Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ന്യൂമറോളജി പിഴയ്ക്കില്ല; ജീവിതത്തില്‍ നിങ്ങള്‍ക്കൊരു ലക്ഷ്യമുണ്ടോ ,ആ ലക്ഷ്യത്തിലെത്തിക്കും 2025
ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്ര പ്രകാരം ഓരോ വര്‍ഷവും ഓരോ സംഖ്യകളുമായി ബന്ധപ്പെട്ടിരിക്കുന്നു. 2025, 9 എന്ന സംഖ്യയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. 9 എന്ന സംഖ്യ വിട്ടുകൊടുക്കലിന്റെയും മറക്കലിന്റെയും മാറ്റങ്ങളുടെയും വ്യക്തിപരമായ വളര്‍ച്ചയുടെയും സംഖ്യയാണ്. അതുകൊണ്ട് 2025-ല്‍ ആവശ്യമില്ലാത്ത പഴയ കാര്യങ്ങള്‍ മറക്കുകയും പൂര്ത്തിയാക്കേണ്ടതെല്ലാം പൂര്‍ത്തിയാക്കുകയും പുതിയ കാര്യങ്ങള്‍ക്കും പദ്ധതികള്‍ക്കുമായി തയ്യാറെടുക്കുകയും വേണം.

ഭാഗ്യസംഖ്യ
ഫെങ് ഷുയി വിശ്വാസം അനുസരിച്ച് 9 എന്ന സംഖ്യ ഒരു ഭാഗ്യസംഖ്യയാണ്. സമൃദ്ധി, വിജയം, പോസിറ്റീവ് എനര്‍ജി എന്നിവയുടെയെല്ലാം പ്രതീകമാണത്. 9 എന്ന സംഖ്യയുമായി നിങ്ങള്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് ഭാഗ്യവും ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങളും നല്‍കും.
ഭാഗ്യം വേണ്ടിടത്ത് ഭാഗ്യമേകും
9 എന്ന സംഖ്യ നല്കുന്ന ഊര്‍ജം ഭാഗ്യവുമായി ബന്ധപ്പെട്ടതാണ്. നമ്മള് ആഗ്രഹിക്കുന്ന മേഖലകളിലും ആഗ്രഹിക്കുന്ന അവസരങ്ങളിലും പോസിറ്റീവ് എനര്‍ജിയും ഊര്‍ജവും അതിലൂടെ ലഭിക്കും. പ്രത്യേകിച്ച് പുതിയ അവസരങ്ങള്‍ ലഭിക്കുമ്പോള്‍. ബന്ധങ്ങളിലായാലും കരിയറിലായാലും വ്യക്തിപരമായ വളര്‍ച്ചയിലായാലും 9 സംഖ്യ ഭാഗ്യം നല്‍കും.
പ്രണയബന്ധങ്ങള്ക്ക് മികച്ച വര്‍ഷം
പ്രണയബന്ധങ്ങള്‍ തുടങ്ങാന്‍, നമ്മള് ആഗ്രഹിച്ച പങ്കാളിയെ കണ്ടെത്താന്‍, അര്‍ത്ഥവത്തായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഏറ്റവും മികച്ച വര്‍ഷമാണ് 2025. 9 നല്കുന്ന ഊര്‍ജം കരുണയും ഉദാരതയും ഐക്യവും നല്‍കും. മറ്റുള്ളവരുമായി വളരെ ആഴത്തിലുള്ള ബന്ധം സൃഷ്ടിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം 2025-ല്‍ സംജാതമാകും.
ജീവിതലക്ഷ്യം കണ്ടെത്തും
നമ്മുടെ ഉള്ളിലേക്ക് തന്നെ നോക്കാന്‍ പ്രേരിപ്പിക്കുന്ന വര്‍ഷമാണ് 2025. കാരണം 9 എന്ന സംഖ്യ ആത്മപരിശോധനയുമായും സ്വയം മനസ്സിലാക്കുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ മുന്‍ഗണനകള്‍ എന്തെല്ലാമാണ്, പ്രിയ വ്യക്തികള്‍ ആരെല്ലാമാണ്, ജീവിതത്തിന്റെ ലക്ഷ്യമെന്താണ് എന്നീ കാര്യങ്ങളില്‍ വ്യക്തതയ വരികയും അതിനനുസരിച്ച് ജീവി തത്തില്‍ മാറ്റം വരുത്തുകയും ചെയ്യാനാകും.
വേദനകള്‍ മറക്കും തടസ്സങ്ങള്‍ നീങ്ങും
ഭൂതകാലത്തെ മുറിവുകളുടെ വേദന പേറിയാണ് ഇപ്പോഴും ജീവിക്കുന്നതെല്ലാം അവയെല്ലാം മറക്കാനും ജീവിതം തിരിച്ചുപിടിക്കാനും ഈ വര്‍ഷം സാധിക്കും. വെല്ലുവിളികളും തടസ്സങ്ങളും കൊണ്ട് ജീവിതം വഴിമുട്ടി നില്‍ക്കുന്നവര്‍ക്കും ഈ വര്‍ഷം എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാന്‍ കഴിയും. ഭൂതകാലത്തെ സംഭവങ്ങളെ വിട്ടുകളയാനും പുതിയ തുടക്കങ്ങളെ ആശ്ലേഷിക്കാനും 9 എന്ന സംഖ്യയുടെ ഊര്‍ജം നിങ്ങളെ പ്രാപ്തരാക്കും.
സെപ്റ്റംബര്‍ മാസം വഴിത്തിരിവ്
9 എന്ന സംഖ്യ സെപ്റ്റംബര്‍ മാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നിരവധിയാളുകള്‍ക്ക് 2025, സെപ്റ്റംബര്‍ ജീവിതത്തില്‍ വഴിത്തിരിവാകും. പ്രധാനമാറ്റങ്ങളും ജീവിതം തന്നെ മാറ്റിമറിക്കുന്ന സംഭവങ്ങളും ഈ മാസം പ്രതീക്ഷിക്കാം. വളരെ ശ്രദ്ധയോടെ ഈ മാസത്തെ സാഹചര്യങ്ങളെയും മാറ്റങ്ങളെയും വീക്ഷിക്കുക.
ജോലിയില്‍ വിജയം
ക്രിയാത്മകയും സര്‍ഗാത്മകതയും ഉണ്ടെങ്കില്‍ കരിയറില്‍ തിളക്കമാര്‍ന്ന വിജയമാണ് 2025 വാഗ്ദാനം ചെയ്യുന്നത്. പുതിയ ആശയങ്ങളോടും സമീപനങ്ങളോടും മുഖം തിരിക്കാതിരിക്കുക. കംഫര്‍ട്ട് സോണിന് പുറത്തിറങ്ങി വ്യത്യസ്തവും പുതിയതുമായ കാര്യങ്ങള്‍ ചെയ്യുക. വിജയം പിന്നാലെ വരും.
ലക്ഷ്യമുണ്ടെങ്കില്‍ 2025 കൈവിടില്ല
നിങ്ങള്‍ക്കൊരു ലക്ഷ്യമുണ്ടെങ്കില്‍, ആ ലക്ഷ്യത്തിലെത്തിച്ചേരാന്‍ ഏറ്റവും നല്ല വര്‍ഷമാണ് 2025. കരിയറില്‍ ആയാലും വ്യക്തിജീവിതത്തില്‍ ആയാലും എന്താണ് വേണ്ടതെന്ന് തിരിച്ചറിയുകയും അതിന് പരിപൂര്‍ണ്ണ ശ്രദ്ധ നല്കി പ്രവര്‍ത്തിക്കുകയും വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
