Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
Weekly Numerology Horoscope: ജൂണ്‍ ആദ്യവാരം വരുന്ന 7 ദിവസവും ശനിയുടെ സ്വാധീനത്തില്‍ വലയുന്നവര്‍
സംഖ്യാശാസ്ത്രപ്രകാരം ജൂണ്‍ 2 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ സംഖ്യാശാസ്ത്രത്തെ അടിസ്ഥാനമാക്കി ചില കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. വരുന്ന ഏഴ് ദിവസം നിങ്ങള്‍ക്ക് അനുകൂലമാണോ അതോ പ്രതികൂലമാണോ എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയാന്‍ ആഗ്രഹം കാണും. സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ദാമ്പത്യജീവിതത്തിലും സാമ്പത്തിക നിലയിലും എപ്രകാരം മാറ്റങ്ങള്‍ വരുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
ജൂണ്‍ മാസം ശനിയുടെ സ്വാധീനവലയത്തില്‍ വരുന്ന ഒരു മാസമാണ്. അതുകൊണ്ട് തന്നെ ശനിയുടെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളില്‍ സ്വാധീനം ചെലുത്തുന്നു. ജൂണ്‍ മാസത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവരില്‍ ശനിയുടെ മാറ്റം എത്രത്തോളം സ്വാധീനം ചെലുത്തുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം അറിഞ്ഞിരിക്കണം എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം.

നമ്പര്‍ 1
നിങ്ങളുടെ ജന്മദിനം ഏതെങ്കിലും മാസത്തിലെ 1, 10, 19, അല്ലെങ്കില്‍ 28 തീയതികളില്‍ ജനിച്ചവരാണെങ്കില്‍ ഇവര്‍ക്ക് ഈ ആഴ്ച അവരുടെ നേതൃത്വ ഗുണം വര്‍ദ്ധിപ്പിക്കേണ്ടതാണ്. എന്നാല്‍ ഇവര്‍ പലപ്പോഴും വളരെ ബോസി ആകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ ആദരവ് മറ്റുള്ളവരില്‍ നിന്ന് ലഭിക്കുകയും ചെയ്യുന്നു.
ഭാഗ്യ നിറങ്ങള്‍: വെള്ളയും ഇളം മഞ്ഞയും
അനുകൂല ദിവസങ്ങള്‍: തിങ്കള്‍, വെള്ളി
അനുകൂല സംഖ്യകള്‍: 3, 4
നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ ഇവര്‍ ഏതെങ്കിലും മാസത്തിലെ 2, 11, 20, അല്ലെങ്കില്‍ 29 തീയതികളില്‍ ജനിച്ചവരായിരിക്കും. ഇവര്‍ക്ക് ക്ഷമ വളരെയധികം വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. അത് മാത്രമല്ല ഇവരുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഇങ്ങോട്ട് തേട് എത്തുന്നു. ഭാവനാത്മകമായി എല്ലാ കാര്യങ്ങളും ചെയ്യുന്നതിന് സാധിക്കുന്നു. തൊഴില്‍ രംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
ഭാഗ്യ നിറങ്ങള്‍: ചുവപ്പും ഓറഞ്ചും
അനുകൂല ദിവസങ്ങള്‍: ഞായര്‍, ചൊവ്വ
അനുകൂല സംഖ്യകള്‍: 1, 2
നമ്പര്‍ 3
നിങ്ങളുടെ ജന്മസംഖയ 3 ആണെങ്കില്‍ ഇവര്‍ 3, 12, 21, അല്ലെങ്കില്‍ 30 തീയതികളില്‍ ജനിച്ചവരായിരിക്കും. ഇവര്‍ക്ക് ഏത് കാര്യവും വളരെയധികം ക്രിയേറ്റീവ് ആയി ചെയ്യുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. കൃത്യമായ ആശയം പങ്കിടുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല ജീവിതത്തിലെ കാഴ്ചപ്പാട് നിങ്ങളില്‍ സന്തോഷം നിറക്കുന്നു. ജോലിയില്‍ അഭിന്ദനം തേടി എത്തുന്നു. ശനിയുടെ സ്‌നാധീനം പോസിറ്റീവ് മാറ്റങ്ങള്‍ നിറക്കുന്നു.
ഭാഗ്യ നിറങ്ങള്‍: ഗ്രേ, വെള്ള
അനുകൂല ദിവസങ്ങള്‍: ചൊവ്വാഴ്ചയും വ്യാഴാഴ്ചയും
അനുകൂല സംഖ്യകള്‍: 7, 9
നമ്പര്‍ 4
ജന്മസംഖ്യ 4 ആണെങ്കില്‍ ഇവര്‍ക്ക് ഏതെങ്കിലും മാസത്തിലെ 4, 13, 22, അല്ലെങ്കില്‍ 31 തീയതികളില്‍ ജനിച്ചവരായിരിക്കും. ഇവര്‍ക്ക് എപ്പോഴും മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇവര്‍ക്ക് ജൂണ്‍ വളരെയധികം പ്രായോഗികമായ മാസമായിരിക്കും. ഏത് കാര്യത്തിനും ക്ഷമയോടെ ഇരിക്കുന്നതിന് ശ്രദ്ധിക്കണം. എപ്പോഴും നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം.
ഭാഗ്യ നിറങ്ങള്‍: കാക്കിയും വെള്ളിയും
അനുകൂല ദിവസങ്ങള്‍: ശനി, ബുധന്‍
അനുകൂല സംഖ്യകള്‍: 1, 3
നമ്പര്‍ 5
ജന്മസംഖ്യ 5 ആണെങ്കില്‍ ഇവര്‍ ഏതെങ്കിലും മാസത്തിലെ 5, 14, അല്ലെങ്കില്‍ 23 തീയതികളില്‍ ജനിച്ചവരായിരിക്കണം. സാഹസികമായ പല കാര്യങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമൂഹ്യപരമായി മുന്നോട്ട് വരുന്നവരായിരിക്കും. ആവേശകരമായ യാത്രകള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ശനി അനുഗ്രഹ ഭാവത്തില്‍ ഇവരില്‍ ഐശ്വര്യം ചൊരിയുന്നു.
ഭാഗ്യ നിറങ്ങള്‍: പച്ചയും പിങ്കും
അനുകൂല ദിവസങ്ങള്‍: വ്യാഴം, വെള്ളി
അനുകൂല സംഖ്യകള്‍: 5, 7
നമ്പര്‍ 6
നമ്പര്‍ 6 ജന്മസംഖ്യ വരുന്നവര്‍ ഏതെങ്കിലും മാസത്തിലെ 6, 15, അല്ലെങ്കില്‍ 24 തീയതികളില്‍ ജനിച്ചവരായിരിക്കും. ഇവര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു.. പ്രശ്‌നപരിഹാരത്തിന് മുന്‍കൈയ്യെടുക്കും. സഹപ്രവര്‍ത്തകരുമായും ശക്തമായ ബന്ധം സ്ഥാപിക്കുന്നതിലും മികച്ച മാറ്റങ്ങളുണ്ടാവുന്നു.
ഭാഗ്യ നിറങ്ങള്‍: വെള്ളയും പച്ചയും
അനുകൂല ദിവസങ്ങള്‍: വെള്ളിയും ശനിയാഴ്ചയും
അനുകൂല സംഖ്യകള്‍: 6, 8
നമ്പര്‍ 7
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ നമ്പര്‍ 7 ആണെങ്കില്‍ ഇവര്‍ ഏതെങ്കിലും മാസത്തിലെ 7, 16, അല്ലെങ്കില്‍ 25 തീയതികളില്‍ ജനിച്ചവരായിരിക്കും. ഈ മാസം, 7-ാം നമ്പര്‍ വ്യക്തികള്‍ വ്യക്തിപരമായി ചില വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. ശനിയുടെ സ്വാധീനം ഇവരെ ദോഷമായി ബാധിക്കുന്നു. പലപ്പോഴും ആശയവിനിമയത്തില്‍ സ്വയം പ്രതിസന്ധികളിലേക്ക് ഇവര്‍ എത്തുന്നു. അതുകൊണ്ട് തന്നെ പറയുന്ന ഓരോ കാര്യത്തിലും ശ്രദ്ധ വേണം.
ഭാഗ്യ നിറങ്ങള്‍: നീല, പച്ച
അനുകൂല ദിവസങ്ങള്‍: ബുധന്‍, ശനി
അനുകൂല സംഖ്യകള്‍: 5, 9
നമ്പര്‍ 8
ഏതെങ്കിലും മാസത്തിലെ 8, 17, അല്ലെങ്കില്‍ 26 തീയതികളില്‍ ജനിച്ചവരാണെങ്കില്‍ ഇവരുടെ ജന്മസംഖ്യ എന്ന് പറയുന്നത് 8 ആയിരിക്കും. ഇവര്‍ക്ക് ഏകാഗ്രത വര്‍ദ്ധിക്കുന്നു. കൂടാതെ ജീവിതത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികളും ഉണ്ടാവുന്നു. പലപ്പോഴും ജോലിയെ വളരെ മികച്ച രീതിയില്‍ ഇവര്‍ സന്തുലിതമാക്കി മുന്നോട്ട് കൊണ്ട് പോവുന്നു.
ഭാഗ്യ നിറങ്ങള്‍: നീലയും വെള്ളയും
അനുകൂല ദിവസങ്ങള്‍: ഞായര്‍, തിങ്കള്‍
അനുകൂല സംഖ്യകള്‍: 1, 2
നമ്പര്‍ 9
ഏതെങ്കിലും മാസത്തിലെ 9, 18, അല്ലെങ്കില്‍ 27 തീയതികളില്‍ ജനിച്ചവരാണെങ്കില്‍ ഇവര്‍ക്ക് നമ്പര്‍ 9 ആയിരിക്കും അനുകൂലമായി വരുന്നത്. ഇത് ഇവരില്‍ ആത്മവിശ്വാസവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കും. ശനിയുടെ എല്ലാ മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. ശനി അനുകൂല ഭാവങ്ങള്‍ ചൊരിയുന്നു.
ഭാഗ്യ നിറങ്ങള്‍: ലാവെന്‍ഡര്‍, വയലറ്റ്
അനുകൂല ദിവസങ്ങള്‍: തിങ്കള്‍, ശനി
അനുകൂല സംഖ്യകള്‍: 2, 4
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











