ന്യൂമറോളജി: ജനനത്തീയ്യതി ഈ സംഖ്യകളില്‍ ഏതെങ്കിലുമാണോ, എങ്കില്‍ ദേഷ്യം നിങ്ങളുടെ കൂടപ്പിറപ്പ് ആയിരിക്കും

ദേഷ്യം എല്ലാവര്‍ക്കും ഉള്ള വികാരമാണ്. ചിലര്‍ പെട്ടെന്ന് ദേഷ്യപ്പെടും, ചിലര്‍ ദേഷ്യം അടക്കിവെക്കാന്‍ കഴിവുള്ളവരായിരിക്കും, മറ്റുചിലര്‍ ദേഷ്യപ്പെടുകയേ ചെയ്യില്ല, എന്നാല്‍ ചിലര്‍ ഉള്ളില്‍ ദേഷ്യം കൊണ്ടുനടക്കും. ദേഷ്യത്തിന് ഇങ്ങനെ പല വകഭേദങ്ങളും ഉണ്ട്. ചിലയാളുകള്‍ക്ക് ദേഷ്യവുമായി ജന്മനാ ഒരു ബന്ധമുണ്ടെന്നാണ് സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി പറയുന്നത്. അതെന്താണെന്ന് നോക്കാം.

numerology anger prediction

ഓരോ സംഖ്യയ്ക്കും പ്രത്യേകമായ സവിശേഷതകളും പ്രാധാന്യവും കല്‍പ്പിക്കുന്ന വിശ്വാസമാണ് ന്യൂമറോളജി. ന്യൂമറോളജി പ്രകാരം ഓരോ ജനനത്തീയ്യതിയും അതിന്റേതായ സ്വഭാവ സവിശേഷതകള്‍ ഉണ്ടാകും. ആ തീയ്യതിയില്‍ ജനിക്കുന്ന ആളുകളുടെ വ്യക്തിത്വത്തിലും വൈകാരിക അവസ്ഥകളിലും അവ പ്രതിഫലിക്കും. ഇത്തവണ ദേഷ്യവുമായി ബന്ധപ്പെട്ടിട്ടുള്ള ജനനത്തീയ്യതികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ന്യൂമറോളജിയും ജനനത്തീയ്യതിയും

ഓരോ സംഖ്യയ്ക്കും പ്രത്യേകമായ ഊര്‍ജ്ജവും ആ ഊര്‍ജ്ജം അന്ന് ജനിക്കുന്ന ആളുകളുടെ സ്വഭാവത്തിലും ജീവിതത്തിലും സ്വാധീനമുണ്ടാക്കുകയും ചെയ്യുമെന്ന് ന്യൂമറോളജി പറയുന്നു. ജനനത്തീയ്യതിയെ ഒറ്റസംഖ്യയാക്കി അല്ലെങ്കില്‍ മാസ്റ്റര്‍ സംഖ്യകളാക്കി (11,22,33 പോലെ) മാറ്റി ന്യൂമറോളജിസ്റ്റുകള്‍ ഒരു വ്യക്തിയുടെ വൈകാരിക സ്വഭാവവും അല്ലാത്ത സ്വഭാവങ്ങളും പ്രവചിക്കാറുണ്ട്.

ജനനത്തീയ്യതി 9 ആയിട്ടുള്ളവര്‍

ജനനത്തീയ്യതി ഒമ്പതും ഒമ്പതിലേയ്ക്ക് ചുരുക്കാവുന്ന മറ്റ് തീയ്യതികളിലും ജനിച്ച ആളുകള്‍ക്ക് ദേഷ്യം ഉള്‍പ്പെടെ ശക്തമായ വികാരത്തള്ളിച്ച ഉള്ള ആളുകള്‍ ആയിരിക്കും. തീവ്രത, അഭിനിവേശം, നീതിബോധം എന്നിവയുമായി 9 എന്ന സംഖ്യ ബന്ധപ്പെട്ടിരിക്കുന്നു. ഈ സംഖ്യയുമായി ബന്ധപ്പെട്ടിട്ടുള്ള ജനനത്തീയ്യതികള്‍ ഉള്ള ആളുകള്‍ സാമൂഹിക പ്രശ്‌നങ്ങളിലും വ്യക്തിപരമായ മൂല്യങ്ങളും ശ്രദ്ധാലുക്കളായിരിക്കും. അനീതി കാണുമ്പോഴും അവരുടെ മൂല്യങ്ങള്‍ തകരുന്നത് കാണുമ്പോഴും ഇവരിലെ ദേഷ്യം അണപൊട്ടി ഒഴുകാം.

ജനനത്തീയ്യതി 18 ആയിട്ടുള്ളവര്‍

പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമുള്ളവരായിരിക്കും 18ാം തീയ്യതികളില്‍ ജനിച്ചതോ ജനനത്തീയ്യതി 18ലേയ്ക്ക് ചുരുക്കാന്‍ കഴിയുന്നതോ ആയ ആളുകള്‍. വികാര വിക്ഷോഭമുള്ളവരായിരിക്കും ഇക്കൂട്ടര്‍. വളരെ പെട്ടെന്ന് ദേഷ്യപ്പെടും. 1, 8 എന്നീ സംഖ്യകളുടെ ഊര്‍ജ്ജത്തിന്റെ സങ്കീര്‍ണ്ണ സമന്വയമാണ് 18ല്‍ ഉള്ളത്. സ്വാശ്രതത്വം, അഭിലാഷങ്ങള്‍ എന്നിവ ഈ സംഖ്യയുമായി ബന്ധപ്പെട്ട ജനനത്തീയ്യതി ഉള്ളവരുടെ പ്രത്യേകതകളാണ്. എങ്കിലും ഇവര്‍ പെട്ടെന്ന് അക്ഷമരാകുകയും അസ്വസ്ഥരാകുകയും അങ്ങനെ ദേഷ്യത്തിലേയ്ക്ക് എത്തുകയും ചെയ്യും.

ജനനത്തീയ്യതി 27 ആയിട്ടുള്ളവര്‍

വൈകാരികമായി പെട്ടെന്ന് പ്രതികരിക്കുന്ന ആളുകളാണ് 27-ാം തീയ്യതി ജനിച്ചവരോ 27 എന്ന സംഖ്യയിലേയ്ക്ക് ചുരുക്കാവുന്ന ജനനത്തീയ്യതി ഉള്ളതോ ആയ ആളുകള്‍. ഇവര്‍ തീവ്രമായി ദേഷ്യം പ്രകടിപ്പിക്കും. കരുതല്‍, പോഷിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട 2 എന്ന സംഖ്യയുടെയും സ്വാശ്രയത്തം, നിശ്ചയദാര്‍ഢ്യം എന്നിവയുമായി ബന്ധപ്പെട്ട 7 എന്ന സംഖ്യയുടെയും സമന്വയ രൂപമാണ് 27. ഈ സമന്വയം മൂലം വികാര വിക്ഷോഭത്തിലേയ്ക്ക് നയിക്കുന്ന ആന്തരിക സംഘട്ടനങ്ങള്‍ ഒരു വ്യക്തിയിലുണ്ടാകാം.

29 ജനനത്തീയ്യതി ആയിട്ടുള്ളവര്‍

പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമുള്ളവരാണ് 29നും 29ലേയ്ക്ക് ചുരുക്കാവുന്ന ജനനത്തീയ്യതികളിലും ജനിച്ചവര്‍. ഒരു ഉപേക്ഷയും വിചാരിക്കാതെ ഇവര്‍ ഇവരുടെ ദേഷ്യം പ്രകടിപ്പിക്കും. നയതന്ത്രപരമായ 2 എന്ന സംഖ്യയുടെയും സാഹസികത, ആവേശം എന്നിവയുമായി ബന്ധപ്പെട്ട 9 എന്ന സംഖ്യയുടെയു ഊര്‍ജ്ജങ്ങളാണ് 29ല്‍ സമന്വയിച്ചിരിക്കുന്നത്. ഇതുമൂലം ഈ സംഖ്യയുമായി ബന്ധപ്പെട്ട ജനനത്തീയ്യതിക്കാര്‍ വളരെ പെട്ടന്നുള്ള വൈകാരിക പ്രകടനങ്ങളുടെയും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ അക്ഷരായിട്ടുള്ളവരും ആയിരിക്കും.

ജനനത്തീയ്യതി 30 ആയിട്ടുള്ളവര്‍

മാതൃകാപരമായ ദേഷ്യപ്രകടനമാണ് 30 എന്ന തീയ്യതിയിലോ അതിലേയ്ക്ക് ചുരുക്കാവുന്ന മറ്റ് ജനനത്തീയ്യതികളിലോ ജനിച്ച ആളുകള്‍. ഭാവനാപൂര്‍ണ്ണവും പ്രകടവാത്മകവുമായ 3 എന്ന സംഖ്യയുടെയും കരുതലും പോഷകസ്വഭാവവും ഉള്ള 0 എന്ന സംഖ്യയുടെയും സമന്വയമാണ് 30. ഇതിലൂടെ ഈ സംഖ്യയുമായി ബന്ധപ്പെട്ട ജനനത്തീയ്യതി ഉള്ളവര്‍ കലാപരമായി അല്ലെങ്കില്‍ മാതൃകാപരമായി ദേഷ്യം പ്രകടിപ്പിക്കുന്നവര്‍ ആയിരിക്കും.

ജനനത്തീയ്യതികളെ അടിസ്ഥാനമാക്കി വ്യക്തിപരമായ സ്വഭാവസവിശേഷതകള്‍ ന്യൂമറോളജിസ്റ്റുകള്‍ പ്രവചിക്കാറുണ്ടെങ്കിലും ന്യൂമറോളജി ഒരു തെളിയിക്കപ്പെട്ട ശാസ്ത്രമല്ലെന്നും ഒരു വ്യക്തിയുടെ വൈകാരിക പ്രകടനങ്ങള്‍ അയാളുടെ അനുഭവങ്ങളെയും തിരഞ്ഞെടുപ്പുകളെയും അടിസ്ഥാനമാക്കിയാണ് രൂപപ്പെടുന്നതെന്നും മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

ചില പ്രത്യേക തീയ്യതികളില്‍ ജനിച്ചവര്‍ ദേഷ്യസ്വഭാവമുള്ളവരായിരിക്കാന്‍ സാധ്യതയുണ്ടെങ്കിലും ദേഷ്യമെന്നത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും എല്ലാ മനുഷ്യരിലും പല അളവുകളില്‍ ദേഷ്യം ഉണ്ടാകാമെന്നും മനസ്സിലാക്കണം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Thursday, April 4, 2024, 11:50 [IST]
X
Desktop Bottom Promotion