Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ജന്മലക്ഷ്യം തന്നെ കോടീശ്വരയോഗം: ശുക്രസ്വാധീനം ഈ സംഖ്യയില്‍
ന്യൂമറോളജി പ്രകാരം പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ 1-9 വരെയുള്ള സംഖ്യകളില്‍ നിങ്ങള്‍ എപ്പോഴാണ് ജനിച്ചത് ഏതാണ് നിങ്ങളുടെ ജന്മസംഖ്യ എന്നത് തിരിച്ചറിയണം. അതിന് ശേഷം നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ മനസ്സിലാക്കുകയും ഇത് അനുകൂലമാണോ പ്രതികൂലമാണോ എന്ന് അറിയാന്‍ ശ്രദ്ധിക്കുകയും വേണം.
ജന്മസംഖ്യകള്‍ എപ്പോഴും ഒരു ഗ്രഹത്തെ സ്വാധീനിക്കുന്നതാണ്. 1-9 വരെ.ുള്ള സംഖ്യകളില്‍ നിങ്ങളുടെ ജന്മസംഖ്യ കണ്ടെത്തുകയും അത് ഏത് ഗ്രഹത്തെയാണ് സ്വാധീനിക്കുന്നത് എന്ന് മനസ്സിലാക്കുകയും ചെയ്യുക. ഈ ലേഖനത്തില്‍ 6 എന്ന ജന്മസംഖ്യയില് വരുന്നവരെക്കുറിച്ചാണ് പറയുന്നത്. ഏത് മാസത്തിലും 6, 15 അല്ലെങ്കില്‍ 24 തീയതികളില്‍ ജനിച്ച ആളുകള്‍ക്ക് അവരുടെ ജന്മസംഖ്യയായി 6-നെ കണക്കാക്കാം.

ശുക്രന്റെ ബന്ധം
ശുക്രനാണ് 6 എന്ന സംഖ്യയുടെ അധിപന്. ജന്മസംഖ്യ 6-ല്‍ വരുന്നവര്‍ക്ക് ശുക്രന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. ഈ ആളുകള്‍ക്ക് ജീവിതത്തില്‍ പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവുന്നില്ല. എന്ന് മാത്രമല്ല ഇവര്‍ക്ക് ശുക്രന്റെ പ്രത്യേക അനുഗ്രഹവുമുണ്ട്. സാമ്പത്തികമായി യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഇവര്‍ക്ക് നേരിടേണ്ടി വരുന്നില്ല. ഇത്തരത്തില്‍ നിരവധി പ്രത്യേകതകള്‍ ശുക്രന് നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു.
ജന്മോദ്ദേശം സമ്പന്നനാവുക
ജന്മസംഖ്യ 6 ആണെങ്കില്‍ അവരുടെ ജന്മലക്ഷ്യം തന്നെ സമ്പന്നനാവുക എന്നതാണ്. ഇവര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലും കഷ്ടപ്പെടേണ്ടി വരുന്നില്ല. ആളുകള്‍ക്ക് ജീവിതത്തില്‍ വളരെയധികം സുഖങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. ഒരു തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും ഇവരെ തളര്‍ത്താന്‍ സാധിക്കുകയില്ല. ചെറുപ്പത്തിലേ ഇവര്‍ പണക്കാരാവുന്നു. അതിനുള്ള സാധ്യതയും വഴിയും ഇവര്‍ക്ക് മുന്നില്‍ തുറന്ന് വരുന്നു. ആളുകളോടൊപ്പം സമയം ചിലവഴിക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രദ്ധിക്കുന്നു.
സാമ്പത്തികം ശക്തമാവുക
സാമ്പത്തികം ശക്തമാവുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കൂടാതെ മറ്റുള്ളവരെ സഹായിക്കുന്നതിനും നിങ്ങള്‍ എപ്പോഴും ശ്രമിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ നിങ്ങളെ ഒരിക്കലും തോല്‍പ്പിക്കാന്‍ സാധിക്കില്ല. പിശുക്കിന്റെ കാര്യത്തില്‍ നിങ്ങള്‍ ഒരിക്കലും ഉണ്ടാവുകയില്ല. ഭാവനാത്മകമായി മുന്നോട്ട് പോവുന്നതിനും അതില്‍ വിജയിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ വളരെ വലിയ തോതില്‍ തന്നെ നിങ്ങളില്‍ സന്തോഷം കൊണ്ട് വരുന്നു.
വാര്‍ദ്ധക്യം വൈകി വരുന്നു
സാമ്പത്തിക കാര്യങ്ങള്‍ മാത്രമല്ല മറ്റ് ചില കാര്യങ്ങളിലും നിങ്ങള്‍ക്ക് 6 എന്ന നമ്പര്‍ ഭാഗ്യമായി മാറുന്നുണ്ട്. ഇവര്‍ക്ക് വാര്‍ദ്ധക്യം വൈകിയാണ് വരുന്നത്. കൂടാതെ എപ്പോഴും ചെറുപ്പമായി തുടരുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ഇതല്ലാതെ ഈ നമ്പറിലുള്ളവര്‍ക്ക് കലയുമായി അടുത്ത ബന്ധമാണ് ഉണ്ടാവുന്നത്. കലാരംഗത്ത് ഇവര്‍ക്ക് ശോഭിക്കാന്‍ സാധിക്കും. യാത്രകള്‍ വളരെയധികം താല്‍പ്പര്യമുള്ളവരായിരിക്കും
സൗഹൃദത്തെ ഇഷ്ടപ്പെടുന്നവര്‍
പ്രണയത്തേക്കാളും ഇവര്‍ പ്രാധാന്യം നല്‍കുന്നത് സൗഹൃദത്തിനായിരിക്കും. ഈ ആളുകള്‍ എല്ലാ സാഹചര്യങ്ങളിലും സന്തോഷവാനാണ്. ഒരു കാര്യത്തിലും ടെന്‍ഷനടിക്കുകയോ മറ്റുള്ളവരെ ടെന്ഷനടിപ്പിക്കുകയോ ഇല്ല. ഇത് ജീവിതത്തെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു. ബന്ധപ്പെടുന്ന എല്ലാ മേഖലകളിലു ഇവര്‍ക്ക് മികച്ച മാറ്റവും പേരും സമ്പാദിക്കാന്‍ സാധിക്കുന്നു. ആഢംബര വസ്തുക്കളോട് പ്രിയം ഉള്ളവരായിരിക്കും.
പ്രവര്‍ത്തന മേഖല
ന്യൂമറോളജി പ്രകാരം നിങ്ങളുടെ ഇഷ്ടനമ്പര്‍ 6 ആണെങ്കില്‍ ഇവരുടെ പ്രവര്‍ത്തന മേഖല കല, മോഡലിംഗ്, സംഗീതം, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ ആയിരിക്കും. ഇവര്‍ക്ക് ആഢംബര വസ്തുക്കളോട് അല്പം കൂടുതല്‍ താല്‍പ്പര്യമായിരിക്കും. ബിസിനസ്സ് ചെയ്താല്‍ അവര്‍ക്ക് നല്ല വിജയം ലഭിക്കും. രോഗങ്ങളുടെ കാര്യത്തിലും നിങ്ങള്‍ക്ക് ചെറിയ രീതിയില്‍ ശ്രദ്ധ അത്യാവശ്യമാണ്. കാരണം ജീവിത ശൈലി രോഗങ്ങള്‍ ഇടക്കിടെ നിങ്ങളെ ബാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
