Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ആയുസ്സൊഴികെ എല്ലാമറിയാം ജന്മസംഖ്യയില്‍: വിധി കാത്തിരിക്കുന്നവരുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍
ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവര്‍ നമുക്ക് ചുറ്റും ഉണ്ട്. ഇതില്‍ തന്നെ എന്താണ് അടുത്തതായി സംഭവിക്കാന്‍ പോവുന്നത്, എന്താണ് നമ്മുടെ വിധി എന്ന് മനസ്സിലാക്കുന്നതിന് വേണ്ടി ന്യൂമറോളജിയെ ആശ്രയിക്കുന്നവരും ഉണ്ട്. പലപ്പോഴും ഓരോ ജന്മസംഖ്യയുള്ളവരിലും ഓരോ രഹസ്യം ഒളിഞ്ഞിരിക്കുന്നുണ്ട്. നിങ്ങളുടെ ജന്മസംഖ്യ പ്രകാരം വിധി എന്താണ് നിങ്ങള്‍ക്കായി കാത്തു വെച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്
ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള സംഖ്യകള്‍ അനുസരിച്ച് നിങ്ങളുടെ ജന്മസംഖ്യ തിരിച്ചറിയാവുന്നതാണ്. അതില്‍ നിന്നും നിങ്ങള്‍ക്കായി കാത്തു വെച്ചിരിക്കുന്ന ഭാഗ്യ നിര്‍ഭാഗ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം. കൂടാതെ എന്തൊക്കെയാണ് ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ മാറ്റങ്ങള്‍ എന്നിവയെക്കുറിച്ചും അറിയാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

നമ്പര്‍ 1 - സൂര്യന്‍
നിങ്ങളുടെ നമ്പര്‍ 1 ആണെങ്കില്‍, നിങ്ങളുടെ ജോലിയില്‍ പ്രത്യേകം സ്ഥാനം ഉറപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. സൂര്യനെപ്പോലെ എല്ലാ മേഖലയിലും നിങ്ങള്‍ തിളങ്ങുന്നു. കൂടാതെ കുടുംബത്തിന്റെ നെടും തൂണായിരിക്കും നിങ്ങള്‍. നിങ്ങളെ ചുറ്റിപ്പറ്റിയായിരിക്കും എല്ലാ മാറ്റങ്ങളും ഉണ്ടാവുന്നത്. 3 എന്ന സംഖ്യ നിങ്ങളുടെ ഭാഗ്യം കൊണ്ട് വരുന്ന സംഖ്യയായിരിക്കും.
നമ്പര്‍ 2 - ചന്ദ്രന്‍
ജന്മസംഖ്യ 2 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ വളരെയധികം വൈകാരികതയുള്ളവരാണ് എന്നതാണ്. കൂടാതെ ഇവരുടെ ജീവിതം വളരെയധികം ആനന്ദദായകമായ നിമിഷങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നു. കൂടാതെ പോസിറ്റീവിറ്റി എപ്പോഴും നിങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുകയും ചെയ്യുന്നു. ഭാഗ്യ സംഖ്യ 5 ആണെന്നതാണ് ഇവരുടെ പ്രത്യേകത.
നമ്പര്‍ 3 - വ്യാഴം
ജന്മസംഖ്യ 3 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട് ഒരു വലിയ ആശങ്ക നിലനില്‍ക്കുന്നു എന്നതാണ്. അത് മാത്രമല്ല വിവാഹത്തിന്റെ കാര്യത്തില്‍ ചെറിയ രീതിയില്‍ തടസ്സങ്ങളും നിലനില്‍ക്കാം. ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ദോഷങ്ങളെ അകറ്റാം. 2 ആണ് ഇവരുടെ ഭാഗ്യസംഖ്യ
നമ്പര്‍ 4 - രാഹു
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ രാഹുവാണ് ഇവരെ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ഏത് കാര്യവും വളരെയധികം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതാണ്. പലപ്പോഴും ജീവിതത്തില്‍ മുന്നോട്ട് പോകുന്തോറും ചതിക്കുഴികളുണ്ടായേക്കാം. ഇതെല്ലാം നിങ്ങള്‍ തരണം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കറുപ്പ് നിറം ധരിക്കാവുന്നതാണ്. 7 എന്ന സംഖ്യ ഇവര്‍ക്ക് ഭാഗ്യം നല്‍കും.
നമ്പര്‍ 5 - ബുധന്‍
ബുധനാണ് ഇവരുടെ ഗ്രഹം, അതുകൊണ്ട് തന്നെ ആശയവിനിമയത്തിന്റെ കാര്യത്തില്‍ ഇവര്‍ എപ്പോഴും ഒരു ചുവട് മുന്നിട്ട് നില്‍ക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. കൂടാതെ അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യമായി കാര്യങ്ങളില്‍ ടെന്‍ഷനടിക്കരുത്. 1 എന്ന സംഖ്യ ഇവര്‍ക്ക് എപ്പോഴും ഭാഗ്യം നല്‍കുന്നു.
നമ്പര്‍ 6 - ശുക്രന്‍
ശുക്രനാണ് ഇവര്‍ക്ക് ഭാഗ്യം നല്‍കുന്നത്. പലപ്പോഴും ഇവരുടെ ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുകയേ ഇല്ല. പങ്കാളിക്കൊപ്പം കൂടുതല്‍ നല്ല സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ഇവരുടെ ഭാഗ്യ സംഖ്യ എന്നത് 6 ആണ്. ജീവിതത്തില്‍ അത്രയധികം മികച്ച മാറ്റങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്.
നമ്പര്‍ 7 - കേതു
കേതുവാണ് ഇവരെ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ഏത് കാര്യത്തിലും സജീവമായി ഇടപെടുന്നതിന് സാധിക്കുന്നു. കൂടാതെ ജോലിയുടെ കാര്യത്തില്‍ പല പദ്ധതികളും വിജയത്തിലെത്തും. പങ്കാളിയുടെ ഉപദേശം ജീവിതത്തില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. കൂടാതെ 2 ആണ് ഇവരുടെ ഭാഗ്യ നമ്പര്‍.
നമ്പര്‍ 8 - ശനി
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ അവരെ ഭരിക്കുന്നത് ശനിയാണ്. അത് മാത്രമല്ല ഇവര്‍ക്ക് എല്ലാ തരത്തിലുള്ള നേട്ടങ്ങളും ജീവിതത്തില്‍ ശക്തനായ ശനി വാഗ്ദാനം ചെയ്യുന്നു. വാഹന ഉപയോഗം ശ്രദ്ധിക്കേണ്ടതാണ്. മഞ്ഞ നിറം ധരിക്കുന്നത് മാറ്റങ്ങള്‍ നല്‍കുന്നു. 9 ആണ് ഇവരുടെ ഭാഗ്യസംഖ്യയായി കണക്കാക്കുന്നത്.
നമ്പര്‍ 9 - ചൊവ്വ
നിങ്ങളുടെ ജന്മസംഖ്യ നമ്പര്‍ 9 ആണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനുള്ള സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അത്മപരിശോധന നടത്തുന്ന കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. പിങ്ക് നിറം നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. 6 ആണ് ഇവരുടെ ഭാഗ്യസംഖ്യ
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications