Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
'N' ല്‍ പേര് തുടങ്ങുന്നവര്‍ ഇങ്ങനെയാണ്, ന്യൂമറോളജി പറയും സ്വഭാവവും വ്യക്തിത്വവും
Numerology: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. പ്രതീക്ഷിച്ച വിജയം നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ലെങ്കിലും പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരത്തിലെത്തുകയാണ്. എന്‍.ഡി.എ സഖ്യത്തില്‍ എല്ലാവരുടെയും കണ്ണുകള്‍ ഇപ്പോള്‍ മൂന്ന് പേരിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. നരേന്ദ്ര മോദി, നിതീഷ് കുമാര്‍, എന്‍. ചന്ദ്രബാബു നായിഡു.
ഇത്തവണ ഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപി, ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍, ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു എന്നിവരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുകയാണ്. രാഷ്ട്രീയത്തിന്റെ ഈ മാറിക്കൊണ്ടിരിക്കുന്ന സമവാക്യത്തിനിടയില്‍, ന്യൂമറോളജി അനുസരിച്ച് N എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്ന ആളുകളുടെ ചില സവിശേഷതകള്‍ നമുക്ക് നോക്കാം. N അക്ഷരത്തില്‍ പേര് തുടങ്ങുന്ന ആളുകളുടെ സ്വഭാവവും വ്യക്തിത്വവും ഇങ്ങനെയാണ്.

N-ല്‍ പേര് തുടങ്ങുന്ന ആളുകളുടെ ഭാഗ്യ സംഖ്യ
സംഖ്യാശാസ്ത്രമനുസരിച്ച്, N ല്‍ പേര് ആരംഭിക്കുന്ന ആളുകള്‍ അക്ഷരമാലാക്രമത്തില്‍ 14-ല്‍ വരുന്നതിനാല്‍ അവരുടെ റൂട്ട് നമ്പര്‍ 5 ആണ്. 14 എന്ന സംഖ്യ ചേര്‍ത്താല്‍, നമുക്ക് നമ്പര്‍ 5 ലഭിക്കും. ഇക്കാരണത്താല്‍, N എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവരുടെ ഭാഗ്യ സംഖ്യ 5 ആയിരിക്കും. സംഖ്യാശാസ്ത്രമനുസരിച്ച്, ബുധനെ 5ാം നമ്പറിന്റെ അധിപനായി കണക്കാക്കുന്നു. ബുധന്‍ സമ്പത്തിന്റെയും സംസാരത്തിന്റെയും ഘടകമാണ്.
റാഡിക്സ് നമ്പര്‍ 5 ഉള്ള ആളുകളുടെ സ്വഭാവം
സംഖ്യാശാസ്ത്രമനുസരിച്ച്, റൂട്ട് നമ്പര്‍ 5 ഉള്ള ആളുകള്‍ ബുധന്റെ സ്വാധീനത്തിലാണ്. ബുധന്റെ സ്വാധീനം കാരണം, റാഡിക്സ് നമ്പര്‍ 5 ഉള്ള ആളുകളുടെ സംസാരം വളരെ വാചാലമായിരിക്കും. റാഡിക്സ് നമ്പര്‍ 5 ഉള്ള ആളുകള്‍ മധുരമായി സംസാരിക്കുന്നതില്‍ വിദഗ്ധരാണ്. സാഹചര്യത്തിനനുസരിച്ച് അവര്‍ സംസാരശൈലി മാറ്റുന്നതിലും വിദഗ്ധരാണ്. സ്വന്തം നേട്ടം കണ്ടിട്ടേ അവര്‍ എന്തു കാര്യവും സംസാരിക്കൂ. ആത്മീയ ചായ്വുകള് ഉള്ളവരാണ് ഇവര്‍. ഇത്തരക്കാര്‍ നല്ല പ്രഭാഷകരുമായിരിക്കും. അവര്‍ അവരുടെ വാക്കുകളിലൂടെ മറ്റുള്ളവരെ വളരെ വേഗത്തില്‍ സ്വാധീനിക്കുകയും ചെയ്യുന്നു.
മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയില്ല
നമ്പര്‍ 5 ഉള്ള ആളുകളുടെ ഒരു പ്രത്യേകത, ഈ ആളുകള്‍ വളരെയേറെ സംസാരിക്കുന്ന സ്വഭാവമുള്ളവരാണ് എന്നതാണ്. ചിലപ്പോള്‍ ആളുകള്‍ അവരുടെ ഉപയോഗശൂന്യമായ സംസാരം കാരണം അവരെ അവഗണിക്കാന്‍ തുടങ്ങും. കുറച്ച് ജോലി ചെയ്യാനും കൂടുതല്‍ സംസാരിക്കാനുമാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്. ഇത്തരക്കാര്‍ കുറച്ച് സമയത്തേക്ക് മറ്റുള്ളവരെ സ്വാധീനിക്കുമെങ്കിലും, താമസിയാതെ അവരുടെ മാന്ത്രികത അപ്രത്യക്ഷമാകും. റാഡിക്സ് അഞ്ചാം നമ്പറുള്ള ആളുകള്‍ക്ക് അവരുടെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയില്ല എന്നതും മറ്റൊരു വസ്തുതയാണ്.
തീരുമാനത്തില്‍ ഉറച്ചുനില്ക്കാന് കഴിയില്ല
അഞ്ചാം നമ്പറുള്ള ആളുകളുടെ ഒരു പ്രത്യേക കാര്യം അവര്‍ക്ക് ഒരു തീരുമാനത്തില്‍ ഉറച്ചുനില്ക്കാന് കഴിയില്ല എന്നതാണ്. അതെ, ഇല്ല എന്ന ചോദ്യം അവരുടെ മനസ്സില്‍ എപ്പോഴും ഓടിക്കൊണ്ടിരിക്കും. അവരുടെ മനസ്സ് ചഞ്ചലമായതിനാല്‍, ഒരിക്കല്‍ സമ്മതിച്ച കാര്യങ്ങളില്‍ നിന്ന് പിന്നോട്ട് പോകാന്‍ പോലും അവര്‍ മടിക്കില്ല. ഈ സ്വഭാവം കാരണം, മറ്റ് ആളുകള്‍ക്കിടയില്‍ ഇവരുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു.
ഈ ജോലികളില്‍ വിജയിക്കുന്നു
റാഡിക്സ് നമ്പര്‍ 5 ഉള്ള ആളുകള്‍ ജോലിയേക്കാള്‍ ബിസിനസ്സില്‍ കൂടുതല്‍ വിജയം നേടുന്നവരാണ്. റാഡിക്സ് നമ്പര്‍ 5 ഉള്ള ആളുകള്‍ മാനേജ്മെന്റ്, അഡ്വക്കേറ്റ്, പബ്ലിക് റിലേഷന്‍സ്, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ഡോക്ടര്‍ അല്ലെങ്കില്‍ ജേണലിസം എന്നിവയില്‍ മികവ് സമ്പാദിക്കുന്നവരാണ്. കൂടാതെ, റാഡിക്സ് നമ്പര്‍ 5 ഉള്ള ആളുകള്‍ സാമ്പത്തിക കാര്യങ്ങളിലും പണമിടപാടുകളിലും വളരെ മിടുക്കരുമാണ്.
സര്‍ഗാത്മകത നിറഞ്ഞവര്‍
പേര് N ല്‍ തുടങ്ങുന്ന ആളുകള്‍ അവരുടെ സര്‍ഗ്ഗാത്മകതയ്ക്കും അവബോധത്തിനും പേരുകേട്ടവരാണ്. അവര്‍ പലപ്പോഴും ആഴത്തിലുള്ള ചിന്താഗതിക്കാരായി കണക്കാക്കപ്പെടുന്നു, ഇവര്‍ക്ക് അറിവ് സമ്പാദിക്കാനുള്ള ശക്തമായ ആഗ്രഹമുണ്ട്. സംഗീതം, കല, എഴുത്ത്, മറ്റ് സര്‍ഗ്ഗാത്മക കാര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പലപ്പോഴും മികവ് പുലര്‍ത്തുന്ന ഇവര്‍ വളരെ ഭാവനാസമ്പന്നരുമാണെന്ന് അറിയപ്പെടുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
