Latest Updates
-
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
സല്‍സ്വഭാവികള്‍, പക്ഷേ ദേഷ്യം കൊണ്ട് ആളുകളെ വെറുപ്പിക്കും; നിങ്ങളുടെ ജനനത്തീയതി ഇതാണോ?
Numerology: നക്ഷത്രവും ജന്മരാശിയും കണക്കാക്കി ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകളും പെരുമാറ്റ രീതികളും പ്രവചിക്കുന്ന ജ്യോതിഷം പോലെ തന്നെ ജനനത്തീയ്യതി അടിസ്ഥാനമാക്കി പ്രവചനങ്ങള്‍ നടക്കുന്ന സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജിയും ഏറെ പ്രചാരമുള്ള ഒന്നാണ്. ന്യൂമറോളജി അനുസരിച്ച് ഓരോ ജനനത്തീയ്യതിയ്ക്കും പ്രത്യേകമായ ഗുണങ്ങളും സവിശേഷതകളും ഉണ്ട്. അതനുസരിച്ച് ഒരാളുടെ വ്യക്തിത്വം വൈകാരികാവസ്ഥകള്‍ എന്നിവ പ്രവചിക്കാന്‍ സാധിക്കും. ഇന്ന് ദേഷ്യവുമായി ബന്ധപ്പെട്ട ജനനത്തീയ്യതികള്‍ ഏതാണെന്ന് നോക്കാം.

9
ജനനത്തീയ്യതി ഏതെങ്കിലും മാസം 9-ാം തീയ്യതി ആണെങ്കില്‍ അവര്‍ ദേഷ്യം അടക്കം എല്ലാ വികാരങ്ങളിലും വളരെ തീവ്രത ഉള്ളവരായിരിക്കും. തീവ്രത, അഭിലാഷം, നീതിബോധം എന്നിവയുമായി ബന്ധപ്പെട്ട സംഖ്യയാണ് 9. സാമൂഹികമായ പ്രശ്‌നങ്ങളും വ്യക്തിപരമായ മൂല്യങ്ങളില്‍ ഇടിവുണ്ടാകുകയും ചെയ്യുന്നത് ഇവരില്‍ കോപത്തിന് കാരണമാകും. അനീതിയോ നിയമലംഘനങ്ങളോ കണ്ടാല്‍ ഇവര്‍ കലിതുള്ളും. പൊതുവെ നീതിബോധമുള്ള, മാതൃകാപരമായ തിചിന്തകളുള്ള ആളുകളാണ് 9 എന്ന തീയതിയില്‍ ജിനിച്ചവര്‍. ക്രൂരതയും അനീതിയും കണ്ടാല്‍ ഇവര്‍ കോപിഷ്ഠരാകും.
18
18 എന്ന തീയ്യതില്‍ ജനിച്ച ആളുകളും കോപത്തിന്റെ ആള്‍രൂപങ്ങളാണ്. പെട്ടെന്ന് പ്രതികരിക്കുകയും വൈകാരികമായി പെരുമാറുകയും ചെയ്യുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ദേഷ്യത്തിലും ഇവര്‍ മുന്‍പന്തിയിലാണ്. 1, 8 എന്നീ സംഖ്യകളുടെ ഊര്‍ജ്ജത്തിന്റെ സങ്കീര്‍ണ്ണമായ കൂടിച്ചേരലാണ് 18 എന്ന സംഖ്യ. മറ്റാരെയും ആശ്രയിക്കാത്ത പ്രകൃതക്കാരും പല ആഗ്രഹങ്ങളും അഭിലാഷങ്ങളും ഉള്ളവരും ആണ് ഇവര്‍. എന്നാല്‍ ഇവ രണ്ടും കൂടിച്ചേരുമ്പോള്‍ ചിലപ്പോള്‍ അക്ഷമയും നിരാശയും ഇവര്‍ക്കുണ്ടാകും. അത് ദേഷ്യത്തിന് കാരണമാകും. മറ്റാരെയും ആശ്രയിക്കാത്ത, നിശ്ചയദാര്‍ഢ്യമുള്ള ഇവര്‍ പരിമിതികളും വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടക്കാതെ വരികയും ലക്ഷ്യങ്ങളില്‍ തടസ്സമുണ്ടാകുകയും ചെയ്യുമ്പോള്‍ ഇവര്‍ കോപിഷ്ഠരാകും.
27
വൈകാരികമായി സെന്‍സിറ്റീവ് ആയ ആളുകളാണ് 27 എന്ന തീയതിയില്‍ ജനിച്ചവര്‍. അതുകൊണ്ട് അവര്‍ അവരുടെ ദേഷ്യം വളരെ തീവ്രമായി പ്രകടിപ്പിക്കും. 2 എന്ന സംഖ്യ കരുതലിന്റെയും വാത്സല്യത്തിന്റെയും പ്രതീകമാണ്. നേരെമറിച്ച് 7 എന്ന സംഖ്യ സ്വാശ്രയത്വത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ്. ഈ സംഖ്യകളുടെ കൂടിച്ചേരല്‍ ഉള്ളിലെ സംഘര്‍ഷങ്ങള്‍ക്കും വിട്ടുവീഴ്ചയില്ലാത്ത സ്വഭാവത്തിനും വികാരങ്ങളുടെ പൊട്ടിത്തെറിക്കും കാരണമാകും. എല്ലാവരോടും കരുതലും സഹതാപവും ഉള്‍വിളികളും ഉള്ള ഇവര്‍ പക്ഷേ ആളുകള്‍ തങ്ങളുടെ സ്വഭാവത്തെ മുതലെടുക്കുമ്പോഴും തങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുമ്പോഴും പ്രകോപിതരാകുകയും കോപം കൊണ്ട് ഉറഞ്ഞുതുള്ളുകയും ചെയ്യും.
29
എടുത്തുചാട്ടക്കാരാണ് 29 എന്ന തീയതിയില്‍ ജനിച്ച ആളുകള്‍. ഒരു മടിയും കൂടാതെ ഉടനടി ദേഷ്യം പ്രകടിപ്പിക്കുന്ന കൂട്ടരാണിവര്‍. 2 എന്ന സംഖ്യയുടെയും സാഹസികതയുടെയും തിടുക്കത്തിന്റെയും പ്രതീകമായ 9 എന്ന സംഖ്യയുടെയും എനര്‍ജി കൂടിച്ചേരുന്നത് കൊണ്ട് വെല്ലുവിളി നിറഞ്ഞതും പ്രതികൂലവുമായ സാഹചര്യങ്ങളില്‍ പെട്ടെന്ന് ക്ഷമ നശിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്നവരാണ് ഇവര്‍. വളരെ തന്ത്രശാലികളും സാഹസപ്രിയരും എടുത്തുചാട്ടം ഉള്ളവരും ആണെങ്കിലും അവരുടെ സ്വാതന്ത്ര്യം ലംഘിക്കപ്പെടുമ്പോഴോ അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും നിരാകരിപ്പെടുമ്പോഴോ അവര്‍ ദേഷ്യം കൊണ്ട് വിറയ്ക്കും.
30
മാതൃകാപരമായ സ്വഭാവം ഉള്ളവരാണെങ്കിലും 30 എന്ന തീയതിയില്‍ ജനിച്ചവര്‍ ദേഷ്യത്തിന്റെ കാര്യത്തില്‍ വളരെ മുമ്പിലാണ്. കലാപരമായ കഴിവുകള്‍ ഉള്ളവരും, ഭാവനാസമ്പന്നരും വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കുന്നവരും ആണ് ഇവര്‍. സര്‍ഗാത്മകതയുടെയും ഭാവപ്രകടനങ്ങളുടെയും പ്രതീകമായ 3 എന്ന സംഖ്യയും കരുതലിന്റെ പ്രതീകമായ 0 എന്ന സംഖ്യയും കൂടിച്ചേരുമ്പോള്‍ ഉള്ള 30 എന്ന സംഖ്യ, വാക്കുകളിലൂടെയും വ്യത്യസ്തവഴികളിലൂടെയും ദേഷ്യം പ്രകടിപ്പിക്കും. അവരുടെ സര്‍ഗാത്മകയ്ക്ക് വിഘ്‌നമുണ്ടാകുമ്പോഴോ മറ്റുള്ളവരില്‍ നിന്ന് കരുതലോ ദയയോ ഇല്ലാതിരിക്കുമ്പോഴോ ആണ് ഇവര്‍ ദേഷ്യപ്പെടുന്നത്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications











