുടെ മാനസികാരോഗ്യം വളരെയധികം ശ്രദ്ധിക്കണം. പല നേട്ടങ്ങളും നിങ്ങളില്‍ നിന്ന് തന്നെ ആരംഭിക്കുന്നു. പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും വലിയ പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.

6 (ജനന തീയതി 6,15,24)
നിങ്ങളുടെ ജീവിതത്തില്‍ നമ്പര്‍ 6 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് വളരെയധികം ജാഗ്രത പാലിക്കാന്‍ ആണ്.. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു ചില ആളുകള്‍ക്ക് ജീവിതത്തില്‍ തടസ്സങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പഠന കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ലഭിക്കുന്നു. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ജോലി പലപ്പോഴും ലഭിക്കുന്നു. ബിസിനസിലെ എല്ലാ തടസ്സങ്ങളും മാറുന്നു.

7 (ജനന തീയതി 7,16,25)
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് ചില തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. പല വിധത്തിലുള്ള അസ്വസ്ഥതകളും നിങ്ങള്‍ കൈകാര്യം ചെയ്യേണ്ടതായി വരുന്നു. പലപ്പോഴും മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കേണ്ട അവസ്ഥയുണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പൊതുവേ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു.

8 (ജനന തീയതി 8,17,26)
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു എന്നതാണ് ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് വഴി സാമ്പത്തിക ലാഭം ലഭിക്കുന്നു. ബിസിനസ് ആരംഭിക്കുന്നതിന് മികച്ച സമയമാണ് എന്നതാണ് സത്യം. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ പലപ്പോഴും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.

9 (ജനന തീയതി 9,18,27)
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ അത് നിങ്ങളില്‍ ഈ ആഴ്ചയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നിരവധിയാണ്. പലപ്പോഴും ഓഫീസില്‍ അമിത ആത്മവിശ്വാസം നിങ്ങളില്‍ പലപ്പോഴും നാണക്കേടിലേക്ക് നയിക്കുന്നു. ജോലിയോടൊപ്പം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാവുന്നു. വലിയ ലാഭം ബിസിസില്‍ ലഭിക്കുന്നു. മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം കൂടുതല്‍ വെല്ലുവിളികള്‍ സംഭവിക്കാം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Friday, June 7, 2024, 20:42 [IST]
X
Desktop Bottom Promotion