കാലം കണക്ക് പറയും 7 ദിനങ്ങള്‍: ഇത്രയും കാലത്തെ സൗഭാഗ്യം ഒരുമിച്ച് നല്‍കും, സമ്പൂര്‍ണം കൃത്യം ജാതകഫലം

Numerology Horoscope: വരുന്ന ആഴ്ചയില്‍ സംഖ്യാശാസ്ത്രപ്രകാരം എന്തൊക്കെയാണ് സംഭവിക്കുന്നത് ഓരോരുത്തര്‍ക്കും എന്നത് പലരും ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തിലും സാമ്പത്തിക കാര്യങ്ങളിലും ദാമ്പത്യ ജീവിതത്തിലും എല്ലാം പല വിധത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. സംഖ്യാശാസ്ത്രപ്രകാരം ജീവിതത്തിലെ ശ്രദ്ധേയമായ മാറ്റമാണ് സംഭവിക്കുന്നത്.

വരുന്ന ഒരാഴ്ചയില്‍ ജീവിതം മാറി മറിയുന്ന ചിലരുണ്ട്. അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റങ്ങളാണ് സംഭവിക്കുന്നത്. വരുന്ന ആഴ്ചയില്‍ ന്യൂമറോളജി പ്രകാരം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

Numerology Weekly Prediction

നമ്പര്‍ 1
ഈ ആഴ്ച നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തിലെ ഏത് പ്രശ്‌നത്തേയും പരിഹരിക്കാന്‍ സാധിക്കുന്നു. കൂടാതെ ഏത് മേഖലയിലും സുഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശക്തമാകുന്നതിനാല്‍ നേട്ടങ്ങളുണ്ടാവുന്നു. ഈ ആഴ്ചയില്‍ നിങ്ങള്‍ പല വിധത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം സംഭവിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള അംഗീകാരം വര്‍ദ്ധിക്കും എന്നതാണ്. കൂടാതെ വീട്ടില്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷമാണ് ഉണ്ടാവുക എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രതിഫലം ഇരട്ടിയാവുന്നു. പല തരത്തിലും സമ്മര്‍ദ്ദം വര്‍ദ്ധിക്കും. നിങ്ങള്‍ പുതിയ കാര്യങ്ങള്‍ളെക്കുറിച്ച് എപ്പോഴും അന്വേഷിച്ച് കൊണ്ടിരിക്കും. ജോലിയില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു.

നമ്പര്‍ 3
ഈ ആഴ്ച, മൂന്നാം നമ്പര്‍ ആണ് എന്നുണ്ടെങ്കില്‍ ഇവര്‍ക്ക് സമൂഹത്തില്‍ ബഹുമാനം വര്‍ദ്ധിക്കും. ഉന്നത അധികാരികളുമായുള്ള ബന്ധം മികച്ചതായിരിക്കും. സ്ത്രീകള്‍ക്ക് ഇത് ബുദ്ധിമുട്ടുള്ള സമയമായിരിക്കും എന്നതാണ് സത്യം. കൂടാതെ കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം തേടി എത്തുന്നു. പക്ഷേ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിനുള്ള യോഗം കാണുന്നു. ബിസിനസ്സില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

നമ്പര്‍ 4
ഈ ആഴ്ച നിങ്ങള്‍ ഒരു നല്ല ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സമൂഹത്തില്‍ നിങ്ങള്‍ക്ക് അന്തസ്സ് വര്‍ദ്ധിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ ജീവിതത്തില്‍ അനുകൂലമായിരിക്കും. എല്ലാ ജോലികളും തടസ്സമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. വീട്ടില്‍ ശുഭകരമായ കാര്യങ്ങള്‍ സംഘടിപ്പിക്കാന്‍ യോഗം കാണുന്നു. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സന്തോഷം നിലനില്‍ക്കുന്നു. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

നമ്പര്‍ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഈ ആഴ്ചയില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവും എന്നതാണ്. കരിയറില്‍ പുരോഗതി തേടി എത്തുന്നു. സമൂഹത്തില്‍ ബഹുമാനവും അന്തസ്സും വര്‍ദ്ധിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള യോഗം കാണുന്നു. ബുദ്ധി ഉപയോഗിച്ച് കാര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ്സില്‍ വിജയം കരസ്ഥമാക്കുന്നു.

നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ ഇവര്‍ക്ക് അമിത കോപം വര്‍ദ്ധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മതപരമായ കാര്യങ്ങളില്‍ താല്‍പ്പര്യമുണ്ടായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും.

നമ്പര്‍ 7
ജന്മസംഖ്യ 7 ആണെങ്കില്‍ ഈ ആഴ്ച ജീവിതത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും വീട്ടില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. യാത്രകള്‍ ധാരാളം നടത്തേണ്ടി വരുന്നു. മുതിര്‍ന്നവരുടെ ആഗ്രഹം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.

നമ്പര്‍ 8
ജന്മസംഖ്യ പ്രകാരം നമ്പര്‍ 8 എങ്കില്‍ അവരുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു. സഹോദരങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടാവുന്നു. പലപ്പോഴും ജോലിയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും പ്രതിസന്ധികള്‍ ഇരട്ടിയാവുകയും ചെയ്യുന്നു. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. എന്നാല്‍ പങ്കാളിയുമായി കൂടുതല്‍ ഗുണനിലവാരമുള്ള സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം.

നമ്പര്‍ 9
ജന്മസംഖ്യ പ്രകാരം നമ്പര്‍ 9 ആണെങ്കില്‍ അത് നിങ്ങള്‍ക്ക് എല്ലാ മേഖലകളിലും വിജയം കണ്ടെത്തുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യ പ്രതിസന്ധികള്‍ ഇല്ലാതാവുന്നു. വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിക്കുന്നു. സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തുന്ന ആഴ്ചയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Thursday, May 22, 2025, 19:06 [IST]
X
Desktop Bottom Promotion