ജനിച്ച മാസം പറയും നിങ്ങളെ കുറിച്ചുള്ള പല രഹസ്യങ്ങളും നിഗൂഢതകളും, ന്യൂമറോളജി പ്രവചനങ്ങള്‍

ജനനത്തീയതി വളരെ നിസ്സാരമായ ഒന്നായി തോന്നാമെങ്കിലും അങ്ങനെയല്ല. വളരെ നിഗൂഢമായ, നമ്മുടെ ജീവിതത്തെ പലതരത്തിലും സ്വാധീനിക്കുന്ന ഒന്നാണത്. ഉദാഹരണത്തിന് ജ്യോതിഷത്തിലെ ഉവപവിഭാഗമായ സംഖ്യാശാസ്ത്രം അഖനാ ന്യൂമറോളജി പ്രകാരം ഒരാളുടെ ജനനത്തീയതി ജീവിതത്തെ മാത്രമല്ല, അയാളുടെ ഗുണങ്ങളെയും വ്യക്തിത്വത്തെയും പെരുമാറ്റരീതികളെയും വിധിയെയും സ്വാധീനിക്കുന്നു.

Months
Photo Credit: AI Generated

തീയതി മാറ്റിനിര്‍ത്തിയാല്‍ സംഖ്യാശാസ്ത്ര പ്രകാരം ഒരു വ്യക്തി ജനിച്ച മാസവും അവന്റെ/അവളുടെ ഗുണങ്ങള്‍, പ്രൊഫഷണല്‍ ജീവിതം, സാമ്പത്തിക സ്ഥിതി, ആരോഗ്യം തുടങ്ങി നിരവധി കാര്യങ്ങളെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നുണ്ട്. ജനിച്ച മാസം അനുസരിച്ച് നിങ്ങളുടെ പ്രത്യേകതകളു ഭാവിയും അറിയാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഈ ലേഖനം വായിച്ചുനോക്കിയാല്‍ നിങ്ങളെ കൗതുകപ്പെടുത്തുന്ന കാര്യങ്ങള്‍ അറിയാം.

ജനുവരി

നിങ്ങള്‍ ജനിച്ച മാസം ജനുവരി ആണെങ്കില്‍, ധൈര്യവും നിശ്ചയദാര്‍ഢ്യവും ഉള്ള വ്യക്തിയായിരിക്കും നിങ്ങള്‍. പ്രൊഫഷണല്‍ ജീവിതത്തില്‍, ലക്ഷ്യങ്ങളെ തടസ്സപ്പെടുത്തുന്ന ഒന്നിനെയും നിങ്ങള്‍ പ്രോത്സാഹിപ്പിക്കുകയില്ല. വെല്ലുവിളികളെ തന്റേടത്തോടെ നേരിടും. മറ്റുള്ളവരെ പ്രചോദിപ്പിക്കും വിധം വളരെ അച്ചടക്കത്തോടെയുള്ള സമീപനത്തിലൂടെ ലക്ഷ്യങ്ങളിലേക്കും സ്വപ്‌നങ്ങളിലേക്കും പറന്നെത്തുന്നവരാണ് ജനുവരി മാസത്തില്‍ ജനിച്ചവര്‍. ഇവരുടെ നേതൃഗുണങ്ങള്‍ പ്രശംസനീയമാണ്. എങ്കിലും ഇവരുടെ നിശ്ചയദാര്‍ഢ്യം ചിലപ്പോഴൊക്കെ മറ്റുള്ളവരെ ചൊടിപ്പിക്കാറുണ്ട്.

ഫെബ്രുവരി

ഫെബ്രുവരിയില്‍ ജനിച്ച വ്യക്തികള്‍ പലപ്പോഴും വളരെ സര്‍ഗ്ഗാത്മകത പുലര്‍ത്തുകയും ബുദ്ധിപരമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നത് ആസ്വദിക്കുകയും ചെയ്യുന്നവരാണ്. തുറന്ന മനോഭാവമുള്ള അവര്‍ സ്വാതന്ത്ര്യത്തെ ഏറെ വിലമതിക്കുന്നു. ഭാവനാസമ്പന്നരായ ഇവര്‍ മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി ചിന്തിക്കുന്നവരാണ്. സാഹസികതയിലും യാത്രയിലും അഭിനിവേശമുള്ളവരുമാണ് ഫെബ്രുവരിയില്‍ ജനിക്കുന്നവര്‍. മറ്റുള്ളവരോട് അനുതാപപൂര്‍വം പെരുമാറുകയും സഹതാപവും വേറിട്ട ചിന്തകളും വേണ്ടിടത്ത് തിളങ്ങുകയും ചെയ്യുന്ന ഇവരെ ആളുകള്‍ക്ക് വേഗത്തില്‍ ഇഷ്ടമാകും. പക്ഷേ സെന്‍സിറ്റീവ് ആയ ഇവര്‍ക്ക് പെട്ടെന്ന് മൂഡ് മാറും.

മാര്‍ച്ച്

മാര്‍ച്ചില്‍ ജനിച്ചവര്‍ അസാധാരണമായ ഭാവനാശേഷി ഉള്ളവരാണ്. എന്നാല്‍ ലജ്ജാ സ്വഭാവം കാരണം സാമൂഹിക ഇടപെടലുകളില്‍ നിന്നും ഇവര്‍ വിട്ടുനില്‍ക്കും. തങ്ങളുടെ വികാരങ്ങള്‍ കലാപരമായ സൃഷ്ടികളിലൂടെ പ്രകടിപ്പിക്കുന്ന കൂട്ടരാണ് ഇവര്‍. മറ്റുള്ളവരുടെ വികാരങ്ങളെ ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിവുള്ള ഇവര്‍ അവരുടെ സൗമ്യവും അനുകമ്പയും നിറഞ്ഞ പെരുമാറ്റത്തിലൂടെ മറ്റുള്ളവരുടെ സ്‌നേഹം പിടിച്ചുപറ്റുന്നു. പൊതുവെ സമാധാനകാംക്ഷികളാണ് ഇവര്‍. ഉള്‍പ്രേരണകളെ അടിസ്ഥാനമാക്കിയാണ് ഇവര്‍ തീരുമാനമെടുക്കുക.

ഏപ്രില്‍

ഏപ്രില്‍ മാസത്തില്‍ ജനിച്ച വ്യക്തികള്‍ക്ക് ശക്തമായ വ്യക്തിത്വം ഉണ്ടായിരിക്കും. അവര്‍ അവരുടെ ചിന്തകള്‍ നേരിട്ട് പ്രകടിപ്പിക്കാന്‍ മടിക്കാറില്ല. വെട്ടിത്തുറന്ന് പറയുന്ന ഇവരുടെ സ്വഭാവം മറ്റുള്ളവരില്‍ അനിഷ്ടപ്പെടത്തിന് കാരണമാകാറുണ്ട്. എന്നിരുന്നാലും, അവര്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ച് ആശങ്കാകുലരാകാറില്ലെന്ന് മാത്രമല്ല, തങ്ങളോടുതന്നെ സത്യസന്ധത പുലര്‍ത്തുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ജീവിതത്തോട് അടങ്ങാത്ത അഭിനിവേശമുള്ള ഇവര്‍ക്ക് വിജയിക്കണമെന്നുള്ള തീവ്രമായ തോന്നല്‍ ഉള്ളിലുണ്ടാകും. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും കാരണം ഇവര്‍ നേതൃസ്ഥാനങ്ങള്‍ക്ക് അനുയോജ്യരാണ്. ഇവരുടെ ആകര്‍ഷകമായ രൂപം കാരണം ധാരാളം സുഹൃത്തുക്കള്‍ ഇവര്‍ക്കുണ്ടാകും. എങ്കിലും അക്ഷമയും എടുത്തുചാടിയുള്ള തീരുമാനവും ചിലപ്പോള്‍ ഇവരെ അബദ്ധങ്ങളിലേക്ക് എത്തിക്കും.

മെയ്

മെയ് മാസത്തില്‍ ജനിച്ചവര്‍ സംഗീതം, അഭിനയം, കല എന്നിവയില്‍ കഴിവുള്ളവരായിരിക്കും. അവര്‍ സാമൂഹിക ഇടപെടലുകളില്‍ മുന്നിലായിരിക്കും. പോകുന്നിടത്തെല്ലാം അവര്‍ എളുപ്പത്തില്‍ സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നു. ഉത്തരവാദിത്തബോധമുള്ള ഇവര്‍ ചുറ്റുമുള്ളവരുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തും. നല്ല നര്‍മ്മബോധമുള്ളവരായിരിക്കും ഇവര്‍. ഒരിക്കലും വെറുതെയിരിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. അതുകൊണ്ട് എപ്പോഴും സജീവമായിരിക്കാന്‍ എന്തെങ്കിലും കണ്ടുപിടിക്കും.പക്ഷേ പ്രായോഗികതയുള്ളവര്‍ ആയതുകൊണ്ട് അവരുടെ അഭിപ്രായങ്ങളും ആഗ്രഹങ്ങളും ഇടയ്ക്കിടെ മാറും.

ജൂണ്‍

ജൂണ്‍ മാസത്തില്‍ ജനിച്ചവര്‍ സാധാരണയായി ആഴത്തില്‍ വൈകാരികതയും സ്‌നേഹവുമുള്ളവരുമാണ്. അമിതമായി സംസാരിക്കുന്നവരല്ല ഇവര്‍. പക്ഷേ, മികച്ച ആശയവിനിമയ ശേഷി ഇവര്‍ക്കുണ്ട്. വളരെ പെട്ടെന്ന് സാഹചര്യത്തിനൊത്ത് മാറാന്‍ ഇവര്‍ക്ക് സാധിക്കും. അവസരങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ അവരുടെ ദീര്‍ഘവീക്ഷണം ഉപയോഗിക്കുന്നു. മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്ന ആശയം പുലര്‍ത്തുന്നവര്‍ ആയതുകൊണ്ട് ഇവരുടെ തീരുമാനങ്ങള്‍ പലപ്പോഴും പാളിപ്പോകാറുണ്ട്.


ജൂലൈ

ജൂലൈയില്‍ ജനിച്ച വ്യക്തികള്‍ സദാ സന്തോഷഭാവത്തില്‍ കാണപ്പെടുന്നവര്‍ ആണ്. അവര്‍ക്ക് സാഹസിക കാര്യങ്ങളില്‍ അതിയായ താല്‍പ്പര്യം ഉണ്ട്. സഹാനുഭൂതിയും അനുകമ്പയും വേണ്ടുവോളം ഉള്ള അവര്‍ ഏകാന്തത ഇഷ്ടപ്പെടുകയും വിചിത്ര സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യാം. ഇവരില്‍ സ്‌ട്രെസ് ലെവലുകള്‍ കൂടുതലാണ്, മറ്റുള്ളവരെ ആഴത്തില്‍ സ്‌നേഹിക്കുമ്പോഴും പെട്ടെന്ന് ദേഷ്യം വരാനും മറ്റുള്ളവരെ എളുപ്പത്തില്‍ വേദനിപ്പിക്കാനും ഇവര്‍ക്ക് കഴിയും. അമിതചിന്ത സ്വഭാവം ഇവര്‍ക്ക് വിനയാണ്.


ആഗസ്ത്

ആഗസ്ത് മാസത്തില്‍ ജനിച്ചവര്‍ സാമൂഹിക സേവനത്തില്‍ തല്‍പ്പരരായിരിക്കും. മറ്റുള്ളവരോട് അനുകമ്പയുള്ള അവര്‍ സാര്‍വത്രികമായി സ്‌നേഹം പ്രകടിപ്പിക്കുകയും ആത്മീയതയില്‍ അതീവ താല്പര്യം കാണിക്കുകയും ചെയ്യുന്നു. ആത്മവിശ്വാസവും നേതൃഗുണങ്ങളും ഉള്ളവരാണ് ഈ മാസം ജനിച്ചവര്‍. കഠിനാധ്വാന സ്വഭാവം അവരുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നു. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇവര്‍ മടിക്കാറില്ല. കാര്യങ്ങള്‍ ചെയ്യുമ്പോഴുള്ള ഇവരുടെ ആവേശം മറ്റുള്ളവരുടെ മതിപ്പ് നേടും. പക്ഷേ എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധ നേടാനുള്ള ഇവരുടെ ശ്രമം ആളുകളില്‍ അവമതിപ്പും ഉണ്ടാക്കും.


സെപ്തംബര്‍

സെപ്റ്റംബറില്‍ ജനിച്ച ആളുകള്‍ ബുദ്ധിശക്തിക്കും ആത്മീയമായ താല്‍പ്പര്യങ്ങള്‍ക്കും പേരുകേട്ടവരാണ്. ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും സംഘടിത സമീപനം നിലനിര്‍ത്തുന്നവരാണ് ഇവര്‍. ആഴത്തില്‍ കാര്യങ്ങള്‍ വിലയിരുത്തുന്ന ഇവര്‍ ചിന്തകരെന്ന നിലയില്‍ മികവ് പുലര്‍ത്തുന്നു. എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണത പുലര്‍ത്താന്‍ ശ്രമിക്കുന്നവരാണ് ഇവര്‍. ജോലിസ്ഥലത്ത് ഉത്തരവാദിത്തം വിട്ട് ഇവര്‍ പെരുമാറുകയില്ല. എന്നിരുന്നാലും, സാഹചര്യങ്ങളെ ആഴത്തില്‍ പരിശോധിക്കാനുള്ള പവണതയും സ്വയം വിമര്‍ശനവും അമിതചിന്തയും ഇവരുടെ നെഗറ്റീവ് സ്വഭാവമായി കാണാം.

ഒക്ടോബര്‍

ഒക്ടോബറില്‍ ജനിച്ച വ്യക്തികള്‍ ഭാഗ്യവാന്മാരായി കണക്കാക്കപ്പെടുന്നു. ഭാഗ്യം എപ്പോഴും ഒപ്പമുണ്ടാകുന്നത് കൊണ്ട് അവര്‍ സ്ഥിരമായി തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നു. ഇവര്‍ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കും. പ്രതികാര സ്വഭാവമുള്ളവരായിരിക്കുമ്പോള്‍ തന്നെ, മികച്ച നയതന്ത്രജ്ഞരും സമാധാന വിശ്വാസികളും ആണിവര്‍. ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ മിടുക്കര്‍ ആണിവര്‍. നീതിയുക്തമായി കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് കഴിയും. പക്ഷേ അവര്‍ക്ക് എളുപ്പത്തില്‍ അസൂയ തോന്നും. കലയെയും സാഹിത്യത്തെയും അവര്‍ വിലമതിക്കുന്നു,


നവംബര്‍

നവംബറില്‍ ജനിച്ചവര്‍ പോസിറ്റിവിറ്റി ഉള്ളവരാണ്. എപ്പോഴും സത്യങ്ങള്‍ തിരയുന്ന ഇവര്‍ വ്യക്തമായ മനസ്സിന്റെ ഉടമകളാണ്. മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന ധീരത, ഉദാരത എന്നിവ അവരുടെ ശ്രദ്ധേയമായ സവിശേഷതകളാണ്. എന്തും ഏറ്റെടുക്കാന്‍ അവര്‍ ധൈര്യപ്പെടുന്നുണ്ടെങ്കിലും, അതിലൊന്നും പ്രശംസ ആഗ്രഹിക്കാറില്ല. വികാരങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് സാധിക്കും. പ്രത്യേകിച്ച് കോപം. എപ്പോഴും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുകയും ജീവിതത്തിലെ നിഗൂഢതകളെ കുറിച്ച് തീവ്രമായി ചിന്തിക്കുകയും ചെയ്യുന്നവര്‍ കൂടിയാണ് നവംബറില്‍ ജനിച്ചവര്‍.

ഡിസംബര്‍

ഡിസംബറില്‍ ജനിച്ച വ്യക്തികള്‍ക്ക് അനുയോജ്യമായ ജോലിയും ജീവിതപങ്കാളിയും ലഭിക്കും. അതിന് ഭാഗ്യം അവര്‍ക്കൊപ്പം ഉണ്ടാകും. റിസ്‌ക് എടുക്കാനുള്ള അവരുടെ സന്നദ്ധത അവരെ പലപ്പോഴും അപകടകരമായ സാഹചര്യങ്ങളിലേക്ക്് നയിച്ചേക്കും. നിയമങ്ങള്‍ പാലിക്കാന്‍ മടിയുള്ളവരാണ് ഇവര്‍. സാഹസികതയും പോസിറ്റിവിറ്റിയും ഇവരുടെ ഗുണങ്ങളാണ്. ആവേശത്തോടെ ജീവിതത്തെ കാണുകയും പുതിയ കാര്യങ്ങള്‍ കണ്ടെത്താന്‍ ആവേശം പ്രകടിപ്പിക്കുകയും ചെയ്യും. ശക്തമായ ദേശസ്‌നേഹ വികാരങ്ങള്‍ ഉള്ളവരുമാണ്. എപ്പോഴും തിടുക്കം കാണിക്കുന്നവരും അക്ഷമരും ആയിരിക്കും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

The image used in the story is AI-generated

Story first published: Tuesday, October 29, 2024, 12:22 [IST]
X
Desktop Bottom Promotion