Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
Weekly Numerology: സമ്പാദ്യം, ധനം, ദാമ്പത്യം, കരിയര്‍: വെച്ചടി വെച്ചടി കയറ്റം, സമ്പൂര്‍ണഫലം
വരുന്ന ആഴ്ചയില്‍ എന്തൊക്കെയാണ് ഓരോ ജന്മസംഖ്യയില് ജനിച്ചവര്‍ക്കും സംഭവിക്കാന്‍ പോവുന്നത് എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്തൊക്കെ അറിഞ്ഞിരിക്കണം എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാം. ഓഗസ്റ്റ് മാസത്തില്‍ നിങ്ങള്‍ക്ക് സംഭവിക്കാന്‍ ഇടയുള്ള മാറ്റങ്ങള്‍ എപ്രകാരമാണ് എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.
ഒന്ന്
ഏതെങ്കിലും മാസം 1, 10, 19, 28 തീയ്യതികളില്‍ ജനിച്ചവരുടെ മൂലസംഖ്യ 1 ആയിരിക്കും. ഇവര്ക് ഭരണ കാര്യങ്ങളില്‍ താല്‍പ്പര്യം വളരെ കൂടുതലായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. കര്‍മ്മരംഗത്ത് ശോഭിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ മികവ് പുലര്‍ത്തുന്നതിനുള്ള സാധ്യതയുണ്ട്. ശമ്പള വര്‍ദ്ധനവിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. കാര്യമായ ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ ഇല്ലാതാവുന്നു.

രണ്ട്
2, 11, 20, 29 തീയ്യതികളില്‍ ജനിച്ചവരുടെ മൂലസംഖ്യ 2 ആയിരിക്കും. ഇവര്‍ക്ക് കുടുംബത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പല പ്രതിസന്ധികളും നിങ്ങളെ തേടി എത്തുന്നു. ജീവിത പങ്കാളിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരും. പഠന കാര്യങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാവും. ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ പലപ്പോഴും ഇല്ലാതാവുന്നു.
മൂന്ന്
3, 13, 21, 30 തീയ്യതികളില്‍ ജനിച്ചവരുടെ മൂലസംഖ്യ 3 ആയിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ക്കുള്ള സാധ്യതയുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ശ്രദ്ധയോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കണം. ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും അത് നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. ബിസിനസില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
നാല്
ഏതെങ്കിലും മാസം 4, 13, 22, 31 തീയ്യതികളില്‍ ജനിച്ചവരുടെ മൂലസംഖ്യ 4 ആയിരിക്കും. പൊതതുവേ അനുകൂല മാറ്റങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും നല്ല അവസരങ്ങള്‍ നിങ്ങളില്‍ നഷ്ടപ്പെടുന്നു. ദാമ്പത്യ ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാവുന്നു. കൂടാതെ പങ്കാളിയുമായുള്ള അഭിപ്രായ ഭിന്നതകള്‍ വര്‍ദ്ധിക്കുന്നു. ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും അവരുടെ കരിയറില്‍ മാറ്റങ്ങളുണ്ടാവുന്നു. അത് പോസിറ്റീവ് മാറ്റങ്ങള്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്.
അഞ്ച്
ഏതെങ്കിലും മാസം 5, 14, 23 തീയതികളില്‍ ജനിച്ച ആളുകളുടെ മൂലസംഖ്യ 5 ആയിരിക്കും. ഇവര്‍ ബുദ്ധിപരമായി പലപ്പോഴും പല കാര്യങ്ങളും ആലോചിച്ച് തീരുമാനം എടുക്കുന്നു. ആത്മാര്‍ത്ഥമായ സഹകരണം പല കാര്യങ്ങളിലും ചെയ്യേണ്ടതായി വരുന്നു. പങ്കാളിയുമായി കൂടുതല്‍ അടുപ്പം വര്‍ദ്ധിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. പലപ്പോഴും ആത്മാര്‍ത്ഥതയോടെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.
ആറ്
ഏതെങ്കിലും മാസങ്ങളില്‍ 6, 15, 24 തീയതികളില്‍ ജനിച്ചവരുടെ മൂലസംഖ്യ 6 ആയിരിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചകള്‍ ഉണ്ടാവുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യത്തില്‍ അതൃപ്തിയുണ്ടാവുന്നു. ജീവിതം പലപ്പോഴും വെല്ലുവിളികളുടേതായി മാറും. സാമ്പത്തിക നേട്ടങ്ങള്‍ വളരെ കൂടുതലായിരിക്കും. പുതിയ മേഖലകളില്‍ ബിസിനസ് മാറ്റങ്ങളുണ്ടാവുന്നു. ഇത് സാമ്പത്തിക നേട്ടവും വര്‍ദ്ധിപ്പിക്കും.
ഏഴ്
7, 16, 25 തീയതികളില്‍ ജനിച്ചവരുടെ മൂലസംഖ്യ ഏഴ് ആയിരിക്കും. ഇവര്‍ക്ക് ഈ ആഴ്ച പൊതുവേ കാര്യങ്ങളെല്ലാം തന്നെ മികച്ച മാറ്റങ്ങള്‍ നല്കുന്നു. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നു. ജോലിയില്‍ പലപ്പോഴും മികവ് വര്‍ദ്ധിക്കുന്ന ഒരാഴ്ച കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവും.
എട്ട്
8, 17, 26 തീയതികളില്‍ ജനിച്ചവരുടെ മൂലസംഖ്യ 8 ആയിരിക്കും. നിങ്ങളുടെ അധ്വാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും വിലപിടിച്ച വസ്തുക്കള്‍ നഷ്ടപ്പെടാം. എങ്കിലും അല്പം ശ്രദ്ധിക്കണം. ഏറെക്കാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹാരം കാണാം. കഠിനാധ്വാനത്തിന്റെ ഫലം വര്‍ദ്ധിക്കുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. കാലുവേദന പോലുള്ളവ പലപ്പോഴും നിങ്ങള്‍ക്ക് വിടാതെ പിന്തുടരുന്നതിനുള്ള സാധ്യതയുണ്ട്.
ഒമ്പത്
ഏതെങ്കിലും മാസം 9, 18, 27 തീയ്യതികളില്‍ ജനിച്ചവരുടെ മൂലസംഖ്യ ഒമ്പത് ആയിരിക്കും. ധൈര്യത്തോടെ ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച മാറ്റങ്ങള്‍ പഠന കാര്യങ്ങളില്‍ ഉണ്ടാവുന്നു. ദാമ്പത്യ ജീവിതം മികച്ചതാവും. കഠിനാധ്വാനത്തിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങളുണ്ടാവും. സഹപ്രവര്‍ത്തകര്‍ക്ക് നിങ്ങളെ ബഹുമാനിക്കുന്നതിനുള്ള സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications