Latest Updates
-
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം! -
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ!
ശനി സ്വാധീനം നിഴല്‍ പോലെ കൂടെ: ഈ ആഴ്ചയിലെ വാരഫലം ഇവര്‍ക്ക് നിര്‍ണായകം?
ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മളോരോരുത്തരുടേയും ജീവിത്തതില്‍ സംഭവിക്കുന്നുണ്ട്. അതില്‍ തന്നെ നിങ്ങള്‍ മനസ്സിലാക്കേണ്ടതും അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. പലപ്പോഴും സംഖ്യാശാസ്ത്രം ഓരോ ആഴ്ചയിലും ഓരോരുത്തര്‍ക്കും അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ നല്കുന്നു. അതില്‍ തന്നെ വരുന്ന ഏഴ് ദിവസം നിങ്ങള്‍ക്ക് എന്തൊക്കെയാണ് ഉണ്ടാവുന്നത്, അത് അനുകൂലമാണോ പ്രതികൂലമാണോ എന്നതിനെക്കുറിച്ചെല്ലാം ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.
2024 എന്ന വര്‍ഷം തന്നെ പൊതുവേ ശനിയുടെ വര്‍ഷമായാണ് കണക്കാക്കുന്നത്. എന്നാല്‍ ശനി അനുഗ്രഹ ഭാവത്തിലാണോ അതോ മോശം ഭാവത്തിലാണോ സ്ഥിതി ചെയ്യുന്നത് എന്ന് അറിയുന്നതിന് ഈ ലേഖനം സഹായിക്കുന്നു. എപ്രകാരമാണ് ശനി സ്വാധീനം ചെലുത്തുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോ്ക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

നമ്പര്‍ 1
നിങ്ങളുടെ ജന്മദിനം ഏതെങ്കിലും മാസത്തിലെ 1, 10, 19, അല്ലെങ്കില്‍ 28 തീയതികളില്‍ ആണെങ്കില്‍ ഇവര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ഇവരുടെ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങളാണ് ഉണ്ടാവുന്നത്. അത് മാത്രമല്ല മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും.
നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ ഇവര്‍ ഏതെങ്കിലും മാസത്തിലെ 2, 11, 20, അല്ലെങ്കില്‍ 29 തീയതികളില്‍ ജനിച്ചവരായിരിക്കും. ജീവിതത്തിലെ പല പ്രതിസന്ധികളും ഇവര്‍ക്കൊപ്പം ഉണ്ടാവുന്നു. പലപ്പോഴും ക്ഷമയോട് ഇവര്‍ ഏത് കാര്യത്തേയും കൈകാര്യം ചെയ്യണം. ഒരു തരത്തിലും ഇവരെ തേടി പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതില്‍ തെറ്റില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. തൊഴില്‍ രംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
നമ്പര്‍ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ ഇവര്‍ 3, 12, 21, അല്ലെങ്കില്‍ 30 തീയതികളില്‍ ജനിച്ചവരായിരിക്കും. അനുകൂലമായ ഒരു ആഴ്ചയാണ് ഇവരെ കാത്തിരിക്കുന്നത്. പലപ്പോഴും ഏത് കാര്യവും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ കൃത്യമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. സന്തോഷത്തിന്റെ ഒരാഴ്ചയായിരിക്കും ഇവര്‍ക്ക്. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ാെരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
നമ്പര്‍ 4
ജന്മസംഖ്യ 4 ആണെങ്കില്‍ ഇവര്‍ 4, 13, 22, അല്ലെങ്കില്‍ 31 തീയതികളില്‍ ജനിച്ചവരായിരിക്കും. വരുന്ന ആഴ്ചയില്‍ ഇവര്‍ക്ക് മാറ്റങ്ങളുടേതായിരിക്കും. എങ്കിലും ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ഏത് ജോലിയിലും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സന്തോഷത്തോടെ എല്ലാം പൂര്‍ത്തിയാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയില്‍ എപ്പോഴും അതീവ ശ്രദ്ധയുണ്ടായിരിക്കും. ജീവിതത്തിലെ മാറ്റങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്നതായിരിക്കും.
നമ്പര്‍ 5
ജന്മസംഖ്യ 5 ആണെങ്കില്‍ ഇവര്‍ 5, 14, അല്ലെങ്കില്‍ 23 തീയതികളില്‍ ജനിച്ചവരായിരിക്കണം. സാഹസികമായ പല കാര്യങ്ങളും കൈകാര്യം ചെയ്യുന്ന ദിനമാണ് എന്നതിനാല്‍ അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. ആവേശകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ ഉണ്ടാവാം. ശനി അനുഗ്രഹ ഭാവത്തില്‍ നില്ക്കുന്നതിനാല് ഇവര്‍ക്ക് ഐശ്വര്യം വര്‍ദ്ധിക്കുന്നു.
നമ്പര്‍ 6
നമ്പര്‍ 6 ജന്മസംഖ്യ വരുന്നവര്‍ ഏതെങ്കിലും മാസത്തിലെ 6, 15, അല്ലെങ്കില്‍ 24 തീയതികളില്‍ ജനിച്ചവരായിരിക്കും. ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്ന ഒരു ആഴ്ചയായിരിക്കും എന്നതില്‍ സംശയം വേണ്ട. സഹപ്രവര്‍ത്തകര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഇതെല്ലാം സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാക്കും.
നമ്പര്‍ 7
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ നമ്പര്‍ 7 ആണെങ്കില്‍ ഇവര്‍ 7, 16, അല്ലെങ്കില്‍ 25 തീയതികളില്‍ ജനിച്ചവരായിരിക്കും. വ്യക്തപരമായി ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഓരോ കാര്യത്തിലും ശ്രദ്ധ വേണ്ട സമയമായതിനാല്‍ ഒരിക്കലും നിസ്സാരമായി ഒന്നിനേയും കണക്കാക്കരുത്. ഇത് ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. എ്ന്നാല്‍ ശ്രദ്ധിച്ചാല്‍ അതിനേയും നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും.
നമ്പര്‍ 8
ഏതെങ്കിലും മാസത്തിലെ 8, 17, അല്ലെങ്കില്‍ 26 തീയതികളില്‍ ജനിച്ചവരാണെങ്കില്‍ ഇവരുടെ ജന്മസംഖ്യ എന്ന് പറയുന്നത് 8 ആയിരിക്കും. വരുന്ന ഒരാഴ്ച കാലം ഗുണദോഷ സമ്മിശ്രമായ സമയമായതിനാല്‍ പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കണം എന്നില്ല. സാമ്പത്തിക കാര്യങ്ങളെല്ലാം തന്നെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. എല്ലാ മാറ്റങ്ങളും അനുകൂലമായി മാറുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവാം.
നമ്പര്‍ 9
നിങ്ങള്‍ ജനിച്ചത് 9, 18, അല്ലെങ്കില്‍ 27 തീയതികളില്‍ ആണെങ്കില്‍ ഇവര്‍ക്ക് നമ്പര്‍ 9 ആയിരിക്കും ജന്മസംഖ്യയായി വരുന്നത്. ഇത് പലപ്പോഴും നിങ്ങളില്‍ വരുന്ന ആഴ്ചയില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും അത് വഴി മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശനി ഇവരെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. പല തരത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഈ ആഴ്ചയില്‍ ഇവരെ തേടി എത്തും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications