Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ന്യൂമറോളജി: ജനനത്തീയതി ഇതാണോ, ജൂണില്‍ ഭാഗ്യം നിങ്ങള്‍ക്കൊപ്പം
ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ വിശ്വസിക്കുന്നവരാണ് നമ്മളെല്ലാം. ആളുകളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ പ്രവചിക്കുന്ന വിജ്ഞാന ശാഖകളാണ് ജ്യോതിഷവും ജ്യോതിഷത്തിലെ ഉപവിഭാഗമായ ന്യൂമറോളജിയുമെല്ലാം. നക്ഷത്രങ്ങളും ഗ്രഹങ്ങളുമാണ് ജ്യോതിഷത്തിന്റെ കാതലെങ്കില്‍ സംഖ്യകളാണ് ന്യൂമളോജിയുടെ കാതല്‍. നമ്മുടെ ജനനം മുതല്‍ മരണം വരെ സംഖ്യകള്‍ നമ്മുടെ ജീവിതത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.

ന്യൂമറോളജിയിലും ജ്യോതിഷത്തിലും വിശ്വസിക്കാത്തവര്‍ പോലും ചില സംഖ്യകളുടെ മാന്ത്രികതയില്‍ വിശ്വസിക്കുന്നു. ആ സംഖ്യകള്‍ നമുക്ക് ഭാഗ്യം നല്‍കുമെന്നും അവ ശുഭലക്ഷണമാണെന്നും കരുതുന്നു. അതേസമയം ജീവിതത്തിലെ മോശം സംഭവങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള സംഖ്യകള്‍ മോശം സംഖ്യകളായും ആളുകള്‍ കരുതുന്നു. ന്യൂമറോളജി ഓരോ സംഖ്യകളെയും അതിന്റെ പ്രത്യേകതകളെയും ബന്ധപ്പെട്ട എനര്‍ജിയെയും വിശദീകരിക്കുന്നു.
ന്യൂമറോളജി
ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട ഒന്നല്ല എങ്കില്‍ കൂടിയും സംഖ്യാശാസ്ത്രമെന്നാണ് ന്യൂമറോളജി അറിയപ്പെടുന്നത്. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള സംഖ്യകളുടെ വൈബ്രേഷന്‍ അഥവാ പ്രകമ്പനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ന്യൂമറോളജിസ്റ്റുകള്‍ ഭാവി പ്രവചനങ്ങള്‍ നടത്തുന്നത്. വ്യക്തികളുടെ സ്വഭാവത്തിലും കഴിവുകളിലും സംഖ്യകള്‍ക്ക് പങ്കുണ്ടെന്നാണ് ന്യൂമറോളജിസ്റ്റുകള്‍ വിശ്വസിക്കുന്നത്. ഒരു വ്യക്തിയുടെ ജനനത്തീയ്യതിയുടെ ആകെത്തുക ഒറ്റ അക്കമാക്കി മാറ്റിയും അവരുടെ പേരിലെ അക്ഷരങ്ങളെ പ്രതിനിധീകരിക്കുന്ന സംഖ്യകള്‍ ഉപയോഗിച്ചുമാണ് ഭാവി പ്രവചനങ്ങള്‍ നടത്തുക.
അതുകൊണ്ട് ഒരു കുഞ്ഞ് ഭൂമിയില്‍ ജനിക്കുന്ന ദിവസവും അവര്‍ക്ക് അച്ഛനമ്മമാര്‍ നല്കുന്ന പേരും ന്യൂമറോളജിയില്‍ വളരെ പ്രസക്തമാണ്. ഇതിലൂടെ ഇവരുടെ സ്വഭാവവും കരിയറും ഭാവി ജീവിതവുമെല്ലാം ന്യൂമറോളജി പ്രവചിക്കുന്നു. ന്യൂമറോളജി പ്രകാരം ജൂണ്‍ മാസത്തില്‍ സൗഭാഗ്യവും ഐശ്വര്യവും സമ്പത്തും തേടിയെത്തുന്ന ചില സംഖ്യകളുണ്ട്. ഈ സംഖ്യകള്‍ മൂലസംഖ്യയായി വരുന്ന ആളുകള്‍ക്ക് ജൂണ്‍ മാസം ഗുണകരമായിരിക്കും. ഏതാണ് ഈ സംഖ്യകള്‍ എന്ന് പരിശോധിക്കാം.
ജൂണ്‍ മാസത്തിലെ ഭാഗ്യ നമ്പറുകള്‍
മൂന്ന്
ജൂണ്‍ മാസത്തിലെ 3, 12, 21 , 30 തീയതികളില്‍ ജനിച്ചവര്‍ക്ക് ഈ സമയം വളരെ ഗുണകരമായിരിക്കും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ ശമ്പള വര്‍ധനവും പ്രമോഷനും ലഭിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ പുതിയ ജോലി അവസരങ്ങള്‍ ലഭിക്കാനും ഈ തീയതികളില്‍ ജനിച്ചവര്‍ക്ക് യോഗമുണ്ടാകും. പൊതുവേ നോക്കിയാല്‍ ഈ സമയം 3 മൂലസംഖ്യയായിട്ടുള്ളവര്ക്ക് ലാഭകരമായ സമയമായിരിക്കും. ആകസ്മികമായി ധനം വന്നുചേരുകയും പുതിയ വരുമാനസ്രോതസ്സുകള്‍ തുറക്കപ്പെടുകയും ചെയ്യും. നിക്ഷേപങ്ങളില്‍ നിന്നും ലാഭം ഉണ്ടാകും.
5
ജൂണ്‍ മാസത്തില്‍ 5, 14, 23 തീതികളില്‍ ജനിച്ചവര്‍ക്കും സൗഭാഗ്യകാലമാണ് മുന്നിലുള്ളത്. ഭാഗ്യത്തിന്റെ പൂര്‍ണ്ണപിന്തുണ ഇക്കാലയളവില്‍ ഇവര്‍ക്കുണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ ജീവിതത്തില്‍ ഉണ്ടായേക്കും. ജീവിതത്തിലെ സന്തോഷം നിറഞ്ഞ കാലഘട്ടമായിരിക്കും ഇത്. കുട്ടികളുമായി ബന്ധപ്പെട്ട് സന്തോഷവാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ട്. വാഹനങ്ങളോ വസ്തുവകകളോ വാങ്ങാന്‍ യോഗമുണ്ടാകും.
7
ജൂണ്‍ മാസത്തിലെ 7, 16,25 തീയതികളില്‍ ജനിച്ചവര്‍ക്കും സൗഭാഗ്യകാലമാണ് മുന്നില്‍. ഈ തീയതികളില്‍ ജനിച്ച ബിസിനസുകാര്‍ക്ക് ലാഭമുണ്ടാക്കാന്‍ അനുകൂലമായ സമയമാണ്. ഉദ്യോഗസ്ഥര്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്നും ഉന്നത അധികാരികളില്‍ നിന്നും വളരെ മികച്ച അനുഭവങ്ങള്‍ ഉണ്ടാകും. കര്‍മ്മമണ്ഡലം വിജയകരമായിരിക്കും. എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജോലിയില്‍ ഉന്നത അധികാരികളുടെ പ്രശംസ പിടിച്ചുപറ്റും. വരുമാനം വര്‍ധിക്കുകയും പുതിയ വരുമാനസ്രോതസ്സുകള്‍ ഉണ്ടാകുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
