ന്യൂമറോളജി: ഭാഗ്യനമ്പര്‍ നാലാണോ, സമ്പത്ത് വന്നുചേരാന്‍ യോഗമുണ്ട്, മറ്റ് ഭാഗ്യനമ്പറുകളുടെ ഫലം ഇങ്ങനെ

ജീവിതത്തില്‍ സംഖ്യകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സംഖ്യകളില്ലാതെ പല കാര്യങ്ങളും മുന്നോട്ടുപോകില്ല. ജനനം മുതല്‍ മരണം വരെ ദിനവും സംഖ്യകളുടെ സ്വാധീനം നമ്മുടെ ജീവിതത്തിലുണ്ടാകുന്നുണ്ട്. നമ്മള്‍ ചിന്തിക്കുന്നതിലും അപ്പുറമാണത്. അതുകൊണ്ട് തന്നെയാണ് സംഖ്യാജ്യോതിഷത്തിന് (ന്യൂമറോളജി) ഇത്രയധികം പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത്.

Numerology Malayalam

ജന്മദിനം മുതല്‍ ഭാഗ്യനമ്പര്‍ വരെ സംഖ്യകളുടെ അനന്തമായ സാധ്യതകള്‍ നമ്മള്‍ നിരന്തരം ഉപയോഗപ്പെടുത്തുന്നുണ്ട്. അവ ഉപയോഗിച്ചുകൊണ്ട് ജീവിതത്തിലെ പല കാര്യങ്ങളും അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. നിങ്ങളുടെ ഭാഗ്യ നമ്പര്‍ ഇന്നേ ദിവസം നിങ്ങള്‍ക്ക് ഏത് തരത്തിലുള്ള ഭാഗ്യനിര്‍ഭാഗ്യങ്ങളാണ് കൊണ്ടുവരുന്നതെന്ന് നോക്കാം.

ഒന്ന്

ഒന്ന് ഭാഗ്യ നമ്പര്‍ ആയിട്ടുള്ളവര്‍ക്ക് ഇന്ന് ജോലികള്‍ കൈകാര്യം ചെയ്യേണ്ടിവരുന്ന ദിവസമാണ്. ക്ഷമയും വിശ്വാസങ്ങളും മുറുകെപ്പിടിച്ച് വ്യക്തിപരമായ വിഷയങ്ങളെ അഭിമുഖീകരിക്കും. പങ്കാളിയുമായി സഹകരിച്ച് മുന്നോട്ടുപോകും. ചര്‍ച്ചകളിലും സംവാദങ്ങളിലും സജീവമായി നില്‍ക്കുക. സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തുക. കരിയറിലും ബിസിനസിലും കാര്യങ്ങള്‍ നിയന്ത്രണത്തിലായിരിക്കാന്‍ ശ്രദ്ധിക്കുക. വാണിജ്യപരമായ കാര്യങ്ങള്‍ക്ക് ഇന്നേദിവസം വളരെ മികച്ചതാണ്.

രണ്ട്

രണ്ടാണോ നിങ്ങളുടെ ഭാഗ്യ നമ്പര്‍? എങ്കില്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മംഗളകരമായ ഒരു ദിവസമാണ്. കുടുംബബന്ധങ്ങള്‍ മെച്ചപ്പെടും. ആശയവിനിമയത്തില്‍ മൃദുസമീപനം കൈക്കൊള്ളുക. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. ജോലിസ്ഥലത്ത് ചുറുചുറുക്കും പരിശ്രമവും തുടരും. പല മേഖലകളിലും നിങ്ങള്‍ നടത്തുന്ന പരിശ്രമങ്ങളുടെ ആക്കം കൂട്ടുക. വൈകാരികവിഷയങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. പ്രിയപ്പെട്ടവരെ ഒപ്പം നിര്‍ത്തിക്കൊണ്ട് മുന്നേറുക.

മൂന്ന്

മൂന്ന് ഭാഗ്യനമ്പര്‍ ആയിട്ടുള്ളവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ഒരു ശരാശരി ദിവസമായിരിക്കും. വിവിധ കാര്യങ്ങളില്‍ ക്ഷമയും നീതിയും കാണിക്കുക. അനുസരണയും മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങളെ സ്വീകരിക്കാനുള്ള മനസ്സും കാണിക്കുക. ജോലിസ്ഥലത്ത് വിശ്വാസ്യതയും അച്ചടക്കവും വര്‍ദ്ധിക്കും. ചെയ്യാന്‍ ബാക്കിയുള്ള കാര്യങ്ങള്‍ ചെയ്തുതുടങ്ങുക. അധികാരികളില്‍ നിന്നുള്ള പിന്തുണ പ്രകടമാകും. എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുക.

നാല്

ഭാഗ്യ നമ്പര്‍ നാല് ആയിട്ടുള്ളവര്‍ക്ക് ഇന്ന് ധനപരമായ വിഷയങ്ങളില്‍ നേട്ടമുണ്ടാക്കാം. സാമ്പത്തികമായി മെച്ചപ്പെടും. കരിയറിലും ബിസിനസിലും ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കും. ഉദ്യോഗജീവിതത്തില്‍ ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കും. സുഹൃത്തുക്കളുമായോ സഹപ്രവര്‍ത്തകരുമായോ കൂടിക്കാഴ്ചയ്ക്ക് ഇടവരും. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. വീട്ടില്‍ സന്തോഷവും ആഘോഷത്തിന്റെ പ്രതീതിയും ഉണ്ടാകും. വ്യക്തിപരമായ നേട്ടങ്ങളും ഉണ്ടാകും.

