Latest Updates
-
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ന്യൂമറോളജി: ശനി കനിയും, ഈ ജനനത്തീയ്യതി ഉള്ളവര്ക്ക് 2024 ഭാഗ്യവര്ഷമാകും
സംഖ്യകളുടെ ശാസ്ത്രമാണ് ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം. ഓരോ സംഖ്യകളുമായി ബന്ധപ്പെട്ട എനര്ജിയും ശക്തിയും കണക്കാക്കി ജീവിതത്തെ കുറിച്ച് ചില പ്രവചനങ്ങള് നടത്താന് ന്യൂമറോളജിസ്റ്റുകള്ക്ക് കഴിയും. ഒരു വ്യക്തിയുടെ ജീവിതത്തെയും സ്വഭാവ സവിശേഷതകളെയും സ്വാധീനിക്കാന് സംഖ്യകള്ക്ക് സാധിക്കുമെന്നാണ് ന്യൂമോറളജി പറയുന്നത്. ചിലയാളുകള്ക്ക് ചില സംഖ്യകള് ശുഭകരരവും മറ്റുള്ളവ അശുഭകരവുമാണ്.

പൊതുവേ, സംഖ്യാശാസ്ത്രത്തില് ജനനത്തീയ്യതിയുടെ ആകെത്തുകയാണ് ഒരു വ്യക്തിയുടെ മൂലസംഖ്യയായി കണക്കാക്കുന്നത്. ഇതുകൂടാതെ അവരുടെ പേരിന്റെ അക്ഷരങ്ങള് പ്രതിനിധീകരിക്കുന്ന സംഖ്യകളുടെ തുകയും പരിഗണിക്കാറുണ്ട്. ഇതല്ലാതെ, ഓരോരുത്തര്ക്കും ഓരോ രാശിക്കും നക്ഷത്രത്തിനും ചില ഭാഗ്യസംഖ്യകള് ഉണ്ട്. ജീവിതത്തിലെ നിര്ണ്ണായക സംഭവങ്ങള് നടക്കുന്ന തീയതികളും മാസങ്ങളും വര്ഷങ്ങളും ഉപയോഗിച്ചും ന്യൂമറോളജി പ്രവചനങ്ങള് നടക്കാറുണ്ട്.
2024-ല് ശനിയുടെ അനുഗ്രഹം ലഭിക്കുന്നവര്
2024-ന്റെ മൂലസംഖ്യ എട്ട് ആണ്. എട്ട് ശനിയുടെ സംഖ്യയാണ്. അതുകൊണ്ട് ഈ വര്ഷം മുഴുവന് ശനിയുടെ പ്രഭാവമാണ് അനുഭവപ്പെടുക. എട്ട് മൂലസംഖ്യയായി വരുന്നവര്ക്കെല്ലാം ഈ വര്ഷം ശനിയുടെ അനുഗ്രഹം ഒപ്പമുണ്ടാകും. ജനനത്തീയതികള് ഏതെങ്കിലും മാസം 8,17,26 തീയതികളാണെങ്കില് അവര്ക്ക് ഈ വര്ഷം ഗുണകരമായിരിക്കും.
എന്തൊക്കെ ശുഭഫലങ്ങളാണ് അവര്ക്ക് ഈ വര്ഷം ഉണ്ടാകുക എന്ന് നോക്കാം.
കരിയറിലും ബിസിനസിലും ലാഭം
എട്ട് മൂലസംഖ്യയായി വരുന്ന ആളുകള്ക്ക് ഈ വര്ഷം ഭാഗ്യത്തിന്റെ കടാക്ഷം ഉണ്ടാകും. പ്രത്യേകിച്ച് കരിയറില് ഇത് കാണാനാകും. തൊഴില്രഹിതര് ആയിട്ടുള്ളവര്ക്ക് ശനിയുടെ അനുഗ്രഹത്താല് ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. എല്ലാ മേഖലകളിലും അഭിവൃദ്ധിയും സഫലതയും വന്നുചേരും. ചെറുതും വലുതുമായ യാത്രകള് നടത്താനുള്ള സാധ്യതയുണ്ട്. അവിവാഹിതര്ക്ക് വിവാഹിതരാകാനുള്ള യോഗം വരും. വിവാഹിതര്ക്ക് പങ്കാളിയുമായി സന്തുഷ്ട ദാമ്പത്യത്തിനുള്ള ഭാഗ്യമുണ്ടാകും. സാമ്പത്തികമായി വളരെയധികം അഭിവൃദ്ധിയുണ്ടാകും. കരിയറിലും അഭിവൃദ്ധിയുണ്ടാകും. നിക്ഷേപങ്ങള് വഴി ലാഭമുണ്ടാകും. സമൂഹത്തില് നിലയും വിലയും വര്ദ്ധിക്കും.
ധനലാഭവും സമ്പത്തും
മൂലസംഖ്യ എട്ട് ആയിട്ടുള്ളവര്ക്ക് വാഹനമോ പ്രോപ്പര്ട്ടിയോ വാങ്ങാനുള്ള മികച്ച സമയമാണ് 2024. ഇവര്ക്ക് സര്ക്കാര് ജോലി ലഭിക്കാനുള്ള യോഗമുണ്ടാകും. സന്തോഷവാര്ത്തകള് തേടിയെത്തും. ഉദ്യോഗസ്ഥര്ക്ക് ജോലിയില് പ്രമോഷന് ലഭിക്കും. കൂടാതെ ജോലിയില് നിന്ന് അപ്രതീക്ഷിതമായ നേട്ടങ്ങള് ഉണ്ടാകും. ഇവരുടെ വ്യക്തിത്വം കൂടുതല് ആകര്ഷകവും സുന്ദരവുമാകും. മാത്രമല്ല ഈ കാലയളവില് ഭൗതികസുഖങ്ങള് അനുഭവിക്കാനുള്ള യോഗമുണ്ടാകും. കുടുംബത്തില് കൂടുതല് സന്തോഷവും സമാധാനവും ഉണ്ടാകും. ദൂരെയുള്ള മാതാപിതാക്കന്മാരുമായി ഒന്നിക്കാനുള്ള യോഗമുണ്ടാകും. വിചാരിച്ച കാര്യങ്ങളെല്ലാം നടക്കുന്ന ഒരു വര്ഷം കൂടിയാണ് 2024. ഈ കാലയളവില് 8 മൂലസംഖ്യ ആയിട്ടുള്ളവരുടെ സംഭാഷണം കൂടുതല് ആകര്ഷകവും സുന്ദരവുമാകും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
