Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
സമ്പാദ്യം ഇരട്ടി, കരിയറിലും കുതിപ്പ്, ജ്യോതിഷത്തിന് തെറ്റില്ല, വിജയത്തേരിലേറും 2025-ല്‍ ഇവര്‍
വിജയം എന്നത് എല്ലാവരും ആഗ്രഹിക്കുന്നതാണ്, എന്നാല്‍ ചില അവസരങ്ങളില്‍ അതിന് ഭാഗ്യത്തിന്റെ പിന്തുണ കൂടെ വേണം എന്നതാണ് സത്യം. പലപ്പോഴും വിജയത്തിലേക്ക് അടുക്കാന്‍ അല്ലെങ്കില്‍ ഭാഗ്യത്തെ കൈയ്യെത്തിപ്പിടിക്കാന്‍ നമ്മളില്‍ പലരും പല വഴികളും തേടുന്നു. അതില്‍ ചിലത് വിജയിക്കുകയും ചിലതിന് പരാജയം സംഭവിക്കുകയും ചെയ്യും. അതില്‍ തന്നെ സംഖ്യാശാസ്ത്രത്തിനും ജ്യോതിഷത്തിനും ഉള്ള പ്രാധാന്യം നിസ്സാരമല്ല എന്നതാണ് സത്യം. കാരണം ഭാഗ്യസംഖ്യകള്‍ എപ്പോഴും നമ്മുടെ ജീവിതവുമായി വളരെ അടുത്ത ബന്ധമുള്ളതാണ്.
നമ്മുടെ ലക്ഷ്യം നേടുയെടുക്കുക എന്നതാണ് എല്ലാവരും ആത്യന്തികമായി ആഗ്രഹിക്കുന്ന കാര്യം. അതില്‍ ഭാഗ്യവും എത്രത്തോളം ഭാഗഭാക്കാവുന്നു എന്നറിയണം. ജ്യോതിഷപ്രകാരം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഭാഗ്യം എപ്രകാരമാണ് കാത്തിരിക്കുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, ഏതൊക്കെയാണ് അവരുടെ ഭാഗ്യ സംഖ്യകള്‍ എന്ന് നമുക്ക് നോക്കാം.

മേടം: ഭാഗ്യ സംഖ്യ 1, 4, 9
മേടം രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യ സംഖ്യ എന്ന് പറയുന്നത് 1, 4, 9 എന്നിവയാണ്. ഈ നമ്പറുകള്‍ ഇവര്‍ക്ക് അനുകൂലമായ പല സാഹചര്യവും സൃഷ്ടിക്കുന്നു. എന്ന് മാത്രമല്ല എല്ലാ വിധത്തിലുള്ള വെല്ലുവിളികള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ലക്ഷ്യസ്ഥാനത്തെത്തിച്ചേരുന്നതിനും അനുകൂല മാറ്റങ്ങളിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നു.
ഇടവം: ഭാഗ്യ സംഖ്യ 2, 6, 8
ഇടവം രാശിക്കാരില്‍ ഭാഗ്യ സംഖ്യ 2,6,8 എന്നിവയാണ്. ഇത് വര്‍ഷത്തില്‍ പുതിയ മാറ്റങ്ങളിലേക്ക നിങ്ങളെ എത്തിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിനും അനുകൂലമായ പല മാറ്റങ്ങളിലേക്കും ഇത് നിങ്ങളെ എത്തിക്കും. സന്തോഷകരമായ ദാമ്പത്യവും ഇവര്‍ക്കുണ്ടാവും.
മിഥുനം : ഭാഗ്യ സംഖ്യ 3, 5, 7
മിഥുനം രാശിക്കാര്‍ക്ക് 2025-ലെ അവരുടെ ഭാഗ്യസംഖ്യ 3,5, 7 എന്നിവയാണ്. എന്ത് കാര്യത്തിന് തുടക്കം കുറിക്കുമ്പോഴും ഈ ദിനത്തില്‍ തുടങ്ങുന്നതെങ്കില്‍ അവര്‍ക്ക് അനുകൂലമായ നേട്ടങ്ങളുണ്ടാവാം. മാത്രമല്ല നിരവധി അവസരങ്ങളും നിങ്ങളെ തേടി എത്തും.
കര്‍ക്കടകം : ഭാഗ്യ സംഖ്യ 4, 6, 9
കര്‍ക്കടകം രാശിയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് 4,6,9 എന്നീ സംഖ്യകളാണ് ഭാഗ്യ സംഖ്യകളായി മാറുന്നത്. ഇത് അവരുടെ ക്ഷേമത്തെ പ്രതിനിധീകരിക്കുന്നു. കൂടാതെ പങ്കാളികള്‍ക്കിടയില്‍ സ്നേഹവും പ്രണയവും വളര്‍ത്തും. നിരവധി അവസരങ്ങള്‍ വന്ന് ചേരും.
ചിങ്ങം: ഭാഗ്യ നമ്പര്‍ 1, 5, 8
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യ സംഖ്യ എന്ന് പറയുന്നത് 1, 5, 8 എന്നിവയാണ്. ഇത് നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കുന്നു എന്നതാണ് സത്യം. അത് മാത്രമല്ല എല്ലാ നേതൃഗുണങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ഒരു വര്‍ഷം കൂടിയാണ് ഈ സംഖ്യകൡലൂടെ.
കന്നി: ഭാഗ്യ നമ്പര്‍ 3, 6, 7
കന്നി രാശിക്കാര്‍ക്ക് 2025 എന്ന വര്‍ഷം അവരുടെ ഭാഗ്യ സംഖ്യയായി കണക്കാക്കുന്നത് 3,6,7 എന്നീ നമ്പറുകളാണ്. ഇവര്‍ക്ക് വ്യക്തിഗത വളര്ച്ചയുണ്ടാവുന്നതോടൊപ്പം തന്നെ ആത്മീയ കാര്യങ്ങളിലും ക്രിയേറ്റീവ് ആയ കാര്യങ്ങളിലും മാറ്റങ്ങളുണ്ടാവാം.
തുലാം : ഭാഗ്യ സംഖ്യ 2, 5, 9
തുലാം രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യ സംഖ്യ എന്ന് പറയുന്നത് 2,5,9 എന്നീ സംഖ്യകളാണ്. ഇവര്‍ക്ക് പലപ്പോഴും നിങ്ങളുടെ പോസിറ്റീവ് ഊര്‍ജ്ജത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ജീവിതത്തിലെ സന്തോഷം നിലനിര്‍ത്തുന്ന വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട. ലോട്ടറി ഭാഗ്യം വരെ ഇവരെ തേടി എത്തുന്നു.
വൃശ്ചികം: ഭാഗ്യ സംഖ്യ 1, 4, 7
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യസംഖ്യയായി കണക്കാക്കുന്നത് 1,4,7 എന്നീ സംഖ്യകളാണ്. പലപ്പോഴും ആത്മവിശ്വാസത്തോടെ ഓരോ കാര്യവും ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. മാത്രമല്ല ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്ന സമയം കൂടിയാണ്.
ധനു: ഭാഗ്യ സംഖ്യ 3, 5, 9
ധനു രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യ സംഖ്യ 3,5, 9 എന്നിവയാണ്. പലപ്പോഴും പ്രായോഗികമായി ചിന്തിക്കുന്നതിനും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും സാധിക്കുന്നു. മാത്രമല്ല സാമ്പത്തിക ലക്ഷ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ കൃത്യമായ അടിത്തറയിടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന വര്‍ഷമാണ് എന്നതില്‍ തര്‍ക്കം വേണ്ട.
മകരം: ഭാഗ്യ നമ്പര്‍ 4, 6, 8
മകരം രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യസംഖ്യ എന്ന് പറയുന്നത് 4,6,8 എന്നിവയാണ്. ഇവര്‍ എപ്പോഴും ഉയര്‍ന്ന ലക്ഷ്യങ്ങളാണ് ജീവിതത്തില്‍ ആഗ്രഹിക്കുന്നത്, അത് നേടിയെടുക്കുന്നതിന് വേണ്ടി ഇവര്‍ക്ക സാധിക്കും. ജീവിതത്തില്‍ സന്തോഷവും ധനനേട്ടവും ഇവരെ തേടി എത്തുകയും ചെയ്യുന്നു.
കുംഭം: ഭാഗ്യ നമ്പര്‍ 1, 5, 7
കുംഭം രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യ നമ്പര്‍ എന്ന് പറയുന്നത് പലപ്പോഴും 1,5,7 എന്നീ സംഖ്യകളാണ്. പുതിയ ആശയങ്ങള്‍ മനസ്സിലാക്കുന്നതിനും അത് വഴി നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനം : ഭാഗ്യ സംഖ്യ 2, 6, 9
മീനം രാശിക്കാര്‍ക്ക് ഭാഗ്യ സംഖ്യ എന്ന് പറയുന്നത് 2,6,9 എന്നീ സംഖ്യകളാണ്. നിങ്ങളുടേതായ ലോകം തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ശക്തമായ പോസിറ്റീവ് ഊര്‍ജ്ജം ഈ സംഖ്യകളിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. സാമ്പത്തിക നേട്ടം കൈക്കുമ്പിളിലെത്തുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications