Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
Weekly Numerology Horoscope: ഏറെ പ്രത്യേകതകള്‍ ഉള്ള ആഴ്ച, ഈ സംഖ്യകള്‍ നേട്ടങ്ങള്‍ കൊയ്യും
ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വലിയ സ്വാധീനം ഉണ്ടാക്കുന്നുണ്ട്. ജനനത്തീയ്യതിയില്‍ തുടങ്ങി നമ്മുടെ ജീവിതത്തില്‍ ഉടനീളം സംഖ്യകളുടെ പ്രഭാവം കാണാനാകും. ന്യൂമറോളജിയില്‍ മൂലസംഖ്യ, വിധിസംഖ്യ, ജന്മസംഖ്യ എന്നിങ്ങനെ ഒരു വ്യക്തിയെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട സംഖ്യകള്‍ ഉണ്ട്. അതില്‍ മൂലസംഖ്യയെ ആധാരമാക്കിയാണ് വാരഫലങ്ങള്‍ കണക്കാക്കുന്നത്.

ജനനത്തീയ്യതിയെ ഒറ്റ അക്കമായി മാറ്റിയാണ് മൂലസംഖ്യ കണക്കാക്കുന്നത്. 1 മുതല്‍ 9 വരെയുള്ള സംഖ്യകളില്‍ ഒന്നായിരിക്കും മൂലസംഖ്യ. ഉദാഹരണത്തിന് ഏതെങ്കിലും മാസം 15ാം തീയ്യതിയാണ് ജനിച്ചതെങ്കില്‍ 1+5, ആറ് ആണ് മൂലസംഖ്യ ആയി വരിക. 1 മുതല്‍ 9 വരെയുള്ള മൂലസംഖ്യകള്‍ക്ക് ഈ ആഴ്ച എങ്ങനെയിരിക്കുമെന്ന് നോക്കാം.
ഒന്ന്
ഏതെങ്കിലും മാസം 1, 10, 19, 28 തീയ്യതികളില്‍ ജനിച്ചവരുടെ മൂലസംഖ്യ 1 ആയിരിക്കും. ഈ മൂലസംഖ്യ ഉള്ള ആളുകള്‍ ഭരണനിപുണതയുള്ളവര്‍ ആയിരിക്കും. ഇവര്‍ അധികാരസ്ഥാനങ്ങള്‍ അലങ്കരിക്കാന്‍ യോഗ്യതയുള്ളവരാകും. കര്‍മ്മരംഗത്ത് ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഈ ആഴ്ച ഇവരുടെ ദാമ്പത്യം കൂടുതല്‍ മനോഹരമായിരിക്കും. പങ്കാളിയോട് ആത്മാര്‍ത്ഥമായി പെരുമാറും, അടുപ്പം വളരും. മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മികവ് പുലര്‍ത്താന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് ഈ ആഴ്ച വിജയഗാഥകള്‍ രചിക്കാന്‍ സാധിക്കും. ജോലിയില്‍ അഭിവൃദ്ധിയുണ്ടാക്കാനും ശമ്പളവര്‍ധനയ്ക്ക് സാധ്യത തുറന്നിടാനും കഴിയും. എതിരാളികള്‍ക്ക് ഇവര്‍ ഒരു വെല്ലുവിളിയാകാം. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഈ ആഴ്ച ഉണ്ടാകില്ല. അതേസമയം ചെറിയ തലവേദനയും ത്വക് രോഗങ്ങളും ഉണ്ടാകാം.
രണ്ട്
2, 11, 20, 29 തീയ്യതികളില്‍ ജനിച്ചവരുടെ മൂലസംഖ്യ 2 ആയിരിക്കും. ഇവര്‍ പൊതുവേ കുടുംബാംഗങ്ങളുമായോ പ്രിയപ്പെട്ടവരുമായോ വൈകാരിക പ്രശ്‌നങ്ങളിലും തര്‍ക്കങ്ങളിലും ഇടപെട്ട് സ്വയം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സ്വഭാവക്കാരാണ്. ഈ ആഴ്ച ഇവര്‍ ജീവിതപങ്കാളിയുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കും. അതുകൊണ്ട് സന്തോഷം നിറഞ്ഞ സമയമായിരിക്കും. കെമിക്കല്‍ എഞ്ചിനീയറിംഗ്, മറൈന്‍ എഞ്ചിനീയറിംഗ പോലുള്ള വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ല . അതേസമയം ജലദോഷം ഉണ്ടാകാം.
