Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
Weekly Horoscope: മെയ് അവസാന 7 ദിവസത്തില്‍ നിങ്ങളെ കാത്തിരിക്കുന്ന ശുഭാശുഭഫലങ്ങള്‍
ന്യൂമറോളജി പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. നാളെ എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്നതിന് അനുസരിച്ച് നമുക്ക് ജീവിതത്തെ പ്ലാന്‍ ചെയ്യുന്നതിന് സഹായിക്കുന്നതാണ് സംഖ്യാശാസ്ത്രം. എപ്പോഴും സംഖ്യാശാസ്ത്രം അനുസരിച്ച് നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ ഓരോ ആഴ്ചിയിലും പലതാണ്. ജന്മസംഖ്യ നിങ്ങള്‍ക്ക് എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് ഈ വരുന്ന ആഴ്ച എത്രത്തോളം നിങ്ങളുടെ ജീവിതം മാറുന്നു എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം.
നമ്പര്‍ 1: (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പുരോഗതിയുടെ ആഴ്ചയാണ് നിങ്ങള്‍ക്ക് വരാന്‍ പോവുന്നത് എന്നതാണ് സത്യം. സാമ്പത്തികമായി വളരെ മികച്ച മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.

നമ്പര്‍ 2: (ഏത് മാസത്തിലും 2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ ജീവിതം അനുകൂലമായി മാറുന്ന ഒരാഴ്ചയാണ് മെയ് മാസത്തിന്റെ അവസാന ആഴ്ച. ഇത് പലപ്പോഴും സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടുന്നു. ആഴ്ചാവസാനം നിങ്ങളെ തേടി നല്ല വാര്‍ത്തകള്‍ വരുന്നു.
നമ്പര്‍ 3: (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍)
നമ്പര്‍ 3 ആണ് നിങ്ങളുടേത് എങ്കില്‍ ഇവര്‍ക്ക് സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. കൂടാതെ ജോലി സ്ഥലത്ത് അല്പം സംയമനം പാലിക്കുന്നാതായിരിക്കും നല്ലത്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിയിലെ ആശയക്കുഴപ്പം നിങ്ങളെ പ്രതിസന്ധിയില്‍ നിന്ന് സംരക്ഷഇക്കുന്നു. പല കാര്യങ്ങളിലും പ്രതികൂല മാറ്റങ്ങള്‍ക്ക് അവസാനം കുറിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
നമ്പര്‍ 4: (ഏത് മാസത്തിലും 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ നമ്പര്‍ 4 ആണെങ്കില്‍ അത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രതികൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ക്ക് പലപ്പോഴും പരിഹാരം കാണാതെ വരും. സാമ്പത്തിക കാര്യങ്ങളില്‍ കൃത്യമായി തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാതെ വരുന്നത് പ്രതിസന്ധികള്‍ സൃഷ്ടിക്കും. ഭാവിയില്‍ മികച്ച ഫലങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം. ജോലി സ്ഥലത്തെ പ്രതിസന്ധികളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കുന്നു.
നമ്പര്‍ 5: (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ 5 ആണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും സമ്പത്ത് വര്‍ദ്ധിക്കുന്നതിനുള്ള ശുഭകരമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ആഴ്ചയുടെ അവസാനം മനസ്സ് അസ്വസ്ഥമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
നമ്പര്‍ 6: (ഏത് മാസത്തിലും 6, 15, 24 തീയതികളില്‍ ജനിച്ചവര്‍)
നമ്പര്‍ 6 ആണ് നിങ്ങളുടേതെങ്കില്‍ ഇവര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികളും ഈ ആഴ്ച അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും സാമ്പത്തിക മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ജോലിയിലുണ്ടാവുന്ന പ്രശ്നങ്ങള്‍ പെട്ടെന്നാണ് പരിഹരിക്കപ്പെടുന്നു. ജീവിതത്തില്‍ പുരോഗതിയുണ്ടാവുന്നു. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ സംഭവിക്കുന്നു. അനുകൂലമായ ഒരാഴ്ചയാണ് നിങ്ങള്‍ക്കുള്ളത് എന്നതില്‍ സംശയം വേണ്ട്.
നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ഈ ആഴ്ച സാമ്പത്തിക വര്‍ദ്ധനവിനുള്ള സാധ്യതയുണ്ട്. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ ഇങ്ങോട്ട് തേട് വരുന്നു. ജോലിസ്ഥലത്ത് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് ശുഭകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ആഴ്ചയുടെ അവസാനം നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നു. വീടിന് വേണ്ടി ധാരാളം പണം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്.
നമ്പര്‍ 8: (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ഈ ആഴ്ച ജന്മസംഖ്യ 8 വരുന്നവരാണെങ്കില്‍ ഇവര്‍ക്ക് ജോലിസ്ഥലത്ത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവാം. പലപ്പോഴും സാമ്പത്തിക കാര്യങ്ങളിലും നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടാം. ധനനഷ്ടവും നിങ്ങള തേടി വരുന്നു. ശുഭകരമായ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കണം എന്നില്ല. എങ്കിലും പൊതുവേ സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും.
നമ്പര്‍ 9: (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍)
സ്നേഹബന്ധങ്ങളില്‍ സന്തോഷത്തിന്റെയും ആകെത്തുകയാണ് ഈ ആഴ്ചയില്‍ നമ്പര്‍ 9 വരുന്നവരില്‍ ഉണ്ടാവുന്നത്. പലപ്പോഴും പരസ്പര സ്നേഹത്തിന്റെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ആഴ്ച കൂടിയാണ് എന്നതില്‍ ലംളയം വേണ്ട. ജോലിയില്‍ ചെറിയ രീതിയിലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. ആഴ്ചയുടെ അവസാനം ജീവിതത്തില്‍ വളരെയധികം പുരോഗതിയുണ്ടാവുന്നത് കൊണ്ട് തന്നെ ജീവിതം മൊത്തത്തില്‍ മാറിപ്പോവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
