Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
വരുന്ന ആഴ്ചയില്‍ കരിയറും ജോലിയും ധനവും ഉറപ്പാക്കാം: സമ്പൂര്‍ണ വാരഫലം
സംഖ്യാശാസ്ത്രപരമായി നോക്കുകയാണെങ്കില്‍ വരുന്ന ആഴ്ചയില്‍ എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നത്, എന്തൊക്കെയാണ് ഓരോ ജന്മസംഖ്യ പ്രകാരം അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. വരുന്ന 7 ദിനവും നിങ്ങള്‍ക്ക് ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാവുന്നവരുണ്ട്. സംഖ്യാശാസ്ത്രപ്രകാരം നിങ്ങള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്‍മാരായിരിക്കണം.
നിങ്ങളുടെ വരുന്ന 7 ദിവസം എത്രത്തോളം ഗുണപ്രദമാണ് ദോഷങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യം തിരിച്ചറിയേണ്ടത് അനിവാര്യമാണ്.വ്യക്തിഗത വളര്‍ച്ചയും വെല്ലുവിളികളും മുതല്‍ പ്രതിഫലനത്തിനും പ്രവര്‍ത്തനത്തിനുമുള്ള അവസരങ്ങള്‍ വരെ, സംഖ്യാശാസ്ത്രപ്രകാരം മനസ്സിലാക്കാന്‍ സാധിക്കും.

നമ്പര്‍ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ ഇവര്‍ക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും നിങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പിക്കാനും ഈ ആഴ്ചയില്‍ സാധിക്കുന്നു. കൂടാതെ നിങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്ന് പറയുന്നത് എപ്പോഴും നിങ്ങളുടെ കഴിവുകളില്‍ വിശ്വസിക്കുക എന്നതാണ്. പലപ്പോഴും പുതിയ തുടക്കങ്ങളിലേക്ക് നിങ്ങള്‍ക്ക് എത്താന്‍ സാധിക്കുന്നു.
നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ ഇവര്‍ക്ക് മികച്ച ബന്ധം വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന ആഴ്ചയാണ്. പല കാര്യങ്ങളിലും ഉള്ള നിങ്ങളുടെ ഇടപെടലുകളില്‍ സന്തുലിതാവസ്ഥയും വിട്ടുവീഴ്ചയും ഉണ്ടാവാം. പലപ്പോഴും മറ്റുള്ളവരെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ തെറ്റായിരിക്കാം. കര്‍മ്മരംഗത്ത് നേട്ടങ്ങളുണ്ടാവാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
നമ്പര്‍ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ ആ വ്യക്തികള്‍ക്ക് പലപ്പോഴും ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു സമയമാണ്. സന്തോഷം, ശുഭാപ്തിവിശ്വാസം, സാമൂഹിക ബന്ധങ്ങള്‍ എന്നിവ കൃത്യമായി മനസ്സിലാക്കുന്നതിന് നിങ്ങക്ക് സാധിക്കുന്ന ഒരാഴ്ചയാണ്. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കും.
നമ്പര്‍ 4
ജന്മസംഖ്യ 4 ആണെങ്കില്‍ ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ദിവസമാണ്. നമ്പര്‍ 4 ന്റെ ഊര്‍ജ്ജം നിങ്ങളുടെ സ്വകാര്യ ജീവിതത്തേയും സ്വാധീനിക്കുന്നു. ഏത് കാര്യവും ക്രിയേറ്റീവ് ആയി ചെയ്യുന്നതിനും നിങ്ങള്ക്ക് സാധിക്കുന്ന സമയമാണ്. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. പക്ഷേ എന്ത് കാര്യം ചെയ്യുമ്പോഴും വളരെയധികം ഉത്സാഹത്തോടെയും കരുതലോടെയും ചെയ്യുന്നതിന് സാധിക്കുന്നു.
നമ്പര്‍ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ഇവര്‍ക്ക് പലപ്പോഴും പുതിയ അനുഭവങ്ങളാണ് ഈ ആഴ്ചയില്‍ കാത്തിരിക്കുന്നത്. പലപ്പോഴും പക്ഷേ കാര്യങ്ങളെല്ലാം തന്നെ പ്രവചനാതീതമായിരിക്കും. പുതിയ കാര്യങ്ങളില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യം മികച്ചതായി മാറുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അപ്രതീക്ഷിത മാറ്റങ്ങളുണ്ടാവും. ജീവിതം തന്നെ മാറി മറിയുന്ന തരത്തില്‍ നേട്ടങ്ങളുണ്ടാക്കാന്‍ ഇവര്‍ക്ക് സാധിക്കും.
നമ്പര്‍ 6
നമ്പര്‍ 6 ആണ് ജന്മസംഖ്യ എങ്കില്‍ ഇവര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ വളരെ കൂടുതലായിരിക്കും. പലപ്പോവും ഈ ആഴ്ച, നിങ്ങളുടെ വ്യക്തിബന്ധങ്ങള്‍ പരിപോഷിപ്പിക്കുന്നതിലും നിങ്ങളുടെ കുടുംബത്തില്‍ ഐക്യം നിലനിര്‍ത്തുന്നതിനും സാധിക്കുന്നു. എപ്പോഴും കരുതലും സംരക്ഷണവും നിങ്ങള്‍ക്കുണ്ടാവുന്നു. ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലേക്ക് നിങ്ങള്‍ എത്തുന്നു.
നമ്പര്‍ 7
ജന്മസംഖ്യ പ്രകാരം നിങ്ങള്‍ക്ക് 7 ആണെങ്കില്‍ ഇവര്‍ ഒരു ആത്മപരിശോധന നടത്തുന്നതിന് തയ്യാറാവേണ്ട ആഴ്ചയാണ് എന്നതില്‍ സംശം വേണ്ട. വലിയ ചോദ്യങ്ങള്‍ക്ക് പോലും നിങ്ങളില്‍ മറുപടി ഉണ്ടായിരിക്കും. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിനും അതില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ വളരെയധികം മികച്ചതായിരിക്കും. അല്ലാത്ത പക്ഷം കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങള്‍ക്കുണ്ടാവാം.
നമ്പര്‍ 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ ഇവര്‍ക്ക് എല്ലാ തരത്തിലുള്ള പ്രതിസന്ധികളും ഒരുമിച്ച് അനുഭവിക്കുന്ന സമയമാണ്. പുരോഗതി പ്രാപിക്കുന്ന പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. നിങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും നിങ്ങള്‍ക്ക് ഇന്ന് കാണാന്‍ സാധിക്കുന്നു. ആഗ്രഹങ്ങള്‍ പിന്തുടരുന്നതിന് സാധിക്കുന്ന ഒരു സമയമാണ്.
നമ്പര്‍ 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ഒരു സമയമാണ്. ഒരു തരത്തിലും പ്രതിസന്ധികള്‍ നിങ്ങളെ ബാധിക്കുന്നില്ല. യാത്രയില്‍ നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. അനുകമ്പയും സ്‌നേഹവും ഈ ആഴ്ച നിങ്ങള്‍ക്ക് ലഭിക്കുന്നു. കരിയറില്‍ പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയാണ് കാത്തിരിക്കുന്നത് എന്നതാണ് സത്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications