Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
എല്ലാ തടസ്സവും അവസാനിച്ചു: പോയ മാസത്തേക്കാള്‍ അഭിവൃദ്ധിയുമായി നവംബര്‍: നിങ്ങള്‍ക്കെങ്ങനെ?
നവംബര്‍ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. പലപ്പോഴും പുത്തന്‍ പ്രതീക്ഷകളാണ് ഓരോ മാറ്റങ്ങളേയും ഉള്‍ക്കൊള്ളാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. എങ്കിലും നവംബര്‍ മാസത്തില്‍ ന്യൂമറോളജി പ്രകാരം എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് നേട്ടങ്ങള്‍ എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.
നവംബര്‍ മാസത്തില്‍ സംഖ്യാശാസ്ത്രപ്രകാരം ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി അത് അനുകൂലമാണോ പ്രതികൂലമാണോ എന്നതെല്ലാം നമുക്ക് നോക്കാം. വരുന്ന 30 ദിവസം സംഖ്യാശാസ്ത്രപ്രകാരം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാമാണ്.

നമ്പര്‍1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ അവര്‍ക്ക് നവംബര്‍ മാസം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. കൂടാതെ നേട്ടങ്ങള്‍ തേടി എത്തും. സാമ്പത്തികമായും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. മാറ്റങ്ങളെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും.
നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ നവംബര്‍ മാസത്തില്‍ സന്തോഷപ്രദമായ പല കാര്യങ്ങളും സംഭവിക്കുന്നു. കൂടാതെ ജീവിതത്തില്‍ സാമ്പത്തിക അസ്ഥിരത ഉണ്ടാവാതിരിക്കുകയും ചെയ്യുന്നു. ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തും. ആഗ്രഹം പോലെ എല്ലാം കൈകാര്യം ചെയ്യാന്‍ സാധിക്കും.
നമ്പര്‍ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറയുന്ന മാസമാണ് നവംബര്‍. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പലപ്പോഴും പോസിറ്റീവിറ്റി നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഇവര്‍ ശ്രമിക്കുന്നത്.
നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ ഗുണഫലങ്ങളേക്കാള്‍ ദോഷഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും അനാവശ്യ കാര്യങ്ങളില്‍ സംസാരിക്കാന്‍ നില്‍ക്കരുത്. അത് നിങ്ങളെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുന്നു. ജീവിതത്തില്‍ മാറ്റങ്ങള്‍ പ്രതികൂലമായി മാറുന്നത് ശ്രദ്ധിക്കണം.
നമ്പര്‍ 5
ജന്മസംഖ്യ 5 ഉള്ളവരെങ്കില്‍ ഇവര്‍ക്ക് സന്തോഷം നിലനില്‍ക്കുന്ന ഒരു മാസമാണ് നവംബര്‍. മാത്രമല്ല സത്യസന്ധതയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും. പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്ന സാഹചര്യം പലപ്പോഴായി ഉണ്ടാവുന്നു. എല്ലാ തരത്തിലും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്ന സമയമാണ്.
നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ അവര്‍ക്ക് നവംബര്‍ മാസം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്. പൊതുവേ അനുകൂല ഫലങ്ങള്‍ നിലനില്‍ക്കുന്ന ഒരു മാസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ തരത്തിലുള്ള നേട്ടങ്ങളിലേക്കും നിങ്ങളെത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു.
നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ ഇവര്‍ക്ക് നവംബര്‍ മാസം മികച്ച നേട്ടങ്ങളാണ് ഉണ്ടാവുന്നത്. സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പോസിറ്റീവ് നേട്ടങ്ങളെ സ്വന്തമാക്കുന്നതിന് സാധിക്കുന്ന സമയമാണ് നവംബര്‍ മാസത്തില്‍. വിവാഹ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
നമ്പര്‍ 8
നമ്പര്‍ എട്ട് ആണ് നിങ്ങളുടെ ജന്മസംഖ്യ എന്നുണ്ടെങ്കില്‍ അവര്‍ക്ക് നേട്ടങ്ങളുടെ മാസമാണ് നവംബര്‍ മാസം. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ ചെലുത്തേണ്ടതാണ്. അല്ലാത്ത പക്ഷം നഷ്ടങ്ങള്‍ സംഭവിക്കാം. ജീവിത രീതിയില്‍ കാര്യമായ മാറ്റം വരുത്തിയില്ലെങ്കില്‍ അത് ആരോഗ്യ പ്രതിസന്ധികളിലേക്ക് എത്തിക്കുന്നു.
നമ്പര്‍ 9
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ നമ്പര്‍ 9 ആണെങ്കില്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച നേട്ടങ്ങളുണ്ടാക്കുന്നതായിരിക്കും. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും കാണുന്നു. എല്ലാ മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്ന നവംബര്‍ മാസം സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തണം എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications