Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
രാഹുവിന്റെ പ്രിയ സംഖ്യ, ഈ സംഖ്യ ജന്മസംഖ്യ ആയാല്‍ രാഹുവിന്റെ ഒരു ദോഷവും അടുക്കില്ല
സംഖ്യകളിലൂടെ ഭാവി പ്രവചനം നടത്തുന്ന വേദ ജ്യോതിഷ ശാഖയാണ് ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം. ന്യൂമറോളജി അനുസരിച്ച് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള സംഖ്യകള്‍ നവഗ്രഹങ്ങളില്‍ ഓരോന്നിനെയും പ്രതിനിധീകരിക്കുന്നു. ഈ സംഖ്യകള്‍ ജന്മസംഖ്യ അഥവാ മൂലസംഖ്യ ആയി വരുന്നവര്‍ക്ക് അതത് ഗ്രഹങ്ങളുടെ അനുഗ്രഹം ജീവിതം മുഴുവന്‍ ലഭിക്കുമെന്നാണ് വിശ്വാസം.

ഒരു വ്യക്തിയുടെ ജനനത്തീയതി ഉപയോഗിച്ചാണ് ജന്മസംഖ്യ കണ്ടെത്തുന്നത്. ജനനത്തീയതിയുടെ ആകെത്തുകയാണ് ജന്മ സംഖ്യായി വരുന്നത്. ജന്മസംഖ്യയിലൂടെ ഒരു വ്യക്തിയുടെ കരിയര്‍, സാമ്പത്തികം, ആരോഗ്യം എന്നീ കാര്യങ്ങളില്‍ പ്രവചനങ്ങള്‍ നടത്താന്‍ സാധിക്കും.
നാല് ആണ് രാഹുവിന് ഏറ്റവും പ്രിയപ്പെട്ട സംഖ്യ. ഈ സംഖ്യ ജന്മസംഖ്യായായി വരുന്നവര്‍ക്ക് രാഹുവിന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. നാല് ജന്മസംഖ്യായി വരുന്നവരുടെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് അറിയാം.
ഉറച്ച മനസ്സ്
ഏതെങ്കിലും മാസം 4, 13, 22, 31 തീയ്യതികളില്‍ ജനിച്ച ആളുകളുടെ ജന്മ സംഖ്യ നാല് ആണ് വരിക. ഇവരുടെ അധിപനായുള്ള ഗ്രഹം രാഹു ആയിരിക്കും. ഇത് ജന്മസംഖ്യയായി വരുന്നവര്‍ എപ്പോഴും ആക്ടീവ് ആയിരിക്കും. ഇവര്‍ക്ക് വളരെ കൂര്‍മ്മതയുള്ള മനസ്സായിരിക്കും. ജീവിതത്തില്‍ എത്ര വലിയ കഷ്ടതകളും സങ്കീര്‍ണ്ണതകളും ഉണ്ടായാലും ഇവര്‍ പരിഭ്രാന്തരാകാതെ ആ സാഹചര്യത്തെ കൈകാര്യം ചെയ്യും.
യുക്തിയിലുറച്ച ചിന്താശേഷി
മറ്റാരാലും പറ്റിക്കപ്പെടാത്തവരാണ് ജന്മസംഖ്യ നാല് ആയിട്ടുള്ളവര്‍. ആര്‍ക്കും ഇവരെ പെട്ടെന്ന് പറ്റിക്കാന്‍ കഴിയാത്തത് മുന്‍കൂട്ടി സാഹചര്യങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ചുള്ള മുന്‍കരുതലുകള്‍ ഇവര്‍ എടുക്കുന്നത് കൊണ്ടാണ്. എല്ലാ കാര്യങ്ങള്‍ യുക്തിയോടെ ചിന്തിക്കുന്നവരാണ് ഇവര്‍.
രഹസ്യം സൂക്ഷിപ്പുകാര്‍
ഈ സംഖ്യ ജന്മസംഖ്യ ആണെങ്കില്‍ അവരെ എന്ത് രഹസ്യം വേണമെങ്കിലും ഏല്‍പ്പിക്കും. രഹസ്യം സൂക്ഷിക്കാന്‍ ഇവര്‍ മിടുക്കരാണ്. വളരെ കഠിനാധ്വാനികളായ ഉദ്യോഗസ്ഥരായിരിക്കും ഇവര്‍. എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചാല്‍ അവരെ പിന്നെ അതില്‍ നിന്നും പിന്തിരിപ്പിക്കാന് വളരെ പാടാണ്. അവര്‍ക്ക് അവരുടേതായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ട്. അവയെ സ്വാധീനിക്കാനും മാറ്റാനും മറ്റാര്‍ക്കും സാധിക്കില്ല.
കരിയര്‍
മൂലസംഖ്യ നാല് ആയിട്ടുള്ളവര്‍ പല തൊഴില്‍ മേഖലകളില്‍ ജോലി കണ്ടെത്തുന്നവര്‍ ആയിരിക്കും. ഉദാഹരണത്തിന് നിയമം, അവതരണം, റിപ്പോര്‍ട്ടര്‍, മാധ്യമപ്രവര്‍ത്തനം, മീഡിയ, ഐടി എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇവര്‍ പ്രാഗത്ഭ്യം തെളിയിക്കും. പക്ഷേ ചിലപ്പോഴെല്ലാം അമിത ആത്മവിശ്വാസം തൊഴിലില്‍ ഇവര്‍ക്ക് വിനയായി തീരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
