Latest Updates
-
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ജനിച്ചത് ഈ തീയതിയിലെങ്കില് ഭാഗ്യം 30 വയസ്സിന് ശേഷം; ശനികൃപയില് ലോകം കീഴടക്കുന്നവര്
വേദ ജ്യോതിഷത്തില്‍ ആളുകള്‍ ഏറെ ഭയപ്പെടുന്ന ഗ്രഹമാണ് ശനി. കാരണം ശനിയുടെ കോപത്തിന് പാത്രമാകേണ്ടി വന്നാല്‍ കാലങ്ങളോളം ജീവിതത്തില്‍ പ്രതിസന്ധികളും വെല്ലുവിളികളും തടസ്സങ്ങളും ഉണ്ടാകും. പക്ഷേ ശനി ആരെയും മനപ്പൂര്‍വ്വം ദ്രോഹിക്കുന്നില്ല. ഓരോരുത്തര്‍ക്കും അവരുടെ കര്‍മ്മങ്ങളുടെയും മുജ്ജന്മകര്മ്മത്തിന്റെയും ഫലങ്ങളാണ് ശനി നല്‍കുന്നത്. ശനിയുടെ രാശിമാറ്റവും നക്ഷത്രമാറ്റവും സ്ഥിതികളില്‍ ഉണ്ടാകുന്ന മാറ്റവും അനുസരിച്ച് ശനി ഓരോരുത്തര്‍ക്കും നല്കുന്ന ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും.

ചില രാശികള്‍ക്ക് കണ്ടകശനി ആണെങ്കില്‍ പോലും ശനിപീഡകള്‍ അധികമായി ഏല്‍ക്കില്ല. കാരണം അവര്‍ക്ക് എപ്പോഴും ശനിയുടെ അനുഗ്രഹം ഉണ്ടാകും. സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി പ്രകാരം ചില മൂലസംഖ്യകള്ക്ക് ചില ഗ്രഹങ്ങളുടെ അനുഗ്രഹം ഉണ്ടാകും. അപ്രകാരം ശനിയുടെ അനുഗ്രഹം ഉള്ള മൂലസംഖ്യയാണ് എട്ട്.
മൂലസംഖ്യയുടെ പ്രഭാവം
ഒരു തീയതി എന്നതിനപ്പുറം ജനനത്തീയതിക്ക് ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. നമ്മള് ജനിക്കുന്ന ദിവസം ഒരു നിമിത്തമാണ്. ആ തീയതിയുടെ ആകെത്തുകയാണ് നമ്മുടെ മൂലസംഖ്യ. ജീവിതത്തിലുടനീളം ആ സംഖ്യ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാനാകും. ഒരുപക്ഷേ നമ്മുടെ ഭാഗ്യസംഖ്യ അതായിരിക്കും. മൂലസംഖ്യ ഉപയോഗിച്ച് നമ്മുടെ ജീവിതം സംബന്ധിച്ച് പല കാര്യങ്ങളും പ്രവചിക്കാന്‍ സാധിക്കുമെന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്.
മാസം ഏതായാലും 8, 17, 26 തീയതികളില്‍ ജനിക്കുന്നവരുടെ മൂലസംഖ്യ എട്ട് ആയിരിക്കും. ശനിയുമായി ബന്ധപ്പെട്ട സംഖ്യയാണ് എട്ട്. അതുകൊണ്ട് ഈ സംഖ്യ മൂലസംഖ്യയായി വന്നാല്‍ അവര്‍ക്ക് ശനിയുടെ പ്രത്യേക അനുഗ്രഹം ജീവിതത്തില്‍ ഉണ്ടാകും. ഇവര്‍ കഠിനാധ്വാനികളും കര്മ്മത്തിന് മുന്‍ഗണന നല്‍കുന്നവരും ആയിരിക്കും. ഭാഗ്യത്തേക്കാള്‍ കര്മ്മഫലത്തില് വിശ്വസിക്കുന്നവരായിരിക്കും ഇവര്‍. ഇവരെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാം.
ഭാഗ്യം 30 വയസ്സിന് ശേഷം
ശനിയുടെ സ്വാധീനം ജീവിതത്തില്‍ കൂടുതലായി ഉള്ള ഇവര്‍ കഠിനാധ്വാനികളും കര്മ്മത്തിന് മുന്‍ഗണന നല്‍കുന്നവരും ആയിരിക്കും. ഇവര്‍ക്ക് പണത്തിനും സമ്പത്തിനും ഒരു കുറവും ഉണ്ടായിരിക്കില്ല. കുട്ടിക്കാലത്ത് കുറച്ച് കഷ്ടപ്പാടുകളും അനുഭവിക്കേണ്ടി വരുമെങ്കിലും 30 വയസ്സിന് ശേഷം ഇവര്‍ക്ക് നല്ല സമയം ആരംഭിക്കും. 30 വയസ്സിന് ശേഷം ഇവരുടെ ജീവിതം തന്നെ മാറും. ഉന്നത ചിന്തകളും അര്‍ത്ഥവത്തായ ജീവിതവും ജീവിതത്തില്‍ അച്ചടക്കവും കൈവരും.
സ്വന്തം കാര്യം നോക്കി ജീവിക്കുന്നവര്‍
മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാതെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരാണ് മൂലസംഖ്യ എട്ട് ആയിട്ടുള്ളവര്‍. കഷ്ടപ്പെടാന്‍ ഒട്ടും മടിയില്ലാത്ത ഇവര്‍ക്ക് മടി ഏഴയലത്ത് കൂടി പോയിട്ടില്ല. മറ്റുള്ളവരെ പ്രീണിപ്പിച്ച് കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഇവര്‍ക്ക് ഇഷ്ടമില്ല. തങ്ങളുടെ കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കും. വളരെ ലളിതമായി ജീവിക്കാനാണ് ഇവര്‍ താല്‍പ്പര്യപ്പെടുന്നത്. ആഡംബരമോ സുഖസൗകര്യങ്ങളോ ഇവര്‍ കൂടുതലായി ആഗ്രഹിക്കുന്നില്ല.
കര്‍മ്മമേഖലകള്‍
ശനിയുമായി ബന്ധപ്പെട്ട മേഖലകളിലായിരിക്കും എട്ട് മൂലസംഖ്യ ആയിട്ടുള്ളവര്‍ ജോലി ചെയ്യുക. എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍, പെട്രോള്‍ പമ്പ്, റിയല്‍ എസ്റ്റേറ്റ്, കെട്ടിട നിര്‍മ്മാണം, ലോഹവുമായി ബന്ധപ്പെട്ട ജോലികളും ബിസിനസുകളും തുടങ്ങിയ കര്‍മ്മരംഗങ്ങളില്‍ ഇവര്‍ കൂടുതല്‍ കഴിവും മികവും പ്രകടിപ്പിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
