Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
എന്താണ് കര്‍മ്മ കടം അഥവാ കര്‍മ്മ ഋണം?കര്‍മ്മ ഋണ സംഖ്യകള്‍ ജീവിതത്തെ കുറിച്ച് നല്കുന്ന സൂചനകള്‍
ജീവിതത്തില്‍ ചില വെല്ലുവിളികള്‍ അല്ലെങ്കില്‍ ചില സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി തോന്നായിട്ടുണ്ടോ. അത് ഒരുപക്ഷേ വെല്ലുവിളി നിറഞ്ഞ ബന്ധങ്ങളോ അല്ലെങ്കില്‍ ജോലിസ്ഥലത്തെ പ്രശ്നങ്ങളോ ആയിരിക്കാം. പല സംസ്കാരങ്ങളിലും ആത്മീയ പാരമ്പര്യങ്ങളിലും പ്രതിപാദിച്ചിട്ടുള്ള കര്‍മ്മ ഋണം അഥവാ കര്‍മ്മ കടം എന്ന ആശയവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഈ ജന്മത്തിലോ മുജ്ജന്മത്തിലോ ചെയ്ത പ്രവൃത്തികളിലെ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങളാണ് കര്‍മ്മ ഋണം എന്ന് വിളിക്കുന്നത്.

ജ്യേതിഷത്തില് വളരെ ആഴത്തില്‍ വേരൂന്നിയിട്ടുള്ള കര്‍മ്മം, കര്‍മ്മഫലം എന്ന ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു കര്‍മ്മ ഋണവും. എല്ലാ പ്രവൃത്തിക്കും അതിനൊത്ത ഒരു ഫലം ഉണ്ടെന്നാണ് കര്‍മ്മം കൊണ്ട് അര്‍ത്ഥമാക്കുന്നത്. നിങ്ങള്‍ ഒരാള്‍ക്ക് ഒരു ദുഃഖമോ സങ്കടമോ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന് തത്തുല്യമായ ഒന്ന് നിങ്ങളും അഭിമുഖീകരിക്കേണ്ടതായി വരുമെന്ന് കര്‍മ്മ സിദ്ധാന്തം പറയുന്നു. അത് ശിക്ഷ എന്ന അര്‍ത്ഥത്തിലല്ല, പകരം അത് ജീവിതത്തെ കൂടുതല്‍ വളര്‍ച്ചയിലേക്കും പരിണാമത്തിലേക്കും നയിക്കുന്ന പാഠങ്ങളാണ്.
കര്‍മ്മ ഋണം ഉണ്ടോയെന്ന് എങ്ങനെയറിയും
ജീവിതത്തില്‍ ആവര്‍ത്തിച്ച് ഉണ്ടാകുന്ന, നിങ്ങളുടെ നിയന്ത്രണത്തില്‍ അല്ലാത്ത നെഗറ്റീവ് സംഭവങ്ങള്‍, വളരെ തീവ്രമായ അനാരോഗ്യ ബന്ധങ്ങള്‍, വെല്ലുവിളികള്‍ എന്നിവയെല്ലാം കര്‍മ്മ കടത്തിന്റെ സൂചനകളാണ്. ഇവയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന സംഖ്യകളാണ് കര്‍മ്മ ഋണ സംഖ്യകള്‍.
മുജ്ജന്മത്തിലെ കടം ഈ ജന്മത്തില് നമ്മളെ പിന്തുടരുമെന്നാണ് കര്‍മ്മ സിദ്ധാന്തം പറയുന്നത്.
ഏതൊക്കെയാണ് കര്‍മ്മ ഋണ സംഖ്യകള്‍
ഈ ജന്മത്തെ കുറിച്ചും കഴിഞ്ഞ ജന്മങ്ങളെ കുറിച്ചും ഉള്ള പല കാര്യങ്ങളും കണ്ടെത്തുന്നതിന് ആദ്യം കര്‍മ്മ ഋണ സംഖ്യകള്‍ ഏതെല്ലാമാണെന്ന് അറിയണം.13, 14, 16, 19, 22, 26 എന്നീ സംഖ്യകളെ കര്‍മ്മ ഋണ സംഖ്യകള്‍ എന്നാണ് വിളിക്കുന്നത്. ഈ സംഖ്യകള്‍ ജീവിതത്തെ കുറിച്ച് വലിയ സൂചനകള്‍ നല്‍കുന്നുണ്ട്.
13
തടസ്സങ്ങളെ നേരിടണമെന്നും സ്വയം സൃഷ്ടിച്ച പരിമിതികളില്‍ നിന്ന് മുക്തരാകണമെന്നുമാണ് ഈ സംഖ്യ സൂചിപ്പിക്കുന്നത്. 13 കര്‍മ്മ ഋണ സംഖ്യ ആയിട്ടുള്ള ആളുകള്‍ക്ക് ജീവിതത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരും. അതുമായി പൊരുത്തപ്പെടാനും വെല്ലുവിളികളില്‍ നിന്നും തിരിച്ചുനടക്കാനുമുള്ള കഴിവാണ് ഇവര്‍ക്ക് വേണ്ടത്.
14
ഭൗതിക കര്‍മ്മങ്ങളെ ആത്മീയ വളര്‍ച്ചയുമായി ഒത്തുകൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഖ്യ ഓര്‍മ്മിപ്പിക്കുന്നത്. ഈ സംഖ്യ കര്‍മ്മ ഋണ സംഖ്യായിട്ടുള്ളവര്ക്ക് ജീവിതത്തില്‍ സ്ഥിരത നേടുന്നതിന് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടതായി വരും. ഇതിനായി മുന്‍ഗണനകളില്‍ പുനര്‍മൂല്യനിര്‍ണയം നടത്താന്‍ ഇവര്‍ നിര്‍ബന്ധിതരാകും.
16
ഈ സംഖ്യ കര്‍മ്മ ഋണ സംഖ്യയായിട്ടുള്ളവര് അവരുടെ അന്തരാത്മാവിലേക്ക് നോക്കാന്‍ നിര്‍ബന്ധിതരാകും. ബന്ധങ്ങളിലും വ്യക്തിപരമായ കാര്യങ്ങളിലുമാണ് ഇവര്‍ വെല്ലുവിളികള്‍ നേരിടുക. സ്വന്തം തീരുമാനങ്ങള്‍ പുനപരിശോധിക്കാനും ആത്മ പരിശോധന നടത്താനും ഇവര്‍ നിര്‍ബന്ധിതരാകും.
19
മറ്റുള്ളവരെ സേവിക്കാനുള്ള നിര്‍ദ്ദേശമാണ് ഈ കര്‍മ്മ ഋണ സംഖ്യ ഉദ്ഘോഷിക്കുന്നത്. സഹാനുഭൂതി, അനുതാപം, സ്വാര്‍ത്ഥതയില്ലാത്ത പ്രവൃത്തികള്‍, ദയ തുടങ്ങിയവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന വിധത്തിലുള്ള വെല്ലുവിളികളാണ് ഈ സംഖ്യ കര്‍മ്മ ഋണ സംഖ്യ ആയിട്ടുള്ളവര്‍ അനുഭവിക്കുക.
22
22 ഒരു മാസ്റ്റര്‍ സംഖ്യ ആയിട്ടാണ് അറിയപ്പെടുന്നത്. ജീവിതത്തിന്റെ നാലുകോണുകളുടെയും ഗുണങ്ങള്‍ ഈ സംഖ്യയില്‍ ഒന്നുചേരുന്നു. ഈ സംഖ്യ കര്‍മ്മ ഋണ സംഖ്യയായിട്ടുള്ളവര് സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. ഈ യജ്ഞത്തില്‍ അവര്‍ പലതരം വെല്ലുവിളികള്‍ നേരിടേണ്ടിവരും.
26
മറ്റുള്ളവരുമായുള്ള ബന്ധങ്ങളിലാണ് ഈ സംഖ്യ കര്‍മ്മ ഋണ സംഖ്യയായിട്ടുള്ളവര് വെല്ലുവിളികള്‍ നേരിടുക. ക്ഷമ, മനസ്സിലാക്കല്‍, മറ്റുള്ളവര്‍ക്ക് കരുതല്‍ നല്‍കാനും സ്വയം കരുതല്‍ നല്‍കാനുമുള്ള പാഠങ്ങള്‍ ഇവര്‍ ജീവിതത്തില്‍ നിന്ന് പഠിക്കും.
കര്‍മ്മ ഋണ സംഖ്യകള്‍ ജീവിതത്തിലെ വഴികാട്ടികളാണ്. വളര്‍ച്ചയ്ക്കും പരിണാമത്തിനുമായി ഒരു ആത്മാവ് ഏതൊക്കെ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കണമെന്നാണ് ഈ സംഖ്യ സൂചിപ്പിക്കുന്നത്. ഈ സംഖ്യകളില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചാല്‍ മുന്നിലുള്ള വെല്ലുവിളികള്‍ ബുദ്ധിമുട്ടില്ലാതെ നേരിടാന്‍ ആളുകള്‍ക്ക് സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications