Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ജൂണ്‍ സമ്പൂര്‍ണഫലം: ശനിദൃഷ്ടി പതിഞ്ഞ മാസം: പക്ഷേ ഫലങ്ങള്‍ അതിഗംഭീരം
ജൂണ്‍ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ സംഖ്യാശാസ്ത്ര പ്രകാരം നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുന്ന 30 ദിവസങ്ങളില്‍ സംഭവിക്കുന്നുണ്ട്. പലപ്പോഴും ജീവിതത്തില്‍ നാം ആഗ്രഹിക്കുന്നത് പോലെ തന്നെ കാര്യങ്ങള്‍ നടക്കുന്നു. ശനി വര്‍ഷമാണ് 2024 എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ശനിയുടെ ദൃഷ്ടി പതിയാത്ത ഒരു സമയം പോലും ഇല്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. അത്രയേറെ ശനിയുടെ സ്വാധീനം നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. സംഖ്യാശാസ്ത്രപ്രകാരം നിങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഈ സമയത്ത് ഉണ്ടാവുന്നത് എന്നത് തന്നെയാണ് അറിഞ്ഞിരിക്കേണ്ട കാര്യം.
ജന്മസംഖ്യ 1- 9 വരെയുള്ളവരില്‍ ചില തീയ്യതികളില്‍ ജനിച്ചവര്‍ക്ക് അനുകൂല ഫലങ്ങളും ചില തീയ്യതികളില്‍ ജനിച്ചവര്‍ക്ക് പ്രതികൂല ഫലങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ഈ മാസം അത് ആര്‍ക്കൊക്കെ മാറി മറിഞ്ഞ് വരുന്നു, ആരിലൊക്കെ സ്വാധീനം ചെലുത്തുന്നു എന്നത് അറിഞ്ഞിരിക്കണം. സംഖ്യാശാസ്ത്രപ്രകാരം നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ ജൂണ്‍ മാസത്തില്‍ എപ്രകാരമാണെന്ന് നമുക്ക നോക്കാം.

നമ്പര്‍ 1
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ നമ്പര്‍ 1 ആണെങ്കില്‍ ഇവര്‍ക്ക് ഏത് കാര്യത്തേയും നയിക്കുന്നതിന് സാധിക്കുന്നു. എന്ത് കാര്യവും മുന്നില്‍ നിന്ന് നടത്തിക്കൊടുക്കുന്നതിനുള്ള അവസരം ലഭിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിവാഹത്തിന് വേണ്ടി ആലോചിക്കുന്നവര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിസ്ഥലത്ത് പരസ്പര ബഹുമാനവും നേട്ടങ്ങളും നിലനില്‍ക്കുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തികവും അനുകൂലമായിരിക്കും.
നമ്പര്‍ 2
ജന്മസംഖ്യ 2 ആണെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും ജൂണ്‍ മാസം നല്‍കുന്നു. ജീവിതത്തില്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുന്ന ഒരു ദാമ്പത്യ ജീവിതം ആയിരിക്കും. ഒരിക്കലും നിങ്ങള്‍ക്ക് പ്രതിസന്ധികളെ ഈ മാസം നേരിടേണ്ടി വരുന്നില്ല. ക്ഷമയോടെ ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പ്രൊഫഷണല്‍ രംഗത്ത് ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമല്ലാത്ത പല നേട്ടങ്ങളും കൊണ്ട് വരുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഇല്ലാത്ത ഒരു മാസമായിരിക്കും ജൂണ്‍ മാസം.
നമ്പര്‍ 3
ജന്മസംഖ്യ 3 ആണെങ്കില്‍ ഇവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളുടെ ഒരു സമയമാണ് വരുന്ന മാസം. കാരണം ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും പതിയെ ഇല്ലാതാവുന്നു. മാനസിക സമ്മര്‍ദ്ദം കൊണ്ട് വലയുന്ന അവസ്ഥ പലപ്പോഴം ഉണ്ടാവുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയില്‍ നിങ്ങള്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ മാസത്തിന്റെ അവസാനത്തിലേക്ക് ആവുന്നു. പുതിയ മാറ്റങ്ങള്‍ നിങ്ങള്‍ ഉള്‍ക്കൊള്ളുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന തകര്‍ച്ചകള്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു.
നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ ഇവര്‍ക്ക് പല വിധത്തിലുള്ള അനുകൂല സമയം ജൂണ്‍ നല്‍കുന്നു. സന്തോഷത്തിന്റെ ആകെത്തുകയായിരിക്കും ഈ മാസം എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനും അതിന് വേണ്ടി പ്രയത്‌നിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഏത് തരത്തിലുള്ള പ്രതിസന്ധികളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും ജൂണ്‍ മാസം സാധിക്കുന്നു. ഗോസിപ് പറയുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് തന്നെ തിരിച്ച് വരുന്നതിനുള്ള സാധ്യതയുണ്ട്.
നമ്പര്‍ 5
നിങ്ങളുടെ ജന്മസംഖ്യ നമ്പര്‍ 5 ആണെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്ന ഒരു സംഖ്യയാണ്. ശനിയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നത് കൊണ്ട് തന്നെ പലപ്പോഴും ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും മുന്നോട്ട് പോവുന്നു. സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നു ഈ മാസം. ബിസിനസ് ചെയ്യുന്നവരില്‍ അതുണ്ടാക്കുന്ന നേട്ടങ്ങള്‍ നിസ്സാരമല്ല എന്ന് അനുഭവത്തിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.
നമ്പര്‍ 6
ജന്മസംഖ്യ 6 ആണെങ്കില്‍ ഇവര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടിയാണ് ഈ മാസം ഇവര്‍ ശ്രമിക്കുന്നത്. എങ്കിലും ഗുണദോഷ സമ്മിശ്രമായ ഫലമായതിനാല്‍ അതുണ്ടാക്കുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കി മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. അത് വഴി ജീവിതം തന്നെ തിരിച്ച് പിടിക്കാന്‍ ജൂണ്‍ മാസത്തില്‍ സാധിക്കുന്നു.
നമ്പര്‍ 7
ജന്മസംഖ്യ 7 ആണെങ്കില്‍ ജൂണ്‍ മാസം ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയമാണ്. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള എല്ലാ മാറ്റങ്ങളും ഉള്‍ക്കൊള്ളുന്ന സമയമാണ്. ജീവിതം തന്നെ മാറിമറിയുന്നു. സന്തോഷത്തിന്റേതായ എല്ലാ മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയില്‍ നിങ്ങള്‍ക്ക് സന്തോഷം നിറയുന്ന നിരവധി അവസരങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു.
നമ്പര്‍ 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ സംഭവിക്കുന്നു. ഒരു തരത്തിലും സന്തോഷം നിലക്കാതെ നിങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതം സന്തോഷമുള്ളതാക്കുന്നു. അതുകൊണ്ട് തന്നെ ആഗ്രഹിക്കുന്നത് പോലെ ജീവിക്കുന്നതിന് ന്യൂമറോളജി പ്രകാരം സാധിക്കുന്നു ഇവര്‍ക്ക്.
നമ്പര്‍ 9
ന്യൂമറോളജി പ്രകാരം നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ ഇവരുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്നു. എങ്കിലും മാസത്തിന്റെ പകുതിയോടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. സാമ്പത്തികം ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കുന്നു. അതുകൊണ്ട് ശ്രദ്ധയോടെ ഓരോ കാര്യവും ചെയ്യുന്നതിന് മുന്‍കൈ എടുക്കണം. അല്ലാത്ത പക്ഷം കാര്യങ്ങളെല്ലാം തന്നെ തകിടം മറിയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











