Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
40-നുള്ളില്‍ ലോകം കീഴടക്കും, ചിന്തിക്കാത്ത നേട്ടങ്ങള്‍ അനുഭവത്തില്‍: ജനിച്ചത് ഈ ദിനത്തിലെങ്കില്‍
സംഖ്യാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമാണ് നമുക്കിടയില്‍ ഉള്ളത്. അതുകൊണ്ട് തന്നെ ഭാവിയും ഭാഗ്യവും പ്രവചിക്കാന്‍ ന്യൂമറോളജിയെ പലരും ആശ്രയിക്കാറുണ്ട്. സംഖ്യാശാസ്ത്രം വ്യക്തമാക്കുന്ന പല കാര്യങ്ങളും ഉണ്ട്. അതില്‍ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നു. സംഖ്യാശാസ്ത്ര പ്രകാരം ചില തീയ്യതികളില്‍ ജനിച്ചവരെങ്കില്‍ അവരുടെ ജീവിതത്തില്‍ 40 വയസ്സിനുള്ളില്‍ തന്നെ എല്ലാ ഉയരങ്ങളും കീഴടക്കാന്‍ സാധിക്കുന്നു.
നാല്‍പ്പതുകളിലേക്ക് കടക്കുമ്പോള്‍ സമ്പത്തും സാമ്പത്തിക സ്ഥിരതയും കൈവരിക്കുന്ന ചിലരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി ആ തീയ്യതികളില്‍ ജനിച്ചവരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ എന്നും നോക്കാം. 40 വയസ്സ് ആകുമ്പോഴേക്കും സമ്പത്തും സമൃദ്ധിയും നല്‍കുന്ന ജനനത്തീയതികള്‍ ഇവയാണ്.

1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍
മുകളില്‍ പറഞ്ഞ ഈ തീയ്യതികളില്‍ ജനിച്ചവരെങ്കില്‍ ഇവരെ നിയന്ത്രിക്കുന്നത് 1 ആണ്. ഏത് കാര്യത്തിനും കഠിനാധ്വാനം ചെയ്യുന്നതിനുള്ള മനസ്സുണ്ടാവും ഇവര്‍ക്ക്. അതുകൊണ്ട് തന്നെ അതെല്ലാം ഇവരുടെ ജീവിത വിജയത്തിന്റെ അടിസ്ഥാനമാണ്. കൂടാതെ സാമ്പത്തിക വിജയവും കരസ്ഥമാക്കാന്‍ സാധിക്കും. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയുന്ന തൊഴിലുകളില്‍ ഇവര്‍ വിജയിക്കുകയും ചെയ്യും.
2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍
ഈ തീയതികളില്‍ ജനിച്ച വ്യക്തികളാണ് നിങ്ങളെങ്കില്‍ ഇവരെ നിയന്ത്രിക്കുന്നത് 2 ആണ്. ഇവര്‍ക്ക് എപ്പോഴും ജീവിതത്തില്‍ നേതൃത്വം നല്‍കുക എന്നതാണ് ഉത്തരവാദിത്വം. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും നേതൃസ്ഥാനങ്ങളിലേക്ക് നിര്‍ദ്ദേശിക്കപ്പെടുന്നു. സാമ്പത്തിക വിജയത്തിലേക്ക് നയിക്കുന്ന ബന്ധങ്ങളും മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും 40 വയസ്സ് ആകുമ്പോഴേക്കും, ഈ തീയതികളില്‍ ജനിച്ചവര്‍ പലപ്പോഴും വിജയകരമായ സംരംഭങ്ങളില്‍ എത്തുകയും അതില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നു.
3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍
മുകളില്‍ പറഞ്ഞ സംഖ്യകളെ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും 3 ആണ്. ഇവര്‍ വളരെയധികം സര്‍ഗ്ഗാത്മകതയുള്ളവരായിരിക്കും. മാത്രമല്ല ശുഭാപ്തി വിശ്വാസത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കുന്നു. ഇവരുടെ ബന്ധങ്ങളിലുടെ മികച്ച സാമ്പത്തിക അവസരങ്ങള്‍ കരസ്ഥമാക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. കൂടാതെ പലപ്പോഴും സാമ്പത്തിക അവസങ്ങള്‍ ഇവരെ തേടി എത്തുന്നു. ക്രിയേറ്റീവ് ആയ കാര്യങ്ങളില്‍ വിജയം നേടുന്നതിന് ഇവര്‍ക്ക് സാധിക്കും. 40 വയസ്സ് ആകുമ്പോഴേക്കും, ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കഴിവുകളിലൂടെ ജീവിതം മികച്ചതാക്കുന്നു.
4, 13, 22 തീയതികളില്‍ ജനിച്ചവര്‍
ഈ തീയതികളില്‍ ജനിച്ചവരെങ്കില്‍ ഇവരെ ഭരിക്കുന്നത് 4 എന്ന സംഖ്യയാണ്. ഭാവിയിലേക്ക് സുസ്ഥിരമായ അടിത്തറ കെട്ടിപ്പടുക്കുക എന്നതാണ് ഇവരുടെ ഉദ്ദേശ്യവും. അതുകൊണ്ട് അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ചെറുപ്പത്തിലേ ആരംഭിക്കുന്നു. വ്യക്തമായ സമ്പത്തിനെക്കുറിച്ച് ഇവര്‍ കൃത്യമായി മനസ്സില്‍ കണക്ക് കൂട്ടുന്നു. പ്രത്യേകിച്ചും ധനകാര്യം, എഞ്ചിനീയറിംഗ് അല്ലെങ്കില്‍ മാനേജ്‌മെന്റ് പോലുള്ള മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മികച്ച അവസരങ്ങളും സാമ്പത്തിക നേട്ടവും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തെക്കുറിച്ച് മറ്റുള്ളവര്‍ ആകുലപ്പെടേണ്ടതില്ല.
5, 14, 23 തീയതികളില്‍ ജനിച്ചവര്‍
ഈ തീയതികളില്‍ ജനിച്ചവര്‍ സ്വാതന്ത്ര്യം വളരെയധികം ആഗ്രഹിക്കുന്നവരായിരിക്കും. പലപ്പോഴും സാഹസികമായ കാര്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ പലപ്പോഴും സമയം ചിലവഴിക്കുന്നു. യാത്ര ചെയ്യുന്നതിനും അതിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. കൂടാതെ 40 വയസ്സ് ആകുമ്പോഴേക്കും, ഈ തീയതികളില്‍ ജനിച്ച ആളുകള്‍ക്ക് അവരുടെ ജീവിതം മികച്ച അവസ്ഥയിലേക്ക് എത്തിക്കുന്നതിന് സാധിക്കുന്നു. അനുകൂലമല്ലാത്ത ഏത് സാഹചര്യത്തേയും അനുകൂലമാക്കി എടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