മൂന്ന്
3, 13, 21, 30 തീയ്യതികളില്‍ ജനിച്ചവരുടെ മൂലസംഖ്യ 3 ആയിരിക്കും. മൂന്ന് മൂലസംഖ്യ ആയിട്ടുള്ളവര്‍ വിശാലഹൃദയരായിരിക്കും. ഇവര്‍ ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യമുള്ളവരും സ്ഥിരതയുള്ള ജീവിതം നയിക്കുന്നവരും ആയിരിക്കും. ഈ ആഴ്ച 3 മൂലസംഖ്യ ആയിട്ടുള്ളവര്‍ക്ക് ജീവിതപങ്കാളിയുമായി അത്ര നല്ല സമയമായിരിക്കില്ല. അതുകൊണ്ട് ദാമ്പത്യത്തില്‍ സന്തോഷം കുറഞ്ഞിരിക്കും. സ്‌ട്രെസ്സ് കാരണം വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ ശ്രദ്ധ കുറയും. ശ്രദ്ധയോടെ അധ്വാനിച്ചെങ്കിലേ പഠനത്തില്‍ മികവ് പുലര്‍ത്താനാകൂ. ഉദ്യോഗസ്ഥര്‍ക്ക് ജോലിസമ്മര്‍ദ്ദം അനുഭവപ്പെടും. അത് പ്രകടനത്തെ ബാധിക്കും. ബിസിനസില്‍ മാറ്റങ്ങളുമായി പൊരുത്തപ്പെടാത്തതിനാല്‍ നഷ്ടങ്ങള്‍ സംഭവിക്കാം. ആഹാരം കൃത്യസമയത്ത് അല്ലാത്തതിനാല്‍ ഉദരാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അതുകൊണ്ട് ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം.
നാല്
ഏതെങ്കിലും മാസം 4, 13, 22, 31 തീയ്യതികളില്‍ ജനിച്ചവരുടെ മൂലസംഖ്യ 4 ആയിരിക്കും. ഇവര്‍ പൊതുവേ ഒരേകാര്യത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുന്ന സ്വഭാവക്കാരാണ്. അതുകൊണ്ട് നിരവധി നല്ല അവസരങ്ങള്‍ നഷ്ടപ്പെടും. പൊതുവേ ഇവരുടെ ആഗ്രഹങ്ങളെല്ലാം ഇവര്‍ക്ക് ഗുണകരമാകില്ല. ഈ ആഴ്ച ഇവരുടെ ദാമ്പത്യം അത്ര മെച്ചമായിരിക്കില്ല. പങ്കാളിയുമായുള്ള അഭിപ്രായഭിന്നതകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ശ്രദ്ധക്കുറവ് കാരണം മാര്‍ക്ക് പോകും. പഠനത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തില്ല. ഉദ്യോഗസ്ഥര്‍ക്ക് സഹപ്രവര്‍ത്തകര്‍ മുന്നേറുന്നത് കാണേണ്ടിവരും. വളരെ മോശം പ്രകടനം കാഴ്ചവെക്കുന്ന ആഴ്ച ആയിരിക്കും ഇത്. ബിസിനസുകാര്‍ക്ക് എതിരാളികളില്‍ നിന്നുള്ള മത്സരം മൂലം ലാഭം കുറയും. ആരോഗ്യപരമായി ഉദരസംബന്ധമായ പ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങളും അനുഭവപ്പെടും.
അഞ്ച്
ഏതെങ്കിലും മാസം 5, 14, 23 തീയതികളില്‍ ജനിച്ച ആളുകളുടെ മൂലസംഖ്യ 5 ആയിരിക്കും. ഇവര്‍ ബുദ്ധിശാലികള്‍ ആയിരിക്കും. ഇവര്‍ക്ക് അറിവ് നേടാനും പഠിക്കാനും താല്‍പ്പര്യം കൂടുതലായിരിക്കും. ഇവര്‍ക്ക് ബിസിനസിലും നല്ല താല്‍പ്പര്യമുണ്ടാകും. ഈ ആഴ്ച ദാമ്പത്യ ജീവിതത്തില്‍ ആത്മാര്‍ത്ഥമായ സഹകരണം അനുഭവപ്പെടും. പങ്കാളിയുമായി കൂടുതല്‍ അടുപ്പം തോന്നും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ മികവ് പുലര്‍ത്താനും തൊഴിലധിഷ്ഠിത പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കും. ഉദ്യോഗസ്ഥരെ സംബന്ധിച്ചെടുത്തോളം പ്രമോഷനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. ജോലിയിലുള്ള ആത്മാര്‍ത്ഥതയ്ക്ക് മറ്റ് ആനുകൂല്യങ്ങളും ലഭിച്ചേക്കാം. ആരോഗ്യസംബന്ധമായി നല്ല സമയം ആയിരിക്കും.
ആറ്
ഏതെങ്കിലും മാസങ്ങളില്‍ 6, 15, 24 തീയതികളില്‍ ജനിച്ചവരുടെ മൂലസംഖ്യ 6 ആയിരിക്കും. ഈ സംഖ്യ മൂലസംഖ്യ ആയിട്ടുള്ളവര്‍ക്ക് ഈ ആഴ്ച സാമ്പത്തികനേട്ടങ്ങള്‍ തേടിയെത്തും. പണം സമ്പാദിക്കാനും ഇവര്‍ക്ക് സാധിക്കും. ദാമ്പത്യത്തില്‍ കൂടുതല്‍ സംതൃപ്തി പ്രകടമാകും. വിദ്യാര്‍ത്ഥികള്‍ക്ക് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, സോഫ്റ്റ് വെയര്‍ പോലുള്ള വിഷയങ്ങളില്‍ താല്‍പ്പര്യം കൂടും. ഉദ്യോഗസ്ഥര്‍ക്ക് പുതിയ നല്ല ജോലി അവസരങ്ങള്‍ ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് പുതിയ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ സാധിക്കും. ആരോഗ്യപരമായി നല്ല സമയമായിരിക്കും.
ഏഴ്
7, 16, 25 തീയതികളില്‍ ജനിച്ചവരുടെ മൂലസംഖ്യ ഏഴ് ആയിരിക്കും. ഇവര്‍ക്ക് ഈ ആഴ്ച പൊതുവേ ഉത്സാഹം കുറവായിരിക്കും. അതുകൊണ്ട് കാര്യങ്ങളില്‍ സ്ഥിരത നേടാന്‍ പാടായിരിക്കും. ചെറിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പോലും വളരെ ആലോചിച്ച് ചെയ്യണം. എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുമ്പോഴും കൃത്യമായി ആസൂത്രണം ചെയ്യണം. ദാമ്പത്യബന്ധത്തില്‍ സ്‌നേഹക്കുറവ് അനുഭവപ്പെടും. പ്രശ്‌നങ്ങള്‍ കാരണം കുടുംബത്തില്‍ സന്തോഷം ഉണ്ടാകില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആഴ്ച ഗുണകരമായിരിക്കില്ല. ഉദ്യോഗസ്ഥര്‍ക്കും ജോലിയില്‍ മികവ് പുലര്‍ത്താന്‍ കഴിഞ്ഞേക്കില്ല. പുതിയ കഴിവുകള്‍ വികസിപ്പിച്ചെങ്കിലേ തൊഴിലിടത്തില്‍ ശോഭിക്കാന്‍ കഴിയുകയുള്ളു. ആരോഗ്യപരമായും ചില അസ്വസ്ഥതകള്‍ ഉണ്ടാകാം.
എട്ട്
8, 17, 26 തീയതികളില്‍ ജനിച്ചവരുടെ മൂലസംഖ്യ 8 ആയിരിക്കും. അധ്വാനം ഫലം കാണാത്തതിനാലും വിജയം നേടാന്‍ സാധിക്കാത്തതിനാലും ഇവര്‍ക്ക് ഈ ആഴ്ച ക്ഷമ നശിക്കും. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ദാമ്പത്യബന്ധത്തില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ സമാധാനം തകരും. കുടുംബത്തിലെ സ്വത്ത് തര്‍ക്കം പരിഹരിക്കപ്പെടില്ല. വിദ്യാര്‍ത്ഥികള്‍ക്ക് അധ്വാനത്തിന് ഒത്ത ഫലം ലഭിക്കില്ല. ഇനിയും കഠിനാധ്വാനം ചെയ്യേണ്ടതായി വരും. ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം തേടിയെത്തില്ല. ബിസിനസിലും പ്രതീക്ഷിക്കുന്ന ലാഭമോ വളര്‍ച്ചയോ ഉണ്ടാകില്ല. ആരോഗ്യപരമായി ചില്ലറ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും. കാലുവേദന, സന്ധിവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ അലട്ടും.
ഒമ്പത്
ഏതെങ്കിലും മാസം 9, 18, 27 തീയ്യതികളില്‍ ജനിച്ചവരുടെ മൂലസംഖ്യ ഒമ്പത് ആയിരിക്കും. ഇവര്‍ പൊതുവേ ധൈര്യശാലികളും ജീവിതത്തിന് അനുയോജ്യമായ തീരുമാനങ്ങള്‍ എടുക്കുന്നവരും ആയിരിക്കും. ഈ ആഴ്ച തങ്ങളുടെ കഴിവുകളെല്ലാം പ്രകടിപ്പിക്കാന്‍ ഇവരുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടാകും. ഇവരുടെ ദാമ്പത്യം ഈ ദിവസങ്ങളില്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായി മുന്നേറും. കൂടുതല്‍ സഹകരണം പ്രകടമാകും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മികവ് പുലര്‍ത്തും. ഉന്നതവിജയം നേടും. ഉദ്യോഗസ്ഥര്‍ കഠിനാധ്വാനത്തിലൂടെ അംഗീകാരം നേടും. സഹപ്രവര്‍ത്തകരുടെ ബഹുമാനം കരസ്ഥമാക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം കൈവരും. ആരോഗ്യപരമായി നല്ല സമയമാണ്. എല്ലാ കാര്യങ്ങളിലും ഉത്സാഹവും ചുറുചുറുക്കും ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