അഞ്ച്

അഞ്ച് ഭാഗ്യനമ്പര്‍ ആയിട്ടുള്ളവര്‍ക്കും എല്ലാ മേഖലകളിലും ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ചില പ്രധാന കാര്യങ്ങള്‍ക്കുള്ള പ്രചോദനം കണ്ടെത്തും. പ്രതീക്ഷിച്ച ഫലങ്ങള്‍ നേടും. അനുഭവജ്ഞാനമുള്ളവരുടെ പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള അവസരങ്ങളും കൈവരും. യാത്രകളിലും വിനോദങ്ങളിലുമുള്ള താല്‍പ്പര്യം നിലനിര്‍ത്തും. കുടുംബത്തിലും നിങ്ങള്‍ക്ക് സ്വീകാര്യത വര്‍ദ്ധിക്കും.

ആറ്

ആറ് ഭാഗ്യനമ്പര്‍ ആയിട്ടുള്ളവര്‍ക്ക് ഇന്നത്തെ ദിവസം മെച്ചപ്പെട്ട ഫലങ്ങള്‍ ലഭിക്കാന്‍ യോഗമുണ്ട്. നേതൃപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം നിലനിര്‍ത്താന്‍ കഴിയും. എല്ലാവരുടെയും ക്ഷേമത്തിനാണ് ഇവര്‍ മുന്‍ഗണന നല്‍കുക. ജോലിയും ബിസിനസും നിയന്ത്രിക്കാന്‍ സാധിക്കും. ആകര്‍ഷകമായ വ്യക്തിത്വമായിരിക്കും ഇവരുടേത്. മികച്ച ആശയവിനിമയത്തിലൂടെ എല്ലാവരുമായും സഹകരിച്ച് പോകാന്‍ സാധിക്കും.

ഏഴ്

ഏഴ് ഭാഗ്യമ്പര്‍ ആയിട്ടുള്ളവക്ക് ഈ ദിവസം മികച്ച സാമ്പത്തിക നേട്ടങ്ങളും ഗുണങ്ങളും കൈവരും. ജോലിസ്ഥലത്ത് സ്വാധീനമുള്ളവരായി തുടരും. സുഹൃത്തുക്കളില്‍ നിന്നുള്ള പിന്തുണ ലഭിക്കും. ജോലിക്കാര്യങ്ങള്‍ ശുഭകരമായി തുടരും. വാഹനങ്ങളോ സ്ഥലമോ വീടോ സ്വന്തമാക്കുന്നതിനുള്ള ആഗ്രഹത്തിന് പിന്തുണ ലഭിക്കും. കൂടിക്കാഴ്ചകള്‍ക്കുള്ള നിരവധി സാധ്യതകള്‍ കാണുന്നുണ്ട്. സന്തോഷവും സൗഖ്യവും പങ്കുവെയ്ക്കും. ജോലി സുഗമമായി മുന്നോട്ടുപോകും. പല ജോലികളും വേഗത കൈവരിക്കും.

എട്ട്

എട്ട് ഭാഗ്യനമ്പര്‍ ആയവര്‍ക്ക് ഇന്ന് ശുഭദിനമാണ്. കുടുംബത്തില്‍ നിന്നുള്ള പിന്തുണ നിലനിര്‍ത്തും. കരിയറിലും ബിസിനസിലും ഒത്തൊരുമ നിലനില്‍ക്കും. ഉത്സാഹത്തോടെ ജോലി ചെയ്യാനാകും. ജോലിസ്ഥലത്തും വ്യക്തിപരവുമായ ബന്ധങ്ങള്‍ ഊഷ്മളമായി തുടരും. സര്‍ഗാത്മകത മെച്ചപ്പെടുത്തും. ആധുനികമായ ദൗത്യങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുക. വ്യക്തിബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ നല്‍കുക. ജോലിസംബന്ധമായ കാര്യങ്ങളില്‍ അക്ഷീണം പരിശ്രമിക്കുക. വ്യക്തിപരമായ വിഷയങ്ങളില്‍ സ്വാധീനമുള്ളയാളായി തുടരും.

ഒമ്പത്

ഒമ്പത് ഭാഗ്യനമ്പര്‍ ആയിട്ടുള്ളവര്‍ക്ക് ഇന്ന് ഒരു ശരാശരി ദിവസമായിരിക്കും. ബന്ധങ്ങളില്‍ അച്ചടക്കം പാലിക്കുക. ജോലിയിടത്ത് പ്രൊഷഷണലിസത്തിന് ഊന്നല്‍ നല്‍കുക. വിവേകത്തോടെയും പക്വതയോടെയും ജോലിക്കാര്യങ്ങളെ സമീപിക്കുക. ജോലിഭാരം കൂടാന്‍ സാധ്യതയുണ്ട്. ആത്മവിശ്വാസം നിലനിര്‍ത്തുക. കഴിവിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, March 20, 2024, 11:15 [IST]
X
Desktop Bottom Promotion