Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
30 വയസ്സിന് ശേഷം കോടീശ്വരയോഗം: ജനിച്ചത് ഈ മൂന്ന് തീയ്യതികളിലെങ്കില് രാജാവായി വാഴാം
Numerology: ന്യൂമറോളജി എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു മേഖലയാണ്. പലപ്പോഴും ജ്യോതിഷം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ന്യൂമറോളജിയും. ഭാവിയെക്കുറിച്ചും ഭാഗ്യത്തെക്കുറിച്ചും പല കാര്യങ്ങളും ന്യൂമറോളജി പ്രകാരം പറയാന്‍ സാധിക്കും. ജന്മനക്ഷത്രവും രാശിയും ഗ്രഹവും എല്ലാം മാറ്റങ്ങള്‍ നല്‍കുന്നത് പോലെ ന്യൂമറോളജിയും നമുക്ക് പല മാറ്റങ്ങളും നല്കുന്നു. നമ്മള് ജനിച്ച തീയ്യതി നോക്കിയും ജന്മസംഖ്യ കണക്കാക്കിയും ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും സംഖ്യാശാസ്ത്രപ്രകാരം പറയാന്‍ സാധിക്കുന്നു.
സംഖ്യാശാസ്ത്ര പ്രകാരം ജീവിതത്തില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുന്ന ചിലരുണ്ട്. പലപ്പോഴും ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെ അവര്‍ കടന്ന് പോവുകയും ചെയ്യും. ഇനി പറയുന്ന മൂന്ന് തീയ്യതികളില്‍ ജനിച്ചവര്‍ക്ക് ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. അതില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കുന്നവരുണ്ട്. പ്രത്യേകിച്ച് 30-നും 40-നും പ്രായത്തിനിടയ്ക്കാണ് ഇവരുടെ ജീവിതം തന്നെ മാറി മറിയുന്നത്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ജനിച്ചത് 5-നാണോ?
നിങ്ങള്‍ ജനിച്ചത് അഞ്ച് എന്ന തീയ്യതിയിലാണോ? എന്നാല്‍ നിങ്ങളെക്കുറിച്ച് ചില പ്രധാന കാര്യങ്ങള്‍ പറയാനുണ്ട്. ഇവര്‍ ഏത് കാര്യത്തിനും മുന്നിട്ടിറങ്ങുന്നവരായിരിക്കും. ഏത് വെല്ലുവിളിയേയും ഒറ്റക്ക് പോരാടി തോല്‍പ്പിക്കുന്നതിന് ഇവര്‍ക്ക് സാധിക്കും. കൂടാതെ എല്ലാ നേട്ടങ്ങളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തില്‍ മുപ്പത് വയസ്സിന് ശേഷമാണ് ഇവരുട തലയിലെഴുത്ത് തന്നെ മാറുന്നത്. കരിയറിലെ വിജയം ഇവരെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കൂടാതെ ആഢംബരജീവിതം നയിക്കുന്നതിനും സാമ്പത്തിക വിജയം കരസ്ഥമാക്കുന്നതിനും ഇവര്‍ക്ക് സാധിക്കും. യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും മുപ്പതിന്ശേഷം ഇവരെ തൊടാന്‍ ധൈര്യപ്പെടില്ല.
മറ്റ് ഗുണങ്ങള്‍
ഇത് കൂടാതെ ന്യൂമറോളജി പ്രകാരം നിങ്ങളുടെ ഭാഗ്യം 30-ന് ശേഷം ഉദിക്കാന്‍ തുടങ്ങുന്നു. അഞ്ച് പൊതുവേ ശുഭഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരുസംഖ്യയായാണ് കണക്കാക്കുന്നത്.അതുകൊണ്ട് തന്നെ ഇവര്‍ക്ക് ജീവിതത്തിലെ സുവര്‍ണ കാലഘട്ടം ആരംഭിക്കുന്നത് മുപ്പതിന് ശേഷമാണ്. കഠിനാധ്വാനത്തിന്റെ ഫലം ഇവരെ തേടി എത്തുന്നു. കൂടാതെ സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളില്‍ നിങ്ങള്‍ക്ക് തന്നെ അത്ഭുതം തോന്നാം. അത്രയധികം ഗുണഫലങ്ങള്‍ തേടി എത്തുന്നവരാണ് ഇവര്‍ എന്നതില്‍ സംശയം വേണ്ട.
ജനനത്തീയതി 14
നിങ്ങള്‍ ജനിച്ചത് ഏതെങ്കിലും മാസത്തിലെ 14 എന്ന തീയ്യതിയിലാണെങ്കില് എല്ലാ നേട്ടങ്ങളും നിങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്ന് തന്നെയാണ് അര്‍ത്ഥം. പലപ്പോഴും ജീവിതത്തില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്ന സമയം കൂടിയാണ് ഇവര്‍ക്ക് 30-കള്‍ക്ക് ശേഷം. സാമ്പത്തിക കാര്യങ്ങളില്‍ ഇവരെ മികച്ച മാറ്റങ്ങളിലേക്ക് നയിക്കുന്നു എന്നത് മാത്രമല്ല സമ്പാദ്യത്തിനും ഏറ്റവും അനുയോജ്യം ഈ പ്രായം തന്നെയാണ്. 14 എന്നത് 1+4 എന്ന് കണക്കാക്കുമ്പോള്‍ 5 ആണ് ആകെത്തുകയായി വരുന്നത്. അതുകൊണ്ട് തന്നെ 5 എന്ന സംഖ്യയുടെ ആനുകൂല്യം ഈ തീയ്യതിയില്‍ ജനിച്ചവര്‍ക്കും ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ അപ്പുറമായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഈ പ്രായത്തിന് ശേഷം ജീവിതത്തിലുണ്ടാവുന്നു.
ജനനത്തീയതി 23
നിങ്ങള്‍ ജനിച്ചത് ഏതെങ്കിലും മാസത്തില്‍ 23 എന്ന തീയ്യതിയില്‍ ആണെങ്കില്‍ അവര്‍ക്കും ജീവിതം പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങള്‍ നല്കുന്നു. 5-ന്റെ തുകയാണ് 23, അതുകൊണ്ട് തന്നെ ബുധനാണ് അഞ്ചിനെ ഭരിക്കുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇത് വഴി ലഭിക്കുന്നു. നല്ല മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതിനെല്ലാം കാരണമാവുന്ന സംഖ്യ കൂടിയാണ് എന്നതാണ് സത്യം. ആര്‍ക്കും തടഞ്ഞ് നിര്‍ത്താന്‍ സാധിക്കാത്ത തരത്തിലുള്ള ഭാഗ്യമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സന്തോഷകരമായ ദാമ്പത്യവും അനുകൂല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയൊരു സാമ്പത്തിക മാറ്റത്തിന് 30-ന് ശേഷം തുടക്കമിടാന്‍ സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
